Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യയുടെ 15 അംഗ ടീമായി, സഞ്ജുവും തിലകുമില്ല! സൂര്യകുമാറിന് സീറ്റ്- റിപ്പോര്‍ട്ട്

മുംബൈ: ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ രാത്രിയോടെയാണ് സെലക്ഷന്‍ കമ്മിറ്റി മീറ്റിങ് ചേര്‍ന്നതെന്നും ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്യാന്‍ ശ്രീലങ്കയിലേക്കെത്തിയിരുന്നു.

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചതിന് ശേഷം രാത്രിയോടെയാണ് പ്രധാനപ്പെട്ട മീറ്റിങ് ചേര്‍ന്നതെന്നും ടീമിനെ തിരഞ്ഞെടുത്തതെന്നുമാണ് വിവരം. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, യുവ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തിലക് വര്‍മ, വലം കൈയന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം ലഭിക്കില്ലെന്നാണ് വിവരം. ഏഷ്യാ കപ്പിന് പ്രഖ്യാപിച്ച ടീമില്‍ നിന്നാവും 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്ന് നേരത്തെ തന്നെ അഗാര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു.

അതുകൊണ്ടുതന്നെ വലിയ അത്ഭുതങ്ങളില്ലാത്ത ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുക്കുക. പരിക്കില്‍ നിന്ന് മോചിതരായി എത്തിയ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ലോകകപ്പ് ടീമിലുമുണ്ടാവും. പാകിസ്താനെതിരായ ഏഷ്യാ കപ്പിലെ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ കളിച്ചിരുന്നു. രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിരുന്നില്ല. എന്നാല്‍ എന്‍സിഎയില്‍ നിന്ന് ഫിറ്റ്‌നസ് പരിശോധകള്‍ പൂര്‍ത്തിയാക്കിയ രാഹുല്‍ ശ്രീലങ്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സീനിയര്‍ താരമായ രാഹുല്‍ മധ്യനിര താരമായും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമായാവും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക. ഇഷാന്‍ കിഷനെ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുമ്പോള്‍ സഞ്ജു സാംസണ്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് ഒതുക്കപ്പെടും. ഇഷാന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ishan kishan

പാകിസ്താനെതിരേ സമ്മര്‍ദ്ദ ഘട്ടത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാനായി. അതുകൊണ്ടുതന്നെ ഇഷാനെ ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബാക്കപ്പ് ഓപ്പണറായും മധ്യനിരയിലും ഇഷാനെ കളിപ്പിക്കാം. ഇഷാന്‍ കസറിയതോടെ സഞ്ജുവിന്റെ വഴി അടഞ്ഞിരിക്കുകയാണ്. രാഹുലിനോ ഇഷാനോ പരിക്കേറ്റാല്‍ സഞ്ജുവിന് പകരക്കാരനായി വിളി ലഭിച്ചേക്കും.

അതേ സമയം സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ സൂര്യകുമാറിന്റെ പ്രകടനം മോശമാണ്. സഞ്ജുവിന് 55ന് മുകളില്‍ ശരാശരിയാണ് ഏകദിനത്തിനുള്ളത്. എന്നാല്‍ സൂര്യയുടെ ശരാശരി 30ല്‍ താഴെയാണ്. എന്നിട്ടും സഞ്ജുവിനെ മറികടന്ന് സൂര്യയെ പരിഗണിച്ചിരിക്കുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യകുമാര്‍ പെട്ടെന്ന് മത്സരത്തെ മാറ്റിമറിക്കുന്നവനാണ്.

അതുകൊണ്ടുതന്നെ സൂര്യയെ ടീമില്‍ നിലനിര്‍ത്താമെന്ന തീരുമാനത്തിലാണ് സെലക്ടര്‍മാര്‍. പേസ് നിരയില്‍ പ്രസിദ്ധ് കൃഷ്ണക്കും ഇടം ഉണ്ടാകില്ല. ഇന്ത്യ ശര്‍ദ്ദുല്‍ താക്കൂറില്‍ വിശ്വസിച്ച് മുന്നോട്ട് പോയേക്കും. ഏഷ്യാ കപ്പില്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ റിസര്‍വ് താരമായി പ്രസിദ്ധിനെ ഒതുക്കിയേക്കുമെന്നാണ് വിവരം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ടീമിലുണ്ടാവും.

റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഇന്ത്യയുടെ ഏകദിന ലോകകപ്പ് 15 അംഗ ടീം- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി

Story first published: Sunday, September 3, 2023, 11:36 [IST]
Other articles published on Sep 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+