ലോകകപ്പില്‍ നാളെ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ധര്‍മശാലയിലാണ് പകലും രാത്രിയുമായി ഇന്ത്യയും കിവികളും ഏറ്റുമുട്ടുക. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യയും ന്യൂസിലാന്‍ഡും തുടര്‍ച്ചയായി അഞ്ചാം ജയമാണ് ലക്ഷ്യമിടുന്നത്.
രണ്ടു മാറ്റങ്ങളോടെയാണ് ചോപ്ര ഇന്ത്യന്‍ ഇലവനെ എക്‌സിലൂടെ (X) നിര്‍ദേശിച്ചിരിക്കുന്നത്. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം മല്‍സരത്തില്‍ ഇന്ത്യക്കു ലഭിക്കില്ല. ബംഗ്ലാദേശുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിനിടെയാണ് ഹാര്‍ദിക്കിന്റെ കാലിനു പരിക്കേറ്റത്. തുടര്‍ന്നു ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരിക്കുകയാണ്.

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളായിരിക്കും ടീമിലേക്കു വരികയെന്നണ് സൂചനകള്‍. 360 ബാറ്ററായ സൂര്യയെയാണ് ഹാര്‍ദിക്കിനു പകരം ടീമിലേക്കു ചോപ്ര നിര്‍ദേശിച്ചിരിക്കുന്നത്.
മറ്റൊരു മാറ്റം കൂടി ഇലവനില്‍ അദ്ദേഹം വരുത്തിയിട്ടുണ്ട്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കിയ ചോപ്ര പകരം പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. അഞ്ചു ബൗളര്‍മാര്‍ മാത്രമുള്ളത് അത്ര അനുയോജ്യമായ കാര്യമല്ല. ഏഴാം നമ്പറില്‍ ബാറ്റിങ് അവസാനിക്കുന്നതും അനുയോജ്യമായ കാര്യമല്ല. പക്ഷെ അതു മാത്രമേ വഴിയുള്ളൂ.
ബാലന്‍സ് എന്നതു തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്കു കൊണ്ടു വരുന്നതെന്നും ചോപ്ര എക്‌സില്‍ കുറിച്ചു. ഹാര്‍ദിക്കിനു പകരം സൂര്യയും ശര്‍ദ്ദുലിനു പകരം ഷമിയും ടീമിലേക്കു വന്നതൊഴിച്ചാല്‍ പ്ലെയിങ് ഇലവനില്‍ ചോപ്ര മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരായ മോശം റെക്കോര്‍ഡ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് രോഹിത്തും സംഘവും നാളെയിറങ്ങുക. 2003ല്‍ സൗത്താഫ്രിക്ക വേദിയായ ഏകദിന ലോകകപ്പില്‍ കിവികളെ തോല്‍പ്പിച്ച ശേഷം മറ്റൊരു ഐസിസി ടൂര്‍ണമെന്റിലും അവര്‍ക്കെതിരേ ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഏറ്റവും അവസാനമായി 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. അന്നു ഇന്ത്യയെ തകര്‍ത്ത് കിവീസ് ഫൈനലിലേക്കും മുന്നേറുകയായിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ന്യൂസിലാന്‍ഡും ഇന്ത്യയും. എട്ടു പോയിന്റ് വീതമാണ് രണ്ടു ടീമുകളുടെയും അക്കൗണ്ടിലുള്ളത്. എന്നാല്‍ മികച്ച നേറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഇന്ത്യയെ പിന്തള്ളുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് +1.923ഉം ഇന്ത്യയുടേത് +1.659ഉം ആണ്. നാളത്തെ കളിയില്‍ കിവികളെ വീഴ്ത്താനായാല്‍ ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാാം. അതോടൊപ്പം സെമി ഫൈനലിനു തൊട്ടരികിലുമെത്താം.
കളിച്ച നാലു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം. അഞ്ചു തവണ ജേതാക്കളായ ഓസ്ട്രേലിയയെ ആറു വിക്കറ്റിനും അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനും ചിരവൈരികളായ പാകിസ്താനെ ഏഴു വക്കറ്റിനും ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനും ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു.
ന്യൂസിലാന്‍ഡാവട്ടെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിനും നെതര്‍ലാന്‍ഡ്‌സിനെ 99 റണ്‍സിനും ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനും അഫ്ഗാനിസ്താനെ 149 റണ്‍സിനും തകര്‍ത്തുവിടുകയായിരുന്നു.
ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.