Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജു വേണ്ട, ഇനിയും അരങ്ങേറാത്ത താരം ടീമില്‍! ജാഫറുടെ ലോകകപ്പ് സ്‌ക്വാഡ്

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെ തന്റെ ടീമിനെ തിരഞ്ഞടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍. ചില സര്‍പ്രൈസുകളുമായിട്ടാണ് അദ്ദേഹം തന്റെ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ജാഫര്‍ ലോകകപ്പിനുള്ള 15 പേരുടെ ലിസ്റ്റ് ആരാധകരുമായി പങ്കുവച്ചത്. ഇതാണ് എന്റെ ലോകകപ്പ് സ്‌ക്വാഡ്, നിങ്ങളുടേത് എങ്ങനെയാണെന്നായിരുന്നു ലിസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ ചോദ്യം.

ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത ഇടംകൈയന്‍ മധ്യനിര ബാറ്റര്‍ തിലക് വര്‍മയെ ജാഫര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏകദിനത്തില്‍ തന്റെ സ്ഥാനമുറപ്പാക്കിയിട്ടില്ലെങ്കിലും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിനെ ജാഫര്‍ 15 അംഗ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി. കൂടാതെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും ജാഫര്‍ തന്റെ ടീമിലേക്കു പരിഗണിച്ചില്ല.

TILAK VARMA

തിലകും സൂര്യയുമെല്ലാം ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിലുണ്ട്. പക്ഷെ ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും ഇരുവര്‍ക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ലായിരുന്നു. ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയാലും രണ്ടു പേരെയും കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്. ടി20യില്‍ വെറും ഏഴു മല്‍സരങ്ങളില്‍ മാത്രം ഇന്ത്യക്കു വേണ്ടി കളിച്ച പരിചയം മാത്രമേ തിലകിനുള്ളൂ.

കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങറ്റം. രണ്ടാമത്തെ കളിയില്‍ കന്നി ഫിഫ്റ്റിയും നേടിയിരുന്നു. പക്ഷെ അയര്‍ലാന്‍ഡിനെതിരായ അവസാനത്തെ ടി20 പരമ്പരയിലെ രണ്ടു കളിയിലും തിലക് ഫ്‌ളോപ്പായിരുന്നു.

ഏഷ്യാ കപ്പില്‍ കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ ബാക്കപ്പായി സഞ്ജു സ്‌ക്വാഡിലുണ്ട്. പക്ഷെ രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയെങ്കില്‍ മാത്രമേ അദ്ദേഹത്തിനു 17 അംഗ ടീമിലേക്കു വരാന്‍ സാധിക്കുകയുള്ളൂ. രാഹുല്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടു തന്നെ സഞ്ജുവിനു ഇനി ടീമിലേക്കു വരികയെന്നതും ദുഷ്‌കരമാണ്. ലോകകപ്പ് സ്‌ക്വാഡിലും രാഹുല്‍ തന്നെയായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. മികച്ച പ്രകടനങ്ങളിലൂടെ ഇഷാന്‍ കിഷന്‍ ബാക്കപ്പ് വിക്കറ്ററുടെ റോള്‍ തന്റെ പേരില്‍ ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ സഞ്ജു ടീമില്‍ സ്ഥാനവും പ്രതീക്ഷിക്കേണ്ടതില്ല.

INDIA TEAM

ജാഫറുടെ ലോകകപ്പ് സ്‌ക്വാഡിലേക്കു വന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ വിരാട് കോലിയാണുള്ളത്. മധ്യനിരയിലെ മറ്റുള്ളവര്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരാണ്. വിക്കറ്റ് കീപ്പര്‍മാരായി കെഎല്‍ രാഹുലും ഇഷാന്‍ കിഷനും സ്‌ക്വാഡിലുണ്ട്.

വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയെക്കൂടാതെ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് മാത്രമേ ടീമിലുള്ളൂ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായും ലോകകപ്പ് ടീമിന്റെ ഭാഗമായി മാറി.

വസീം ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Monday, September 4, 2023, 16:42 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+