For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഓസീസ് അല്ല ഫേവറേറ്റുകള്‍, കപ്പടിക്കുക അവര്‍! സംഗക്കാരയുടെ പ്രവചനം വൈറല്‍

കൊളംബോ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഇത്തവണത്തെ എതിരാളികളെല്ലാം ഒന്നിനൊന്ന് ശക്തരായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം തകര്‍പ്പന്‍ താരനിരയാണുള്ളത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംതുലിതമായ ഇന്ത്യന്‍ ടീം സജീവ കിരീട പ്രതീക്ഷയിലുമാണ്. ഇതിനോടകം പല പ്രമുഖരും തങ്ങളുടെ ലോകകപ്പ് പ്രവചനങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമുള്ളതെന്നാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെടുന്നത്. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവരേയും നിസാരക്കാരായി കാണാനാവില്ല.

ഇപ്പോഴിതാ ഇത്തവണത്തെ ഏകദിന ലോകകപ്പ് കിരീടം ആര് നേടുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കുമാര്‍ സംഗക്കാര. മുന്‍ ശ്രീലങ്കയന്‍ നായകനായ സംഗക്കാര ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരെയാണ് ഫേവറേറ്റുകളായി വിശേഷിപ്പിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് സംഗക്കാരയുടെ അഭിപ്രായപ്രകടനം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് സ്വാഭാവികമായുള്ള മുന്‍ തൂക്കമുണ്ട്.

എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ കളിച്ച് ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ പിച്ചിന്റെ ആധിപത്യം ഇന്ത്യയെ സഹായിച്ചേക്കില്ല. സമീപകാലത്തെ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനം നോക്കുമ്പോള്‍ കിരീട സാധ്യതയില്‍ അവര്‍ വളരെ മുന്നിലാണ്. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് ഓസീസ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം അപകടകാരികളായ ഓള്‍റൗണ്ടര്‍മാരാണ്.

india, cricket

ഇംഗ്ലണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് ടീം ഇത്തവണയും കപ്പടിക്കാന്‍ കെല്‍പ്പുള്ളവരാണ്. വിരമിക്കല്‍ പിന്‍വലിച്ച് ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തിയതോടെ ടീമിന്റെ കരുത്ത് ഇരട്ടിയായി. മോശമല്ലാത്ത ബൗളിങ് നിരയും ഇംഗ്ലണ്ടിനുണ്ട്. ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. മികച്ച സ്പിന്‍ കരുത്തുള്ള ടീമുകള്‍ക്ക് അത്ഭുതം കാട്ടാനായേക്കും.

ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഇത്തവണ എല്ലാവരേയും വിറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും കേശവ് മഹാരാജ് നയിക്കുന്ന സ്പിന്‍ നിരയും മികച്ചതാണ്. ഹെന്റിച്ച് ക്ലാസന്‍, ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍ എന്നിവര്‍ എല്ലാം ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്ക ഇത്തവണ കപ്പിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല.

ന്യൂസീലന്‍ഡിനെ പരിക്ക് തളര്‍ത്തുന്നുണ്ട്. അവസാന രണ്ട് ലോകകപ്പിലും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ന്യൂസീലന്‍ഡിന്റെ വിധി. ഇത്തവണ ചരിത്രം തിരുത്തി കപ്പടിക്കാന്‍ അവര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. പാകിസ്താനേയും നിസാരക്കാരായി കാണാനാവില്ല. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര ആരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരുടേതാണ്.

ബാബര്‍ ആസം, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ശക്തം. ഇത്തവണ ആര് കപ്പ് നേടിയാലും കിരീട നേട്ടം എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Saturday, September 16, 2023, 19:46 [IST]
Other articles published on Sep 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+