Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഗില്ലും ശര്‍ദ്ദുലും വേണ്ട! കന്നിയങ്കത്തില്‍ ഓസീസിനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11

ഏഷ്യാ കപ്പിനു പിന്നാലെ ഐസിസിയുടെ ഏകദിന ലോകകപ്പാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ടൂര്‍ണമെന്റിനായുള്ള കാത്തിരിപ്പാണ്. അടുത്ത മാസമാണ് ലോകകപ്പിനു ഇന്ത്യയില്‍ തുടക്കമാവുന്നത്. ഒക്ടോബര്‍ അഞ്ചിനു നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യയുടെ കന്നിയങ്കം അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരേ ഒക്ടോബര്‍ എട്ടിനാണ്.

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോര്. ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഓസീസിനെതിരേ ആരൊക്കെയാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുക? ഇന്ത്യയുടെ ഏറ്റവും ശക്തമായ ഇലവനെക്കുറിച്ചു നമുക്കു പരിശോധിക്കാം.

ISHAN KISHAN

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി യുവതാരം ശുഭ്മന്‍ ഗില്ലാണ് സ്‌ക്വാഡിലുള്ളത്. പക്ഷെ മോശം ഫോമിലുള്ള ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായിരിക്കും നല്ലത്. സമീപകാലത്തെ താരത്തിന്റെ മോശം പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി നടത്തിയ റണ്‍വേട്ടയ്ക്കു ശേഷം ഗില്ലിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. അതുകൊണ്ടു തന്നെ ഗില്ലിനു പകരം ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ഇന്ത്യ ഓപ്പണിങില്‍ ഇറക്കേണ്ടതാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി നാലു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയടിച്ച താരം ഉജ്ജ്വല ഫോമിലാണ്.

കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നു ഏകദിന മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് നേടിയ ഇഷാന്‍ പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തിരുന്നു. മാത്രമല്ല, ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ അഞ്ചാം നമ്പറില്‍ ഇറങ്ങിയും താരം 82 റണ്‍സോടെ മിന്നിച്ചു. അതുകൊണ്ടു തന്നെ ഇഷാനെ ഇനിയും മാറ്റിനിര്‍ത്തുന്നത് അനീതിയാവും.

മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ലഭിക്കാനില്ല. നാലാം നമ്പറില്‍ ശ്രേയസ് അയ്യരാണ് കളിക്കുക. ഈ പൊസിഷനില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് ശ്രേയസാണ്. അതുകൊണ്ടു തന്നെ ഈ റോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രവുമാാണ്.

അഞ്ചാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലായിരിക്കം. ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. ലോകകപ്പില്‍ ടീമിനായി വിക്കറ്റ് കാക്കുന്നതും രാഹുലായിരിക്കും.

ആറാം നമ്പറില്‍ കളിക്കാനിറങ്ങുക സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ബാറ്റിങിങിനൊപ്പം ബൗളിങിലും അദ്ദേഹത്തില്‍ നിന്നും മികച്ച സംഭാവനകള്‍ ടീമിനു ആവശ്യമാണ്. ഹാര്‍ദിക്കിനു പിന്നാലെ ഏഴാം നമ്പര്‍ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയ്ക്കാണ്. ഇന്ത്യയെ സംബന്ധിച്ച് ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയാത്ത താരമാണ് അദ്ദേഹം.

ROHIT SHARMA

എട്ടാം നമ്പറില്‍ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറും ടീമിന്റെ ഭാഗമാണെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുക അക്ഷറായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കും ഒമ്പതാം നമ്പറില്‍. തുടര്‍ന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെ ഊഴമായിരിക്കും.

ഓസീസിനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Story first published: Tuesday, September 5, 2023, 17:43 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+