For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കണ്ടം വഴി ഓടും, ഇംഗ്ലണ്ടും പ്രതീക്ഷിക്കേണ്ട! ജേതാക്കളെ പ്രവചിച്ച് ഗംഭീര്‍

മുംബൈ: ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട മുന്നൊരുക്കത്തിലാണുള്ളത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. ആതിഥേയരെന്ന നിലയില്‍ വ്യക്തമായ മുന്‍തൂക്കം ഇന്ത്യ ഇത്തവണ പ്രതീക്ഷിക്കുന്നു. 2019ല്‍ ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു കിരീടം നേടിയത്.

ഇത്തവണ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് എത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. ഇത്തവണ ആരാവും കിരീടം നേടുകയെന്നത് സംബന്ധിച്ച് പല പ്രമുഖരും പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. കൂടുതല്‍ പേരും സെമി ഫൈനലിലെത്തുന്ന നാല് ടീമുകളെയാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ സെമി കളിക്കുമെന്നാണ് പലരുടേയും പ്രവചനം.

ഇപ്പോഴിതാ ഇത്തവണ കപ്പിലേക്കെത്തുന്ന ടീമേതാണെന്ന കാര്യത്തില്‍ തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് കിരീടം നേടില്ലെന്ന് വിലയിരുത്തിയ ഗംഭീര്‍ ഓസ്‌ട്രേലിയ കപ്പടിക്കുമെന്നാണ് പ്രവചിച്ചത്. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാണ് ഇത്തവണയും കൂടുതല്‍ കിരീട സാധ്യതയെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെടുന്നത്.

'ബെഡാ ഭാരത് സീസണ്‍ 2' പരിപാടിയില്‍ സംസാരിക്കവെയാണ് ഗംഭീര്‍ ഇത്തരമൊരു പ്രവചനം നടത്തിയത്. ഗംഭീറിന്റെ വിലയിരുത്തല്‍ കൃത്യമാകാനാണ് സാധ്യത കൂടുതല്‍. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ശക്തമായ താരനിരയെ ഒപ്പം കൂട്ടാന്‍ ഇത്തവണയും ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ കിരീട പ്രതീക്ഷയും ഇത്തവണ ടീമിനുണ്ട്.

rohit sharma

സംതുലിതമായ താരനിരയാണ് ഓസ്‌ട്രേലിയയുടേത്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, ജോഷ് ഹെയ്‌സല്‍വുഡ്, അലക്‌സ് ക്യാരി, ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രവിസ് ഹെഡ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഓസീസ് ടീമിനൊപ്പമുണ്ട്. ഇവരെല്ലാം മാച്ച് വിന്നര്‍മാരായ താരങ്ങളുമാണ്. ഓസീസ് ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നവരാണ്.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഓസീസ് താരങ്ങള്‍ക്ക് നന്നായി അറിയാം. ഇത് ലോകകപ്പ് കിരീട നേട്ടത്തിലേക്കെത്താന്‍ ഓസീസിനെ സഹായിച്ചേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ഓസീസ് ടീമിന്റെ ഓള്‍റൗണ്ട് മികവ് എല്ലാ എതിരാളികളേയും വിറപ്പിക്കുന്നതാണ്. ഇത്തവണ കപ്പിലേക്കെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീം ഓസ്‌ട്രേലിയയാണെന്ന് നിസംശയം പറയാം.

ഇന്ത്യ ആതിഥേയരാണെങ്കിലും നിരവധി പ്രശ്‌നങ്ങള്‍ ടീമിനെ പിന്നോട്ടടിക്കുന്നു. ശക്തമായ ബൗളിങ് കരുത്തുള്ള ടീമുകള്‍ക്കെതിരേ ഇന്ത്യ വിറക്കുന്നു. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മത്സരങ്ങളിലൂടെത്തന്നെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം വ്യക്തം. പല താരങ്ങളും പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇതെല്ലാം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഇതിനെയെല്ലാം മറികടന്ന് കപ്പിലേക്കെത്താന്‍ ഇന്ത്യ പാടുപെടും.

ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമും ശക്തമാണ്. ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് നിര ഇത്തവണയും കിരീടം നേടാന്‍ പ്രാപ്തരാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇത്തവണയും നേട്ടം ആവര്‍ത്തിക്കാനുള്ള കഴിവുണ്ട്. പാകിസ്താന്‍ കപ്പടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബാബര്‍ ആസം നയിക്കുന്ന പാക് ടീമിന്റെ ബൗളിങ്ങാണ് ശക്തം. ഹാരിസ് റഊഫ്, നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവരെ ഭയക്കാത്ത ബാറ്റിങ് നിരയില്ല.

അവസാന രണ്ട് ലോകകപ്പിലും ഫൈനല്‍ കളിച്ച ടീമാണ് ന്യൂസീലന്‍ഡ്. എന്നാല്‍ ഇത്തവണ കിവീസ് വലിയ മുന്നേറ്റം നടത്താന്‍ സാധ്യതയില്ല. ഏഷ്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് സ്വാഭാവികമായ മുന്നേറ്റമുണ്ട്. അതുകൊണ്ടുതന്നെ മിക്ക ടീമുകളും സ്പിന്‍ കരുത്ത് ഉയര്‍ത്തിയാവും ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, September 7, 2023, 15:02 [IST]
Other articles published on Sep 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+