Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സൂപ്പര്‍ താരം പുറത്ത്! സഞ്ജുവുമില്ല, ലോകകപ്പ് സ്‌ക്വാഡുമായി മുന്‍ സെലക്ടര്‍

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലാണ് ആരൊക്കെയാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2011ല്‍ ഇന്ത്യ അവസാനമായി എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പുയര്‍ത്തിയപ്പോള്‍ മുഖ്യ സെലക്ടര്‍ ശ്രീകാന്തായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ടൂര്‍ണമെന്റിന് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്ന ടീമിന്റെ പ്രാധാന്യവും വലുതാണ്.

ഒരു വലിയ സര്‍പ്രൈസ് ശ്രീകാന്തിന്റെ ലോകകപ്പ് സ്‌ക്വാഡിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പരിക്കു ഭേദമായി ഏഷ്യാ കപ്പിലൂടെ ടീമിലേക്കു തിരിച്ചുവരവ് നടത്തിയിരിക്കുന്ന നാലാം നമ്പര്‍ സ്‌പെഷ്യലിസ്റ്റ് ശ്രേയസ് അയ്യരെ അദ്ദേഹം തന്റെ ടീമില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. കൂടാതെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ടീമില്‍ ഇടം ലഭിച്ചിട്ടില്ല.

SHREYAS IYER

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ശ്രീകാന്ത് തന്റെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. കൂടാതെ ഏഷ്യാ കപ്പ് ടീമിലെ സര്‍പ്രൈസ് താരമായ യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയെയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ശ്രീകാന്ത് തഴഞ്ഞു. ഇവ മാറ്റി നര്‍ത്തിയാല്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ ഭൂരിഭാഗം പേരും അദ്ദേഹത്തിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചു.

ഓപ്പണിങ് ബാറ്റര്‍മാരായി നായകന്‍ രോഹിത് ശര്‍മയെക്കൂടാതെ യുവതാരങ്ങളായ ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്. ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറും ഇഷാന്‍ തന്നെയാണ്. മുന്‍ നായകന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരും ബാറ്റിങ് നിരയിലുണ്ട്.

ROHIT SHARMA

റിഷഭ് പന്ത് ഇല്ലാത്തതിനാല്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും രാഹുലാണ്. ഏകദിനത്തില്‍ മോശം റെക്കോര്‍ഡായിരുന്നിട്ടും ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിനെ ശ്രീകാന്ത് ടീമിലെടുത്തു. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ സ്‌കൈ ഇനിയും ക്ലിക്കായിട്ടില്ല.

വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം പരിചയ സമ്പന്നനായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് ടീമിലെ നാലു ഓള്‍റൗണ്ടര്‍മാര്‍.

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് നിരയിലെ മറ്റുള്ളവര്‍. ശ്രീകാന്തിന്റെ ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ്.

ശ്രീകാന്ത് തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Friday, August 25, 2023, 11:12 [IST]
Other articles published on Aug 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+