For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബോള്‍ട്ടും സഞ്ജു ഫാന്‍! ത്രില്ലടിച്ച് ഫാന്‍സ്, സന്നാഹത്തിനിടെ ചെയ്തത് കണ്ടോ, വീഡിയോ

ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ വലിയ ചുമര്‍ ചിത്രത്തിനു കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ തിരുവനന്തപുരത്ത് പരിശീലനത്തിലേര്‍പ്പെട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സഞ്ജുവടക്കം ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുന്നത്.

സന്നാഹ മല്‍സരത്തിനിടെ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് സഞ്ജുവിനെ അനുകരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു സൗത്താഫ്രിക്കയുമയി ന്യൂസിലാന്‍ഡ് സന്നാഹം കളിച്ചത്. ഈ മല്‍സരത്തിനിടെ ബൗണ്ടറി ലൈനനില്‍ ബോള്‍ട്ട് ഫീല്‍ഡ് ചെയ്യവെയായിരുന്നു സംഭവം.

SANJU SAMSON

കാണികള്‍ക്കു നേരെ തിരിഞ്ഞ് അദ്ദേഹം സഞ്ജുവിന്റെ ഷോട്ട് ചിരിയോടെ അനുകരിക്കുകയായിരുന്നു. കാണികളില്‍ ചിലരാണ് ഇതു ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബോള്‍ട്ടിന്റെ ഈ പ്രവര്‍ത്തിയെ കൈയടികളോടെയയിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

മല്‍സരം സഞ്ജുവിന്റെ നാട്ടിലായതിനാല്‍ തന്നെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം അദ്ദേഹത്തെ തന്നെയാണ് അനുകരിച്ചതെന്നു ആരാധകര്‍ ഉറപ്പിച്ചു പറയുന്നു. ബോള്‍ട്ടിന്റെ ഈ പ്രവര്‍ത്തിയെ കൈയടികളോടെയായിരുന്നു ആരാധകര്‍ അഭിനന്ദിച്ചത്. സഞ്ജുവിന്റെ പേര് ചിലര്‍ ആര്‍പ്പുവിളിക്കുന്നതും ഈ വീഡിയോയില്‍ കേള്‍ക്കാം.

സഞ്ജു സാംസണിന്റെ ഷോട്ട് അനുകരിക്കുന്ന ട്രെന്റ് ബോള്‍ട്ട്, വീഡിയോ കാണാം

സഞ്ജുവുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന ക്രിക്കറ്റര്‍ കൂടിയാണ് ബോള്‍ട്ട്. കാരണം ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സ് കൈവിട്ടതിനെ തുടര്‍ന്നു 2021ലെ സീസണിനു ശേഷം നടന്ന മെഗാ താരലേലത്തിലായിരുന്നു ബോള്‍ട്ടിനെ റോയല്‍സ് സ്വന്തമാക്കിയത്.

വളരെ പെട്ടെന്നു റോയല്‍സ് പേസ് ബൗളിങിലെ കുന്തമുനയായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും ബൗളിങില്‍ സഞ്ജുവിന്റെ തുറുപ്പുചീട്ട് കൂടിയായിരുന്നു ബോള്‍ട്ട്. 2022ലെ ഐപിഎല്ലില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

TRENT BOULT

16 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് പേസര്‍ പിഴുതത്. 18 റണ്‍സിനു രണ്ടു വിക്കറ്റെടുത്തതായിരുന്നു മികച്ച പ്രകടനം. പ്രത്യേകിച്ചും ന്യൂബോള്‍ കൊണ്ടായിരുന്നു ബോള്‍ട്ട് ഏറ്റവുമധികം അപകടകാരിയായി മാറിയത്. കഴിഞ്ഞ സീസണിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് ബോള്‍ട്ട് പിഴുതത്.

അതേസമയം, ഇന്ത്യന്‍ ടീമുകളില്‍ നിന്നും പൂര്‍ണമായി തഴയപ്പെട്ട സഞ്ജു ഇപ്പോള്‍ കേരള ടീമിനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഈ മാസം ആരംഭിക്കാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരള ടീമിനു വേണ്ടിയാണ് അദ്ദേഹം ഇനി കളിക്കുക. ടീമിന്റെ പരിശീലന ക്യാംപിനൊപ്പം സഞ്ജു ചേരുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

അദ്ദേഹത്തെ സംബന്ധിച്ച് ഈ ടൂര്‍ണമെന്റ് വളരെ പ്രധാനപ്പെട്ടതാണ്. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ സഞ്ജുവിനെ വീണ്ടും ദേശീയ ടീമിലേക്കു തിരികെ വിളിച്ചേക്കും. അടുത്ത മാസം ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെ ടീമിലേക്കു മടങ്ങിയെത്താനാണ് അദ്ദേഹത്തിന്റെ പ്ലാന്‍.

Story first published: Wednesday, October 4, 2023, 7:29 [IST]
Other articles published on Oct 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+