For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാരാവും? റിച്ചാര്‍ഡ്‌സിന്റെ പ്രവചനം! ഇന്ത്യക്കാരനല്ല

ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ഏകദിന ലോകകപ്പെത്തുകയാണ്. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യ കിരീടം നേടിയിരുന്നു. എംഎസ് ധോണിക്ക് കീഴിലായിരുന്നു അന്ന് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ച് മിക്ക വിദേശ താരങ്ങള്‍ക്കും സുപരിചിതമാണ്. അതുകൊണ്ടുതന്നെ ആതിഥേയരെന്ന ആനുകൂല്യം ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല.

ഇത്തവണ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് എന്നതിനാല്‍ത്തന്നെ പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാര്‍ക്കാവും മുന്‍തൂക്കം ഉണ്ടാവുക. ഏഷ്യന്‍ പിച്ചുകളില്‍ പൊതുവേ സ്പിന്നര്‍മാര്‍ക്കാണ് മുന്‍തൂക്കം. മികച്ച ടേണ്‍ പിച്ചിലുണ്ടാവുമെന്നതിനാല്‍ സ്പിന്നര്‍മാരാണ് ഏകദിന ലോകകപ്പിലും കൂടുതല്‍ കൈയടി നേടാന്‍ സാധ്യത. ഇത്തവണത്തെ ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ സജീവമാണ്. സെമി ഫൈനലിസ്റ്റുകളേയും വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനേയും റണ്‍വേട്ടക്കാരനേയുമെല്ലാം പലരും പ്രവചിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇത്തവണത്തെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ആരാവും ഒന്നാം സ്ഥാനത്ത് എത്തുകയെന്ന് പ്രവചിച്ചിരിക്കുകയാണ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സ്. 'ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തുക പാകിസ്താന്റെ ഷഹീന്‍ അഫ്രീദിയാവും. കുറച്ചുകാലം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെവെച്ച് ഷഹീന്റെ വളര്‍ച്ച ഞാന്‍ കണ്ടതാണ്. കൃത്യമായ പദ്ധതികളും ലക്ഷ്യ ബോധവുമുള്ള വ്യക്തിയാണ് ഷഹീന്‍. അവന്‍ ഇത്തവണ കസറും'- റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ഇടം കൈയന്‍ പേസറായ ഷഹീന്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിയുന്ന ഷഹീന്‍ ന്യൂബോളിലാണ് കൂടുതല്‍ അപകടകാരി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ഷഹീനെന്ന് പറയാം. മിന്നല്‍ വേഗത്തില്‍ സ്വിങ്ങിങ് യോര്‍ക്കര്‍ എറിയാന്‍ ഷഹീന്‍ മിടുക്കനാണ്.

shaheen afidi

ഇന്ത്യക്കെതിരേ പാകിസ്താനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ബൗളറാണ് ഷഹീന്‍. ഇന്ത്യ-പാക് പോരാട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമാവുന്നതും ഷഹീന്റെ ബൗളിങ്ങാവും. സമീപകാലത്തായി നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ ഷഹീന് സാധിച്ചിരുന്നു. ഇത്തവണ ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ എത്തുമ്പോഴും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി ഷഹീന്റെ പ്രകടനമാവും.

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ് ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ചു. അത് ഇന്ത്യക്കാരനോ പാക് താരമോ ഓസീസ് താരമോ അല്ല. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാവും റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുകയെന്നാണ് കാലിസിന്റെ പ്രവചനം. 'ജോസ് ബട്‌ലറാവും ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുകയെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിന് മികച്ചൊരു ലോകകപ്പാവും ഇത്തവണ ലഭിക്കുകയെന്നാണ് കരുതുന്നത്. ബട്‌ലറാവും ഇത്തവണത്തെ ലോകകപ്പില്‍ കസറാന്‍ പോകുന്നത്'-കാലിസ് പറഞ്ഞു.

ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചിനെ നന്നായി അറിയാവുന്ന താരമാണ് ബട്‌ലര്‍. ഫോമിലേക്കെത്തിയാല്‍ തുടര്‍ച്ചയായി സ്ഥിരതയോടെ കസറാന്‍ ബട്‌ലര്‍ക്ക് സാധിക്കും. 2022ലെ ഐപിഎല്ലില്‍ ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനം എല്ലാവരും കണ്ടതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ശൈലിയാണ് ബട്‌ലറുടേത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ ബട്‌ലര്‍ മിടുക്കനാണ്.

ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശര്‍മയും റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ളവരാണ്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടാന്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ രോഹിത്തിനായിരുന്നു. ഇത്തവണ തട്ടകത്തിലേക്കെത്തുമ്പോള്‍ രോഹിത്തില്‍ നിന്ന് ഗംഭീര പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഡേവിഡ് വാര്‍ണര്‍, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവരെല്ലാം ഇത്തവണ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ സാധ്യതയുള്ളവരാണ്. ആരാവും ടോപ്പിലേക്കെത്തുകയെന്നത് കണ്ടറിയാം.

Story first published: Tuesday, August 29, 2023, 15:31 [IST]
Other articles published on Aug 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+