For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെവാഗും കോലിയുമില്ല! ലോകകപ്പിലെ ഇന്ത്യയുടെ ഓള്‍ടൈം 11 ഇതാ

മുംബൈ: വീണ്ടുമൊരു ഏകദിന ലോകകപ്പിന് ആതിഥേയരാവുകയാണ് ഇന്ത്യ. ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞതിനാല്‍ ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ പ്രവേശിച്ചുകഴിഞ്ഞു. തകര്‍പ്പന്‍ താരനിരയോടെ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പാകിസ്താനും ന്യൂസീലന്‍ഡുമെല്ലാം എത്തുമ്പോള്‍ ആതിഥേയരായ ഇന്ത്യക്ക് എളുപ്പത്തില്‍ കിരീടത്തിലേക്കെത്താനാവില്ല.

2011ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇടവേളക്ക് ശേഷം വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം. ഇന്ത്യയുടെ ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള നിരവധി താരങ്ങളെ കാണാനാവും. എന്നാല്‍ ഇവരില്‍ നിന്ന് മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കറും രോഹിത് ശര്‍മയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. രണ്ടുപേരും ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവരും ലോകകപ്പുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ളവരുമാണ്. ഓപ്പണിങ്ങില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന് ഇടമില്ലെന്നതാണ് എടുത്തു പറയേണ്ടത്. സെവാഗിനെക്കാള്‍ മികച്ച പ്രകടനം രോഹിത് ഏകദിന ലോകകപ്പില്‍ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സച്ചിനൊപ്പം രോഹിത്തിനെ പരിഗണിക്കാം.

45 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 2278 റണ്‍സാണ് സച്ചിന്‍ നേടിയത്. 6 ലോകകപ്പുകള്‍ ഇന്ത്യക്കായി കളിക്കാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. 2011ലെ ലോകകപ്പിലൂടെയാണ് സച്ചിന്റെ ലോകകപ്പ് കിരീടമെന്ന മോഹം പൂവണിഞ്ഞത്. രോഹിത് 17 മത്സരങ്ങളില്‍ നിന്നായി 978 റണ്‍സാണ് അടിച്ചെടുത്തത്. 2019ലെ ലോകകപ്പില്‍ 5 സെഞ്ച്വറി ഉള്‍പ്പെടെ 648 റണ്‍സാണ് രോഹിത് നേടിയത്. മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് ഇടമില്ല. മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലിക്കാണ് അവസരം.

sachin tendulkar

കോലിയുടെ ഏകദിന ലോകകപ്പിലെ പ്രകടനം നോക്കുമ്പോള്‍ ശരാശരി മാത്രമാണെന്ന് പറയാം. ഗാംഗുലി 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 1006 റണ്‍സാണ് നേടിയത്. 55ന് മുകളില്‍ ശരാശരി അദ്ദേഹത്തിനുണ്ട്. ഗാംഗുലിയുടെ ഉയര്‍ന്ന സ്‌കോറായ 183 ലോകകപ്പിലാണ് നേടിയത്. നാലാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ നായകനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനാണ് അവസരം. 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 860 റണ്‍സാണ് അദ്ദേഹം നേടിയത്.

61ന് മുകളിലാണ്‌ ദ്രാവിഡിന്റെ ശരാശരി. 1999ലെ ലോകകപ്പില്‍ 8 ഇന്നിങ്‌സില്‍ നിന്ന് 461 റണ്‍സുമായി ദ്രാവിഡ് തിളങ്ങിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ദ്രാവിഡ്. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് സ്ഥാനം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവി. 2003, 2007, 2011ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി യുവരാജുണ്ടായിരുന്നു. 2011ല്‍ 362 റണ്‍സും 15 വിക്കറ്റുമായി ലോകകപ്പിലെ താരമായി മാറാന്‍ യുവിക്ക് സാധിച്ചിരുന്നു.

ആറാം നമ്പറില്‍ എംഎസ് ധോണിക്കാണ് അവസരം. നായകനും വിക്കറ്റ് കീപ്പറും ധോണിയാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് ധോണി. 2011ലെ ലോകകപ്പ് ഫൈനലില്‍ പുറത്താവാതെ 91* റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായി. ഏഴാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനാണ് അവസരം. 1983ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കപില്‍ ദേവ്.

നാല് ലോകകപ്പുകള്‍ ഇന്ത്യക്കായി കളിച്ച കപില്‍ ലോകകപ്പിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനാണ് സ്ഥാനം. രണ്ട് ലോകകപ്പുകളുടെ ഭാഗമാവാന്‍ അശ്വിന് സാധിച്ചിരുന്നു. 2015ലെ ലോകകപ്പില്‍ 8 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി അദ്ദേഹം തിളങ്ങി. മോശമല്ലാത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിന് മിടുക്കുണ്ട്. ഒമ്പതാം നമ്പറില്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെക്കാണ് അവസരം.

18 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 31 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 1996ലെ ലോകകപ്പില്‍ 15 വിക്കറ്റുമായി കുംബ്ലെ കസറിയിരുന്നു. 10ാം നമ്പറില്‍ സഹീര്‍ ഖാനാണ് സ്ഥാനം. ഇടം കൈയന്‍ പേസര്‍ 23 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2003ലെ ലോകകപ്പില്‍ 18 വിക്കറ്റുമായി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ സഹീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 2011ല്‍ 22 വിക്കറ്റുമായി ഇന്ത്യയുടെ കിരീട നേട്ടത്തിലും അദ്ദേഹം നെടുന്തൂണായി.

ജവഗല്‍ ശ്രീനാഥാണ് 11ാമന്‍. 33 ലോകകപ്പ് മത്സരത്തില്‍ നിന്ന് 44 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 1999ലെ ലോകകപ്പില്‍ 12 വിക്കറ്റാണ് നേടിയത്. ഒരു കാലത്ത് അതിവേഗ പന്തുകള്‍ക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് കരുത്തുപകര്‍ന്ന താരമാണ് ശ്രീനാഥ്. ഇപ്പോള്‍ മാച്ച് റഫറിയെന്ന നിലയില്‍ ക്രിക്കറ്റില്‍ സജീവമായി അദ്ദേഹം തുടരുന്നു.

Story first published: Saturday, July 1, 2023, 14:09 [IST]
Other articles published on Jul 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+