For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താനെ തഴഞ്ഞു, സെമി ഫൈനലിസ്റ്റുകള്‍ ഇവര്‍! പ്രവചിച്ച് ഡിവില്ലിയേഴ്‌സ്

സെഞ്ച്വൂറിയന്‍: ഏകദിന ലോകകപ്പിനായുള്ള പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ് ടീമുകള്‍. ഇത്തവണ ഇന്ത്യയുടെ മണ്ണിലാണ് ഏകദിന ലോകകപ്പ് നടക്കാന്‍ പോകുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ആതിഥേയരപ്പോള്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയിരുന്നു. ഇത്തവണയും ഈ നേട്ടം ആവര്‍ത്തിക്കാമെന്നാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഐപിഎല്ലിലൂടെ ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ച് സുപരിചിതമാണ്. അതുകൊണ്ടുതന്നെ കാര്യമായ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാനാവില്ല. ഇത്തവണ കിരീട പോരാട്ടം കടുക്കുമെന്ന കാര്യം നിസംശയം പറയാം. ഇതിനോടകം പല പ്രമുഖരും ലോകകപ്പ് സംബന്ധിച്ചുള്ള പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സും സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്.

പാകിസ്താനെ ഒഴിവാക്കിയാണ് ഡിവില്ലിയേഴ്‌സ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ നാല് ടീമുകളാവും സെമി കളിക്കുകയെന്നാണ് എബിഡിയുടെ പ്രവചനം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ തന്നെയാവും ഫേവറേറ്റുകള്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാമുണ്ടാവും. കരുത്തരുടെ നിരയാണ് ഇന്ത്യ.

സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ടീം. പരിക്ക് ഭീഷണി ഉയര്‍ത്തുമ്പോഴും ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കപ്പിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാം മികച്ച സ്പിന്നര്‍മാരാണ്. ഇതെല്ലാം ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്നു.

pakistan

ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണ്. അവസാന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാനുള്ള ടീം കരുത്ത് ഇംഗ്ലണ്ടിനുണ്ട്. ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തുന്നതോടെ ഇംഗ്ലണ്ടിന്റെ കരുത്ത് ഇരട്ടിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ച സ്റ്റോക്‌സ് ലോകകപ്പ് മുന്നില്‍ക്കണ്ടാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന്റെ ഫിറ്റ്‌നസാണ് ഇംഗ്ലണ്ടിന്റെ തലവേദന.

ജോസ് ബട്‌ലറാവും ഇംഗ്ലണ്ടിനെ നയിക്കുക. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഒട്ടുമിക്ക ഇംഗ്ലണ്ട് താരങ്ങളും. അതുകൊണ്ടുതന്നെ ഈ അനുഭവസമ്പത്ത് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തുണക്കുമെന്ന കാര്യം ഉറപ്പാണ്. ഓസ്‌ട്രേലിയ ഇതിനോടകം പ്രാഥമിക ടീം പ്രഖ്യാപിച്ച് കഴിഞ്ഞു. കരുത്തരുടെ സംഘമാണ് കംഗാരുക്കള്‍. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിണിസ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ഇന്ത്യന്‍ പിച്ചില്‍ കസറാന്‍ കെല്‍പ്പുള്ളവരാണ്.

ഇത്തവണ എല്ലാ എതിരാളികളും ഭയക്കുന്ന ടീമാണ് ഓസീസ്. എന്നാല്‍ ദക്ഷിണാഫ്രിക്ക സെമി കളിക്കുമെന്ന ഡിവില്ലിയേഴ്‌സിന്റെ പ്രവചനം രാജ്യത്തോടുള്ള സ്‌നേഹം മാത്രമായാണ് കണക്കാക്കാന്‍ സാധിക്കുക. സമീപകാലത്തെ ദക്ഷിണാഫ്രിക്കയുടെ പ്രകടനങ്ങളൊന്നും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡീകോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ തുടങ്ങിയ പ്രമുഖരായ താരങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.

ഇവരെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക സെമിയിലെത്താന്‍ സാധ്യത കുറവാണ്. പാകിസ്താനെ എബിഡി തഴഞ്ഞെങ്കിലും കരുത്തരുടെ നിരയാണെന്നതാണ് വസ്തുത. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ സംതുലിതമായ ടീമാണ്. ഇത്തവണ പാകിസ്താന്‍ ലോകകപ്പ് കിരീടം നേടിയാലും അത്ഭുതപ്പെടാനാവില്ല. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയെ ഭയക്കാത്ത ബാറ്റ്‌സ്മാന്‍മാരില്ല.

Story first published: Friday, August 18, 2023, 14:05 [IST]
Other articles published on Aug 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+