For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അനുജന്‍ ഡെക്ക്! ജയത്തിനു ശേഷം ഭാവ്‌ന കോലി പ്രതികരിച്ചത് ഇങ്ങനെ, വൈറല്‍

ലോകകപ്പില്‍ ടീം ഇന്ത്യയുടെ മിന്നുന്ന പ്രകടനം ആരാധകരെ മുഴുവന്‍ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. കിരീട ഫേവറിറ്റുകളെന്ന പലരുടെയം പ്രവചനം ശരി വച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്നത്. തുടര്‍ച്ചയായ ആറാമത്തെ കളിയിലും ജയിച്ച് ഇന്ത്യ സെമിയിലേക്കു ഒരു ചുവടു വച്ചുകഴിഞ്ഞു. സെമിയിലേക്കു ടിക്കറ്റുറപ്പിക്കാന്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യക്കു ഒരു ജയം മാത്രം മതി.

ലഖ്‌നൗവില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ നിലവില ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. 100 റണ്‍സിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ഈ മല്‍സരത്തിവു ശേഷം ടീമിനെ പ്രശംസിച്ചു കൊണ്ട് വിരാട് കോലിയുടെ സഹോദരി ഭാവ്‌ന കോലിയും രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അവരുടെ പ്രതികരണം ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു.

BHAVNA KOHLI

കോലിയെ സംബന്ധിച്ച് അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന ഒരു മല്‍സരമായിരിക്കും ഇത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളിലെല്ലാം ഉജ്ജ്വലമായി ബാറ്റ് വീശിയ കോലി ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിനു പുറത്താവുകയായിരുന്നു. ഒമ്പതു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയ അദ്ദേഹത്തെ ഡേവിഡ് വില്ലിയുടെ ബൗളിങില്‍ ബെന്‍ സ്‌റ്റോക്‌സ് പിടികൂടുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ കോലിയുടെ ആദ്യത്തെ ഡെക്ക് കൂടിയായിരുന്നു ഇത്.

ബാറ്റിങില്‍ ഫ്‌ളോപ്പായതിനാല്‍ ഭാവ്‌ന കോലി ഒന്നും തന്നെ സഹോദരനെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുമില്ല. ഈ സ്‌ക്വാഡ് തീ പാറിക്കുകയാണ്, രോഹിത്തിലും ബൗളര്‍മാരും മികച്ച പ്രകടനമാണ് നടത്തിയത്. ഇതു ചെയ്യേണ്ടത് വളരെയധികം ആവശ്യമായിരുന്നു. പക്ഷെ എന്തൊരു പെര്‍ഫോമന്‍സാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. വളരെയധികം സന്തോഷവും അഭിമാനവുമുണ്ട് എന്നായിരുന്നു വിജയത്തിനു ശേഷം ഇന്ത്യന്‍ ടീം ഗ്രൗണ്ട് വിടുന്ന ടെലിവിഷനിലെ ദൃശ്യത്തോടൊപ്പം ഭാവ്‌ന കോലി കുറിച്ചത്.

അതേസമയം, മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തതും ഇതാദ്യമായിട്ടായിരുന്നു. തൊട്ടുമുമ്പത്തെ അഞ്ചു കളിയിലും റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം.

ROHIT KOHLI

ലഖ്‌നൗവിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യ ശരിക്കും പതറി. ശുഭ്മന്‍ ഗില്‍ (9), കോലി (0), ശ്രേയസ് അയ്യര്‍ (4) എന്നിവര്‍ പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യ മൂന്നു വിക്കറ്റിനു 40 റണ്‍സിലേക്കു വീണു. എന്നാല്‍ രേഹിത്തും (87) കെഎല്‍ രാഹുലും (39) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പിന്നീട് സൂര്യകുമാര്‍ യാദവും (49) മികച്ച സംഭാവന നല്‍കിയതോടെ ഇന്ത്യ ഒമ്പതു വിക്കറ്റിനു 229 റണ്‍സെടുക്കുകയായിരുന്നു.

റണ്‍ചേസില്‍ പക്ഷെ ഇംഗ്ലണ്ടിനു ഇന്ത്യന്‍ ബൗളര്‍മാര്‍ മൂക്കുകയറിട്ടു. കൃത്യമായ ഇടവളകളില്‍ വിക്കറ്റെടുത്തുകൊണ്ടിരുന്ന ഇന്ത്യന്‍ ബൗള്‍മാര്‍ ഒരു കൂട്ടുകെട്ടിനെയും അധികസമയം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഇതോടെ വെറും 34.5 ഓവറില്‍ 129 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരംകയറുകയും ചെയ്തു.

ഇംഗ്ലീഷ് നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത് ഒരാള്‍ മാത്രമാണ്. 27 റണ്‍സെടത്ത ലിയാം ലിവിങ്സ്റ്റണാണ് അവരുടെ ടോപ്‌സ്‌കോറര്‍. തൊട്ടുമുമ്പത്തെ കളിയില്‍ ഫൈഫറുമായി മിന്നിച്ച മുഹമ്മദ് ഷമി ഈ കളിയില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കു മൂന്നും കുല്‍ദീപ് യാദവിനു രണ്ടും വിക്കറ്റ് ലഭിച്ചു.

Story first published: Monday, October 30, 2023, 13:24 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+