For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇംഗ്ലണ്ട് നേടില്ല! കപ്പ് ഇവരിലൊള്‍ക്ക്, പ്രവചിച്ച് ഡുപ്ലെസി; ഒരു സര്‍പ്രൈസ് ടീം

ഇന്ത്യയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസി. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് ലോക കിരീടത്തിനു വേണ്ടി പോരടിക്കുക. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 2019ലെ അവസാനത്തെ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.

റൗണ്ട് റോബിന്‍ രീതിയിലാണ് ടൂര്‍ണമെന്റ്. അതുകൊണ്ടു തന്നെ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. ഒമ്പതു മല്‍സരങ്ങള്‍ വീതമായിരിക്കും ഓരോ ടീമിനുമുണ്ടാവുക. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും.

ROHIT SHARMA

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെ ഇത്തവണയും കിരീട ഫേവറിറ്റുകളായി പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഡുപ്ലെസി അവരെ തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ഐസിസിയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു കിരീടമുയര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള മൂന്നു ടീമുകളെ അദ്ദേഹം തിരഞ്ഞെടുത്തത്.

ആതിഥേയരായ ഇന്ത്യ, അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം സ്വന്തം ടീമായ സൗത്താഫ്രിക്കയെയും ഡുപ്ലെസി ഫേവറിറ്റായി ചൂണ്ടിക്കാട്ടുന്നു. 2019ലെ കഴിഞ്ഞ ലോകകപ്പില്‍ സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചത് ഡുപ്ലെസിയായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അവര്‍ക്കായില്ല.

എന്നാല്‍ ഇന്ത്യയില്‍ ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സൗത്താഫ്രിക്കയ്ക്കു കഴിയുമെന്നാണ് ഡുപ്ലെസിയുടെ വിലയിരുത്തല്‍. ശക്തമായ ടീമുണ്ടായിട്ടും പലപ്പോഴും നിര്‍ഭാഗ്യം വേട്ടയാടുകയും പാതിവഴിയില്‍ കാലിടറി വീഴുകയും ചെയ്തിട്ടുള്ള ചരിത്രമാണ് സൗത്താഫ്രിക്കയ്ക്കു പറയാനുള്ളത്.

സ്വന്തം നാട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ തന്നെ ലോകകപ്പിലെ ഏറ്റവും വലിയ ഫേവറിറ്റ് ഇന്ത്യയാണെന്നു ഡുപ്ലെസി അഭിപ്രായപ്പെട്ടു. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക ടീമുകള്‍ക്കും ഇത്തവണ കിരീട സാധ്യതയുണ്ട്. സൗത്താഫ്രിക്കയുടേത് വളരെ മികച്ച സംഘമാണെന്നു ഞാന്‍ കരുതുന്നു.

പക്ഷെ നാട്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യയെ മറികടന്നു പോവുക മറ്റു ടീമുകള്‍ക്കു വളരെ കടുപ്പമായിരിക്കും. ഐസിസി ടൂര്‍ണമെന്റില്‍ അത്രയുമധികം നേട്ടങ്ങള്‍ കൊയ്തതിനാല്‍ തന്നെ ഓസ്‌ട്രേലിയയെ നിങ്ങള്‍ക്കു ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നും ഡുപ്ലെസി പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമെടുക്കുകയാണെങ്കില്‍ വളരെ മികച്ച ടീമാണ് സൗത്താഫ്രിക്കയുടേത്. ദ്വിരാഷ്ട്ര പരമ്പരകളില്‍ അവര്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ലോകകപ്പുകളില്‍ പലപ്പോഴും നോക്കൗട്ടുകളില്‍ അടിതെറ്റുകയായിരുന്നു. ഇതു മറികടക്കാന്‍ സൗത്താഫ്രിക്കന്‍ ടീമിനു ഒരു ഉപദേശവും ഡുപ്ലെസി നല്‍കിയിരിക്കുകയാണ്.

AUSTRALIA

ലോകകപ്പില്‍ വിജയം കൊയ്യാന്‍ സൗത്താഫ്രിക്ക ഒരു കാര്യത്തില്‍ മാറ്റം വരുത്തേണ്ടേതുണ്ട്. ലോകകപ്പിനു മുമ്പ് വരെയുള്ള പരമ്പരകളില്‍ കാഴ്ചവച്ച പ്രകടനം മാറ്റാതെ, അതു ലോകകപ്പിലും തുടരാനായിരിക്കണം സൗത്താഫ്രിക്ക ശ്രമിക്കേണ്ടത്. ലോകകപ്പ് വളരെ മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന ചരിത്രമാണ് സൗത്താഫ്രിക്കയ്ക്കുള്ളത്.

പക്ഷെ ലോകകപ്പില്‍ അവര്‍ ഇതില്‍ മാറ്റം വരുത്തും, ചിലപ്പോള്‍ ആഗ്രഹം വളരെയധികം ഉള്ളതു കൊണ്ടാം അതു സംഭവിക്കുന്നത്. കളിക്കാരും അതിയായ ആഗ്രഹം കാരണം തങ്ങളുടെ സ്ഥിരം രീതിയില്‍ നിന്നും മാറി പുതിയ പലതും ലോകകപ്പില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നു.

തങ്ങളുടെ റോളിനപ്പുറത്തേക്കു താരങ്ങള്‍ പോവുകയും ചെയ്യുന്നതോടെ അതു ടീമിന്റെ പ്രകടനത്തെയാകെ ബാധിക്കുന്നു. അതുകൊണ്ടു തന്നെ അസാധാരണമായി ഒന്നും ചെയ്യാന്‍ മുതിരാതെ സ്വാഭാവികമായ തങ്ങളുടെ ക്രിക്കറ്റ് കാഴ്ചവയ്ക്കാനായാല്‍ സൗത്താഫ്രിക്കയ്ക്കു ഈ ലോകകപ്പില്‍ മികച്ച സാധ്യതയുണ്ടെന്നും ഡുപ്ലെസി നിരീക്ഷിച്ചു.

Story first published: Monday, September 4, 2023, 12:16 [IST]
Other articles published on Sep 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+