World Cup 2023: റണ്‍വേട്ടക്കാരില്‍ ആര് തലപ്പത്തെത്തും? അതൊരു ഇന്ത്യക്കാരന്‍! ഇര്‍ഫാന്റെ പ്രവചനം
മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി രണ്ട് ദിവസമാണ് ശേഷിക്കുന്നത്. 2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യത്തെ ലോകകപ്പാണ് വരാനിരിക്കുന്നത്. തട്ടകത്തിന്റെ കരുത്തും തകര്‍പ്പന്‍ താരനിരയും പരിശോധിക്കുമ്പോള്‍ ഇന്ത്യയാണ് ഫേവറേറ്റുകളെന്ന് നിസംശയം പറയാം. എന്നാല്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ എതിര്‍ ടീമുകളിലായുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമുകളാണ്.
ഇന്ത്യയിലാണ് ലോകകപ്പ് എന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനം കാണാന്‍ സാധിക്കും. മിക്ക മത്സരങ്ങളിലും 300ന് മുകളില്‍ ടീം സ്‌കോര്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ആരാവും റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തുക? വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ബാബര്‍ ആസം, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പല പേരുകളും റണ്‍വേട്ടക്കാരുടെ സാധ്യതാ പട്ടികയിലുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ റണ്‍വേട്ടക്കാരനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.
അത് രോഹിത് ശര്‍മയും ബാബര്‍ ആസമും അല്ലെന്നും അത് വിരാട് കോലിയാണെന്നുമാണ് ഇര്‍ഫാന്‍ പഠാന്റെ പ്രവചനം. വിരാട് കോലിക്ക് ഇന്ത്യയില്‍ മികച്ച റെക്കോഡുകളാണുള്ളത്. 281 ഏകദിനത്തില്‍ നിന്ന് 13083 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. സമീപകാലത്തെ കോലിയുടെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. പാകിസ്താനെതിരേ ഏഷ്യാ കപ്പില്‍ സെഞ്ച്വറിയും ഓസ്‌ട്രേലിയക്കെതിരേ അര്‍ധ സെഞ്ച്വറിയും നേടി. അനുഭവസമ്പന്നനായ കോലി ഇത്തവണ കസറാന്‍ സാധ്യത കൂടുതലാണ്.
കോലിയുടെ കരിയറിലെ അവസാന ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറാനും സാധ്യതയുണ്ട്. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കായി ഇന്ത്യന്‍ ടീം ലോകകപ്പ് നേടിക്കൊടുത്തതുപോലെ ഇത്തവണ കോലിക്കായി ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് പല പ്രമുഖരും അവകാശപ്പെടുന്നത്. 2011ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ കോലി ടീമിന്റെ ഭാഗമായുണ്ടായിരുന്നു. ഇത്തവണയും കപ്പിലേക്കെത്തിയാല്‍ രണ്ട് തവണ ഏകദിന ലോകകപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന മഹാഭാഗ്യമാണ് കോലിയെ തേടിയെത്തുന്നത്.

രോഹിത് ശര്‍മയുടെ ഫോമിലും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നായകനില്‍ ഇത്തവണയും ടീമിന് വലിയ പ്രതീക്ഷയാണുള്ളത്. രോഹിത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. ഏഷ്യാ കപ്പില്‍ കസറിയ രോഹിത് അവസാന ഏകദിനത്തില്‍ ഓസീസിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.
രോഹിത്തും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 1000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. 2023ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ റെക്കോഡുകളെല്ലാം ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്. ഇതേ മികവ് ലോകകപ്പിലും തുടര്‍ന്നാല്‍ ഗില്ലിന്റെ ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറിയേക്കും. ഇന്ത്യന്‍ പിച്ചുകളില്‍ കസറാന്‍ സാധിക്കുന്ന ബാറ്റിങ് ശൈലിയാണ് ഗില്ലിന്റേത്.
അവസാന ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിനായിരുന്നു. അഹമ്മദാബാദിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ശുബ്മാന്‍ ഗില്ലിന് അതിഗംഭീര റെക്കോഡാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഗില്‍ കസറാനാണ് സാധ്യത കൂടുതല്‍. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഫ്‌ളാറ്റ് പിച്ചുകളാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം തിളങ്ങാന്‍ സാധിച്ചേക്കും.
പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാര്‍ ഇത്തവണ ശോഭിക്കാനാണ് സാധ്യത കൂടുതല്‍. കുല്‍ദീപ് യാദവ്, ആദില്‍ റഷീദ് എന്നിവരുടെ സ്പിന്‍ ബൗളിങ്ങിനെയാണ് എല്ലാവരും ഭയക്കുന്നത്. ഇന്ത്യയുടെ പേസ് കരുത്ത് ഇത്തവണ വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം ഒന്നിനൊന്ന് മെച്ചം. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications