Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 18 ബോളില്‍ റണ്ണില്ല, ഒരു ബോളില്‍ 13! ഞെട്ടിച്ച് കിവികള്‍

ലോകകപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡും അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള മല്‍സരം ഹൈദരാബാദില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. 323 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡച്ച് ടീമിനു കിവികള്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റിനു 322 റണ്‍സെടുക്കുകയായിരുന്നു. ഈ കളിയില്‍ ന്യൂസിലാന്‍ഡിന്റ ഒരു ബാറ്റിങ് സ്റ്റാറ്റസാണ് ഇപ്പോള്‍ ആരാധകര്‍കു കൗതുകമായിരിക്കുന്നത്.

തീര്‍ത്തും വിരുദ്ധമായ ഈ സ്റ്റാറ്റസ് ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇന്നിങ്‌സിലെ ആദ്യത്തെ മൂന്നോവറകളും മെയ്ഡനാക്കിയായിരുന്നു കിവികളുടെ തുടക്കം. ആദ്യത്തെ 18 ബോളില്‍ ഒരു റണ്‍സ് പോലു നേടാനാവാതെ അവര്‍ ശരിക്കും വെള്ളം കുടിച്ചു. ഇതേ ന്യൂസിലാന്‍ഡ് തന്നെ പിന്നീട് ഒരു ബോളില്‍ 13 റണ്‍സ് വാരിക്കൂട്ടിയും ആരാധകരെ ഞെട്ടിച്ചു.

CONWAY

ഇംഗ്ലണ്ടുമായുള്ള ഉദ്ഘാടന മല്‍സരത്തിലെ അപരാജിത സെഞ്ച്വറി വീരനായ ഡെവന്‍ കോണ്‍വേയ്ക്കൊപ്പം വില്‍ യങായിരുന്നു ന്യൂസിലാന്‍ഡിനായി ഈ കളിയില്‍ ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ആദ്യന്‍ ദത്തിനെയാണ് ഡച്ച് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് പരീക്ഷിച്ചത്. സ്‌ട്രൈക്ക് നേരിട്ടത് കോണ്‍വേയായിരുന്നു. ആദ്യ ഓവറില്‍ കോണ്‍വേയ്ക്കു മൂക്കുകയറിടാന്‍ ദത്തിനു സാധിച്ചു. ഇതോടെ ഓവര്‍ മെയ്ഡനിലും കലാശിച്ചു.

അടുത്ത ഓവര്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച റയാന്‍ ക്ലെയ്‌നിനായിരുന്നു. ക്രീസിലുണ്ടായിരുന്നത് വലംകൈയന്‍ ബാറ്റര്‍ യങായിരുന്നു. ആദ്യ ഓവറിന്റെ റീപ്ലേയായിരുന്നു രണ്ടാം ഓവറിലും കണ്ടത്. യങിനു റണ്ണെടുക്കാനുള്ള ഒരു പഴുതും ക്ലെയിന്‍ നല്‍കിയില്ല. ഇതാടെ തുടരെ രണ്ടാമത്തെ ഓവറും മെയ്ഡനില്‍ അവസാനിക്കുകായിരുന്നു.

അടുത്ത ഓവറില്‍ ഉറപ്പായും കിവികള്‍ അക്കൗണ്ട് തുറക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. പക്ഷെ ഡച്ചുകാര്‍ക്കു റണ്‍സ് വഴങ്ങാന്‍ ഇത്തവണയും താല്‍പ്പര്യമില്ലായിരുന്നു. ആര്യന്‍ ദത്ത് എറിഞ്ഞ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട കോണ്‍വേയ്ക്കു വീണ്ടും റണ്ണൊന്നും ലഭിച്ചില്ല. ഇതോടെ മൂന്നാമത്തെ ഓവറും മെയ്ഡനില്‍ തന്നെ അവസാനിക്കുകയും ചെയ്തു. പക്ഷെ നാലാം ഓവറിലെ ആദ്യ ബോളില്‍ ക്ലെയ്‌നിനെതിരേ ബൗണ്ടറിയടിച്ച് യങ് മെയ്ഡന്‍ ഓവറുകള്‍ക്കു ബ്രേക്കിടുകയായിരുന്നു.

LATHAM

എന്നാല്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ഒരു ബോളില്‍ 13 റണ്‍സെന്ന അദ്ഭുതം സംഭവിച്ചത്. പേസര്‍ ബാസ് ഡി ലീഡെയെറിഞ്ഞ ഓവറിലെ അവസാനത്തെ രണ്ടു ബോളുകള്‍ നേരിട്ടത് വമ്പനടിക്കാരനായ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ മിച്ചെല്‍ സാന്റ്‌നറായിരുന്നു. അഞ്ചാമത്തേത് ഒരു താഴ്ന്ന ഫുള്‍ ടോസായിരുന്നു. സാന്റ്‌നര്‍ അതു ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയും ചെയ്തു.

പിന്നാലെ അംപയറുടെ നോ ബോള്‍ കോള്‍. തുടര്‍ന്ന് ആറു റണ്‍സും ഒരു എക്‌സ്ട്രായുമടക്കം അവര്‍ക്കു ലഭിച്ചത് ഏഴു റണ്‍സ്. ഒപ്പം ഒരു ഫ്രീഹിറ്റും. അടുത്തത് ഓഫ്സ്റ്റംപിന് പുറത്ത് വീണ്ടുമൊരു താഴ്ന്ന ഫുള്‍ ടോസായിരുന്നു. ലോങ്ഓണിനു മുകളിലൂടെ സാന്റ്‌നര്‍ അതു സിക്‌സറിലേക്കു പറത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ ഒരു ബോളില്‍ 13 റണ്‍സും കിവികള്‍ക്കു ലഭിച്ചു.

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്പ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

നെതര്‍ലാന്‍ഡ്‌സ്-വിക്രംജീത്ത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, ബാസ് ഡി ലീഡെ, തേജ നിദാമണുറു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട്, റോള്‍ഫ് വാന്‍ഡര്‍ മെര്‍വ്, റയാന്‍ ക്ലെയ്ന്‍, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീക്കെറന്‍.

Story first published: Monday, October 9, 2023, 19:28 [IST]
Other articles published on Oct 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+