For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താനെ പ്രതീക്ഷിക്കേണ്ട, ഫൈനല്‍ ഇവര്‍ തമ്മില്‍ | യൂനിസിന്റെ വമ്പന്‍ പ്രവചനം

ഐസിസി ഏകദിന ലോകകപ്പിനു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസ്. അടുത്ത മാസം 19നു നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ആരൊക്കെയായിരിക്കും മുഖാമുഖം വരികയെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. സ്വന്തം ടീമായ പാകിസ്താനെ വഖാര്‍ തഴഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ആരൊക്കെ തമ്മിലാവും ഫൈനലെന്നു യൂനിസ് പ്രവചിച്ചത്. ആതിഥേയരായ ഇന്ത്യയും നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും തമ്മിലായിരിക്കും ഇത്തവണത്തെ കലാശപ്പോരാട്ടമെന്നാണ് യൂനിസിന്റെ പ്രവചനം.

ROHIT SHARMA

മൂന്നാം ലോക കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. 2011ല്‍ അവസാനമായി ലോക കിരീടത്തില്‍ മുത്തമിട്ട ഇന്ത്യ 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിടാമെന്ന ആത്മവിശ്വാസത്തിലാണ്. 2011ലെ ടൂര്‍ണമെന്റിലെ സംയുക്ത ആതിഥേയര്‍ കൂടിയായിരുന്നു ഇന്ത്യ.

അന്നു മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ തുരത്തി എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ രണ്ടാം ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു. അതിനു ശേഷം ഇന്ത്യ ആദ്യമായി വേദിയാവുന്ന ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ടീം ഇന്ത്യ പോരിനിറങ്ങുന്നത്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലാണെന്നത് ഇന്ത്യക്കു തീര്‍ച്ചയായും പ്ലസ് പോയിന്റാണ്.

പിച്ചുകളുടെ ആനുകൂല്യവും നാട്ടുകാരുടെ പിന്തുണയുമെല്ലാം ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. രോഹിത്തിനു കീഴില്‍ വളരെ ശക്തമായ സംഘത്തെയാണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമാണ് ഇന്ത്യയുടേത്. മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒരുപിടി മാച്ച് വിന്നര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

അതേസമയം, ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ഈ തവണയും കിരീട ഫേവറിറ്റകളില്‍ ഒന്നാണ് അവരെന്ന കാര്യത്തില്‍ സംശയമില്ല. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ഏതു ടീമിന്റെയും ഉറക്കം കെടുത്തുന്ന എതിരാളികളായി മാറിക്കഴിഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇംഗ്ലീഷ് ടീമിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്.

JOS BUTTLER

അഗ്രസീവായ ക്രിക്കറ്റ് കളിക്കാനിഷ്ടപ്പെടുന്ന വളരെ അപകടകാരികളായ സംഘമാണ് ഇംഗ്ലണ്ടിനുള്ളത്. ബാറ്റും ബോളും കൊണ്ട് മല്‍സരഗതി മാറ്റിമറിക്കാന്‍ സാധിക്കുന്ന മാച്ച് വിന്നര്‍മാര്‍ ഇംഗ്ലണ്ട് ടീമിലുണ്ട്. ഗെയിമിനോടുള്ള നിര്‍ഭയമായ സമീപനവും വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും പോരാട്ടവീര്യവുമാണ് ഇംഗ്ലണ്ടിനെ ഫേവറിറ്റുകളാക്കി മാറ്റുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

ഇംഗ്ലണ്ട് ലോകകപ്പ് സ്‌ക്വാഡ്

ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്പ്‌ലെ, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്.

Story first published: Sunday, October 1, 2023, 15:50 [IST]
Other articles published on Oct 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+