For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബെസ്റ്റ് ഇലവനെ കോലി നയിക്കും! രോഹിത് ടീമില്‍ പോലുമില്ല, ഇന്ത്യയുടെ 4 പേര്‍

ലോകകപ്പിന്റെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ വിവിധ ടീമുകള്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ച താരങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്ന രണ്ടു വലിയ സര്‍പ്രൈസുകള്‍ ഈ ഇലവനിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.

പ്രാഥമിക റൗണ്ടില്‍ ഇന്ത്യയെ ഒമ്പതു മല്‍സരങ്ങളിലും ജയിപ്പിക്കുയും ബാറ്റിങില്‍ മിന്നിക്കുകയും ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തഴഞ്ഞുവെന്നതാണ് ആദ്യത്തെ സര്‍പ്രൈസ്. രണ്ടാമത്തേത് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെയാണ് നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ്.

VIRAT KOHLI

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു ഇല്ലാതിരുന്നിട്ടും കോലിയെ എന്തുകൊണ്ടാവും ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചുവെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ബാറ്ററെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കോലി തന്നെയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 99 ശരാശരിയില്‍ 594 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

രോഹിത്തും ടൂര്‍ണമെന്റില്‍ ഉജ്ജ്വല ഫോമിലാണ്. റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തും അദ്ദേഹമുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 121.49 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 503 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. പവര്‍പ്ലേയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സ്‌ഫോടനാത്മക തുടക്കങ്ങളാണ് ഇന്ത്യയെ പലപ്പോഴും കളിയില്‍ മേല്‍ക്കൈ നേടാന്‍ സഹായിച്ചത്.

കൂടാതെ രോഹത്തിന്റെ അഗ്രസീവ് ക്യാപ്റ്റന്‍സിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നിട്ടും ക്രിക്കറ്റ് ഓസ്‌ട്രേലിയ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയില്ലെന്നു മാത്രമല്ല ഇലവനില്‍പ്പോലും എടുത്തില്ല. കോലിയടക്കം ഇന്ത്യയുടെ നാലു പേര്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

കോലിയെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഇലവനിലെ മറ്റു ഇന്ത്യക്കാര്‍. ബാറ്റിങില്‍ രോഹിത്തിനേക്കാള്‍ കുറച്ച് റണ്‍സ് നേടിയിട്ടുള്ള ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് (499 റണ്‍സ്) ഇലവന്റെ ഒരു ഓപ്പണര്‍. മറ്റൊരാള്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ്. 591 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.

BUMRAH

മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ് സെന്‍സേഷന്‍ രചിന്‍ രവീന്ദ്ര, കോലി, സൗത്താഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം എന്നിവരാണ്. കന്നി ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ 565 റണ്‍സും അഞ്ചു വിക്കറ്റുകളും ഇതിനകം നേടിക്കഴിഞ്ഞു. സൗത്താഫ്രിക്കയുടെ മാര്‍ക്രവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 396 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

ഇലവനില്‍ ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സണ്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇറങ്ങും. ഒരു ഡബിള്‍ സെഞ്ച്വറിയടക്കം 396 റണ്‍സും അഞ്ചു വിക്കറ്റുകളും മാക്‌സ്വെല്ലിന്റെ പേരിലുണ്ട്.

യാന്‍സണാവട്ടെ 17 വിക്കറ്റുകളെടുക്കുന്നതിനൊപ്പം 157 റണ്‍സുമായി ബാറ്റിങിലും മോശമല്ലാത്ത പ്രകടനം നടത്തി. ഇന്ത്യക്കു വേണ്ടു 17 വിക്കറ്റുകള്‍ കൊയ്ത ജഡേജ 111 റണ്‍സും നേടിയിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇലവന്റെ ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ ഇന്ത്യയുടെ ബുംറ, ഷമി, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍.

ഏക സ്പിന്നറായി ഓസ്‌ട്രേലിയയുടെ ആദം സാംപയും ഇടം പിടിച്ചു. ബുംറയും ഷമിയും 17 വിക്കറ്റുകള്‍ വീതമാണ് ഇന്ത്യക്കു വേണ്ടി പിഴുതത്. മധുഷങ്ക 21 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയപ്പോള്‍ സാംപയ്ക്കു 22 വിക്കറ്റുകളും ലഭിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ ബെസ്റ്റ് ടീം

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക), രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്), വിരാട് കോലി (ക്യാപ്റ്റന്‍, ഇന്ത്യ), എയ്ഡന്‍ മാര്‍ക്രം (സൗത്താഫ്രിക്ക), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ), മാര്‍ക്കോ യാന്‍സണ്‍ (സൗത്താഫ്രിക്ക), രവീന്ദ്ര ജഡേജ (ഇന്ത്യ), മുഹമ്മദ് ഷമി (ഇന്ത്യ), ആദം സാംപ (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), ദില്‍ഷന്‍ മധുഷങ്ക (ശ്രീലങ്ക).

Story first published: Monday, November 13, 2023, 14:56 [IST]
Other articles published on Nov 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+