For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെഞ്ച്വറിക്കായി കരയുന്നു, ടീമിനല്ല പ്രാധാന്യം! രാഹുലിനെ വിമര്‍ശിച്ച് ഗംഭീര്‍

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഓസീസ് 199 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 52 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നാണ് തുടങ്ങിയതെങ്കിലും കെ എല്‍ രാഹുലിന്റേയും (97*) വിരാട് കോലിയുടേയും (85) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

മത്സരത്തില്‍ സെഞ്ച്വറിക്കായി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കവെയാണ് കോലി പുറത്തായത്. പിന്നാലെ കെ എല്‍ രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. ഇന്ത്യക്ക് ജയിക്കാന്‍ 5 റണ്‍സ് വേണമെന്നിരിക്കെ ആദ്യം ബൗണ്ടറി പായിക്കുകയും പിന്നാലെ സിക്‌സര്‍ പറത്തുകയും ചെയ്ത് സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് രാഹുല്‍ ശ്രമിച്ചത്. എന്നാല്‍ പാറ്റ് കമ്മിന്‍സിനെതിരായ രാഹുലിന്റെ ഷോട്ട് സിക്‌സര്‍ പോയതോടെ മത്സരം ഇന്ത്യ ജയിച്ചു.

97 റണ്‍സോടെ രാഹുലിന് പുറത്താവാതെ നില്‍ക്കേണ്ടിയും വന്നു. സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയില്‍ അല്‍പ്പനേരം മൈതാനത്തിരുന്ന ശേഷമാണ് രാഹുല്‍ മൈതാനം വിട്ടത്. ഇന്ത്യ ഗംഭീര ജയം നേടിയിട്ടും കോലിയും രാഹുലും സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയിലായിരുന്നുവെന്ന് മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തം. ഇപ്പോഴിതാ താരങ്ങള്‍ രാജ്യത്തിന്റെ ജയത്തിനെക്കാളുപരി വ്യക്തിഗത നേട്ടത്തിന് പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍.

'നിങ്ങള്‍ 30, 40 അതോ 140 റണ്‍സ് നേടിയോ എന്നതിലല്ല കാര്യം. അവസാനം ടീം ജയിച്ചോ ഇല്ലയോ എന്നാണ് നോക്കേണ്ടത്. താരങ്ങള്‍ വ്യക്തിഗത നേട്ടത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഇന്ത്യ ഏറെ നാളായി ഐസിസി കിരീടം നേടാത്തതിന് കാരണം. എന്നെ സംബന്ധിച്ച് സെഞ്ച്വറി നേടിയോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ടീം ജയിച്ചോ എന്നതാണ്. ടീമിനെ വിജയത്തിലെത്തിക്കുന്നത് വരെ നിങ്ങള്‍ ക്രീസില്‍ തുടരുന്നുണ്ടോയെന്നതാണ് ഏറ്റവും പ്രധാന കാര്യം.

kl rahul

സെഞ്ച്വറി നേടാതിരിക്കുന്നത് വലിയൊരു പ്രശ്‌നമല്ല. നിങ്ങള്‍ ടീമിനെ വിജയത്തിലേക്കെത്തിച്ചോ ഇല്ലെയോ എന്നത് നോക്കുക' -സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരേ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ 165 റണ്‍സ് കൂട്ടുകെട്ടോടെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രാഹുലും കോലിയുമായിരുന്നു. ഇഷാാന്‍ കിഷനും രോഹിത് ശര്‍മയും ശ്രേയസ് അയ്യരും പൂജ്യത്തിനാണ് പുറത്തായത്.

ഇഷാന്റെയും ശ്രേയസിന്റേയും മോശം പ്രകടനത്തിന് കാരണം ഭയമാണെന്നാണ് ഗംഭീര്‍ വിലയിരുത്തുന്നത്. 'അവര്‍ ഭയന്നുപോയിരിക്കാം. ഓസ്‌ട്രേലിയയെപ്പോലൊരു വലിയ ടീമിനെ നേരിടുമ്പോള്‍ യുവതാരങ്ങളെ സംബന്ധിച്ച് വലിയ അവസരമാണ്. എന്നാല്‍ ചില സമയങ്ങളില്‍ സമ്മര്‍ദ്ദം വേട്ടയാടും. ഏത് താരത്തിനും ഇത് സംഭവിക്കാം. അതുകൊണ്ടുതന്നെ വലിയ കാര്യമാക്കേണ്ട. ഏകദിന ലോകകപ്പിലെ ആദ്യ മത്സരം കളിക്കുമ്പോള്‍ ഞാനും ഭയന്നിരുന്നു.

ആദ്യത്തെ പന്ത് നേരിട്ട ശേഷമാണ് ഈ സമ്മര്‍ദ്ദം മാറിയത്. അതുകൊണ്ടുതന്നെ ഇഷാന്റെയും ശ്രേയസിന്റേയും പ്രകടനത്തെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ മികച്ച പ്രകടനം നടത്തിയവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചത്. അവര്‍ ആദ്യ റണ്‍സ് നേടുകയോ മികച്ചൊരു ഷോട്ട് കളിക്കുകയോ ചെയ്തിരുന്നെങ്കില്‍ കളി മാറുമായിരുന്നു'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ശുബ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.

പനി ബാധിതനായി ശുബ്മാന് അടുത്ത രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാവും. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേയും പാകിസ്താനെതിരേയും ഇന്ത്യ ഇതേ പ്ലേയിങ് 11നെ നിലനിര്‍ത്തിയേക്കും. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍. ശ്രേയസ് ഓസീസിനെതിരേ സെഞ്ച്വറിയോടെ കസറിയിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോഡുമുണ്ട്. അതുകൊണ്ടുതന്നെ ഇഷാനേയും ശ്രേയസിനേയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ല.

Story first published: Tuesday, October 10, 2023, 19:05 [IST]
Other articles published on Oct 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+