For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ധോണിയല്ല, അവനാണ് വലിയ പ്രചോദനം! ഇന്ത്യന്‍ കീപ്പറെ പ്രശംസിച്ച് ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യം ഉയര്‍ന്നാല്‍ എംഎസ് ധോണി, ആദം ഗില്‍ക്രിസ്റ്റ് എന്നീ രണ്ട് പേരുകളാവും ആദ്യം മനസിലേക്കെത്തുക. രണ്ട് പേരും ലോക ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ താരങ്ങളാണ്. ഗില്‍ക്രിസ്റ്റ് ഓപ്പണിങ് ബാറ്ററെന്ന നിലയിലാണ് കൂടുതല്‍ ശോഭിച്ചത്. വിക്കറ്റിന് പിന്നില്‍ നിരവധി തവണ ഡൈവിങ് ക്യാച്ചുകള്‍ നടത്തിയിട്ടുള്ള ഗില്‍ക്രിസ്റ്റ് എക്കാലത്തും ആരാധക മനസിലുണ്ടാവും.

എംഎസ് ധോണി വിക്കറ്റ് കീപ്പറെന്ന നിലയില്‍ മാത്രമല്ല നായകനെന്ന നിലയിലും തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ താരമാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി ഫിനിഷറെന്ന നിലയിലും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തി. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഗില്‍ക്രിസ്റ്റിന് ശേഷം സൂപ്പര്‍ താരപദവിയിലേക്കെത്തിയത് ധോണിയാണ്. ഇപ്പോള്‍ ഏറ്റവും മികച്ച കീപ്പറെന്ന സ്ഥാനത്ത് ധോണിയെ പ്രതിഷ്ടിക്കുന്നവരും ഏറെയാണ്.

നിലവിലെ യുവ വിക്കറ്റ് കീപ്പര്‍മാരുടെയെല്ലാം റോള്‍ മോഡല്‍ കീപ്പര്‍ ധോണിയാണെന്ന് പറയാം. എന്നാല്‍ ധോണിയല്ല ലോകത്തെ പ്രചോദിപ്പിക്കുന്ന വിക്കറ്റ് കീപ്പര്‍ ഇന്ത്യയുടെ മറ്റൊരാളാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആദം ഗില്‍ക്രിസ്റ്റ്. അത് മറ്റാരുമല്ല റിഷഭ് പന്താണെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. 'ലോകത്തിലെ നിരവധി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ പ്രചോദിപ്പിക്കുന്നത് റിഷഭ് പന്താണ്.

നിരവധി പേരാണ് അവനെപ്പോലെ കളിക്കാന്‍ ആഗ്രഹിക്കുന്നത്. യുവതാരമായ റിഷഭ് ഇത്രയും ആളുകളില്‍ സ്വാധീനം സൃഷ്ടിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. റിഷഭിനെപ്പോലെ പോസിറ്റീവ് മനോഭാവത്തോടെ കളിക്കാന്‍ അവരെല്ലാം ആഗ്രഹിക്കുന്നു.'- പിടിഐയോട് സംസാരിക്കവെ ഗില്‍ക്രിസ്റ്റ് പറഞ്ഞു. എംഎസ് ധോണി വിരമിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തിയത് റിഷഭാണ്. പരിമിത ഓവറില്‍ വലിയ പ്രകടനങ്ങള്‍ നടത്തിയില്ലെങ്കിലും ടെസ്റ്റില്‍ റിഷഭ് ഇതിഹാസമായി മാറി.

rishabh pant

വിദേശ പര്യടനങ്ങളിലെല്ലാം റിഷഭ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളര്‍മാര്‍ക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ റിഷഭിന് സാധിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റിഷഭ് നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും സ്വപ്‌നം കാണാനാവാത്തതാണ്. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായ സെന രാജ്യങ്ങളില്‍ റിഷഭ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതെല്ലാം മറ്റ് താരങ്ങളില്‍ നിന്ന് റിഷഭിനെ വ്യത്യസ്തനാക്കുന്നു.

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഏറെ നാളുകളായി റിഷഭ് വിശ്രമത്തിലാണ്. വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത റിഷഭ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. പഴയ മികവോടെ റിഷഭിന് തിരിച്ചെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

റിഷഭിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത്. ഇഷാന്റെ പ്രകടനത്തെക്കുറിച്ചും ഗില്‍ക്രിസ്റ്റ് പറഞ്ഞു. 'ഇന്ത്യക്ക് മികച്ച ബെഞ്ച് കരുത്തുണ്ട്. ഏത് പൊസിഷനിലേക്കും ഒന്നിലധികം താരങ്ങള്‍ ഇന്ത്യക്കുണ്ട്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ആ സ്ഥാനത്തേക്കെത്തിയ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീമെന്ന നിലയില്‍ വലിയ കെട്ടുറപ്പ് ഇന്ത്യന്‍ ടീമിനുണ്ട്. പോസിറ്റീവ് മനോഭാവത്തോടെ കളിക്കാന്‍ ടീമിനാവുന്നു.

കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ബാറ്റിങ്ങുകൊണ്ട് ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം പിടിക്കുന്നു. സൂക്ഷ്മതയോടെ ആക്രമിച്ച് അപകടം വിതക്കാന്‍ ഇഷാന് സാധിക്കുന്നു'-ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു. ഏകദിന ലോകകപ്പില്‍ ഇന്ത്യ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുമ്പോള്‍ മധ്യനിര ബാറ്റ്‌സ്മാനായി ഇഷാനുണ്ടാവും. ഏഷ്യയിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ ഏകദിന ലോകകപ്പിലും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Tuesday, September 19, 2023, 14:03 [IST]
Other articles published on Sep 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+