For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കപ്പ് നേടും, അത് കോലിക്ക് വേണ്ടിയല്ല! രോഹിത് ശര്‍മ തുറന്ന് പറയുന്നു

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാന്‍ പോവുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ കിരീടത്തിലേക്കെത്തുമോ അതോ ഓസ്‌ട്രേലിയ ആറാം ഏകദിന ലോകകപ്പില്‍ മുത്തമിടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ലോകകപ്പില്‍ തോല്‍വി അറിയാതെ ഫൈനലിനിറങ്ങുന്ന ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയും ശക്തമായ താരനിരയോടെയാണ് കലാശപ്പോരിന് ഇറങ്ങുന്നത്.

2011ലാണ് അവസാനമായി ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയത്. അന്ന് ഇന്ത്യ കിരീടം നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കറിനുവേണ്ടിയായിരുന്നുവെന്ന് പറയാം. ഇതിഹാസ താരമായ സച്ചിനെ ലോകകപ്പ് കിരീടത്തോടെ യാത്രയാക്കണമെന്ന പൊതുവികാരം അന്നത്തെ എല്ലാ താരങ്ങള്‍ക്കുമുണ്ടായിരുന്നു. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യ വിരാട് കോലിക്കുവേണ്ടി നേടണമെന്ന് ചില പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ കപ്പ് നേടാന്‍ ആഗ്രഹിക്കുന്നത് കോലിക്കുവേണ്ടിയല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ.

അത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുവേണ്ടിയാണെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായിരുന്ന ദ്രാവിഡിന് കളിക്കാരനെന്ന നിലയില്‍ കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പരിശീലകനായി ഇരിക്കുമ്പോഴെങ്കിലും ദ്രാവിഡിനെ കിരീടം നേടിക്കൊടുക്കണമെന്നതാണ് ടീമിന്റെ വികാരമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. 'ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവന ചെയ്ത താരമാണ് ദ്രാവിഡ്.

ഇന്ത്യ ഇത്തവണ കിരീടം നേടണമെന്നും അതിന്റെ ഭാഗമാകണമെന്നും ഏറ്റവും ആഗ്രഹിക്കുന്ന താരങ്ങളിലൊരാള്‍ ദ്രാവിഡാണ്. അദ്ദേഹത്തിന് വേണ്ടി കിരീടം നേടിക്കൊടുക്കാനുള്ള സമയമാണിത്. ഇന്ത്യയുടെ പ്രകടനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ഉത്തരം അദ്ദേഹത്തിനുണ്ടാവും. കളിക്കാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ദ്രാവിഡ് ഭായ് നല്‍കുന്നു. അദ്ദേഹത്തിന്റെ കളി ശൈലി എന്റേതില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാനാണ് അദ്ദേഹം പറയുന്നത്'-രോഹിത് പറഞ്ഞു.

virat kohli

ഇന്ത്യയുടെ മുന്‍ നായകനായിരുന്ന ദ്രാവിഡിന് ടീമിനെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് ദ്രാവിഡായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെത്തന്നെ മറക്കാനാഗ്രഹിക്കുന്ന അധ്യായമായിരുന്നു ഇത്. സൂപ്പര്‍ താരങ്ങളുമായി പോയ ഇന്ത്യ നാണംകെട്ടാണ് പുറത്തായത്. ബംഗ്ലാദേശിനോടടക്കം ടീം തോറ്റു. അന്ന് നാണംകെട്ട ദ്രാവിഡിന് ഇത് പകരം വീട്ടാനുള്ള സമയമാണ്.

2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കുമ്പോഴും ദ്രാവിഡ് ടീമിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ദ്രാവിഡിനായിത്തന്നെയാണ് ഇത്തവണ കിരീടം നേടണം. മികച്ച പദ്ധതികളാണ് ദ്രാവിഡ് ഇത്തവണ ടീമിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് മികച്ച ടീം തിരഞ്ഞെടുപ്പാണ്. ഇത്രയും കെട്ടുറപ്പുള്ളതും ഫോമിലുള്ളതുമായ ബാറ്റിങ് ഓഡര്‍ ഇതിന് മുമ്പ് ഇന്ത്യക്ക് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാലും തെറ്റില്ല.

ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ദ്രാവിഡിന് സാധിക്കുന്നു. ഇതുവരെയുള്ള ഇന്ത്യയുടെ ജയങ്ങളെല്ലാം സര്‍വാധിപത്യത്തോടെയായിരുന്നു. ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം വലിയ വിമര്‍ശനം ദ്രാവിഡിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടി നല്‍കി ഇന്ത്യയെ മൂന്നാം ഏകദിന ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ ദ്രാവിഡ് എന്ന പരിശീലകന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഫൈനലില്‍ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണെന്നതും തട്ടകത്തിന്റെ ആധിപത്യവും ഇന്ത്യയുടെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഫേവറേറ്റുകളെന്ന സമ്മര്‍ദ്ദം ഇന്ത്യക്കുണ്ടാവും. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് ഓസീസിനെ തകര്‍ത്ത് കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, November 19, 2023, 10:49 [IST]
Other articles published on Nov 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+