For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അട്ടിമറി നടന്നില്ല, അഫ്ഗാനെ തകര്‍ത്ത് കിവീസ്- പോയിന്റ് പട്ടികയില്‍ തലപ്പത്ത്

ചെന്നൈ: ഏകദിന ലോകകപ്പിലെ 16ാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ന്യൂസീലന്‍ഡ്. 149 റണ്‍സിന്റെ വമ്പന്‍ ജയമാണ് കിവീസ് നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റിന് 288 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 34.4 ഓവറില്‍ 139 റണ്‍സില്‍ കൂടാരം കയറി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറും ലോക്കി ഫെര്‍ഗൂസനുമാണ് അഫ്ഗാനെ തകര്‍ത്തത്. തുടര്‍ച്ചയായ നാലാം ജയത്തോടെ ഇന്ത്യയെ മറികടന്ന് കിവീസ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി.

നെറ്റ് റണ്‍റേറ്റിലും ഇന്ത്യയെ മറികടക്കാന്‍ ന്യൂസീലന്‍ഡിനായി. നാളെ ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ കിവീസിനെ മറികടന്ന് തലപ്പത്തേക്കെത്താന്‍ ഇന്ത്യക്കാവും. ടോസ് നേടിയ രണ്ടാമത് ബാറ്റുചെയ്യാനുള്ള അഫ്ഗാന്റെ തീരുമാനമാണ് തിരിച്ചടിയായത്.

മികച്ച ബൗളിങ് കരുത്തുള്ള കിവീസിനെ രണ്ടാമത് ബാറ്റുചെയ്ത് വീഴ്ത്താമെന്ന അഫ്ഗാന്റെ അമിത ആത്മവിശ്വാസമാണ് തിരിച്ചടിയായത്. മോശം ഫീല്‍ഡിങ്ങും അഫ്ഗാന്റെ തോല്‍വിക്ക് കാരണമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം മികച്ചതായില്ല. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയെ (20) മുജീബുര്‍ റഹ്‌മാന്‍ എല്‍ബിയില്‍ കുടുക്കി.

രണ്ടാം വിക്കറ്റില്‍ വില്‍ യങ്ങും (54) രചിന്‍ രവീന്ദ്രയും (32) ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 41 പന്തില്‍ 2 ഫോറും 1 സിക്‌സും പറത്തിയ രചിനെ അസ്മത്തുല്ല ഒമര്‍സായ് പുറത്താക്കി.

തുടക്കത്തിലേ ലൈഫ് ലഭിച്ച വില്‍ യങ് 64 പന്ത് നേരിട്ട് 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ മികച്ച സ്‌കോറിലേക്ക് നീങ്ങവെ ഒമര്‍സായ് മടക്ക ടിക്കറ്റ് നല്‍കി. ഡാരില്‍ മിച്ചലിനെ (1) റാഷിദ് ഖാന്‍ പുറത്താക്കിയതോടെ 1 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി.

ഒരു ഘട്ടത്തില്‍ 4 വിക്കറ്റിന് 110 എന്ന നിലയിലേക്ക് കിവീസ് തകര്‍ന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നായകന്‍ ടോം ലാദവും (68) ഗ്ലെന്‍ ഫിലിപ്‌സും (71) ചേര്‍ന്ന് കിവീസിന് അടിത്തറ പാകി.

new zeland

80 പന്ത് നേരിട്ട് നാല് വീതം സിക്‌സും ഫോറും പറത്തിയ ഫിലിപ്‌സിനെ നവീന്‍ ഉല്‍ ഹഖ് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. ഫിലിപ്‌സ് പുറത്താവുമ്പോള്‍ കിവീസ് 254 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരുന്നു. ഇതേ ഓവറില്‍ 74 പന്ത് നേരിട്ട് 3 ഫോറും 2 സിക്‌സും പറത്തിയ ലാദത്തെ നവീന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

അവസാന ഓവറുകളില്‍ മാര്‍ക്ക് ചാപ്മാന്‍ (12 പന്തില്‍ 25*) നടത്തിയ വെടിക്കെട്ടാണ് 6 വിക്കറ്റിന് 288 എന്ന നിലയിലേക്ക് കിവീസിനെ എത്തിച്ചത്. മിച്ചല്‍ സാന്റ്‌നര്‍ (7) പുറത്താവാതെ നിന്നു.

മറുപടിക്കിറങ്ങിയ അഫ്ഗാന്റെ തുടക്കം പാളി. റഹ്‌മാനുല്ല ഗുര്‍ബാസിനെ (11) ക്ലീന്‍ബൗള്‍ഡ് ചെയ്ത് മാറ്റ് ഹെന്റിയാണ് അഫ്ഗാന് ആദ്യ പ്രഹരം നല്‍കിയത്. ഇബ്രാഹിം സദ്രാനെ (14) ട്രന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദിയെ (8) ലോക്കി ഫെര്‍ഗൂസനും മടക്കി.

ഇതോടെ 3ന് 43 എന്ന നിലയിലേക്ക് അഫ്ഗാന്‍ പരുങ്ങി. ഒമര്‍സായ് (27) ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബോള്‍ട്ട് മടക്ക ടിക്കറ്റ് നല്‍കി. ഒരുവശത്ത് പിടിച്ചുനിന്ന റഹ്‌മത്ത് ഷായെ (36) രചിന്‍ രവീന്ദ്ര റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.

മുഹമ്മദ് നബിയെ (7) മിച്ചല്‍ സാന്റ്‌നര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. റാഷിദ് ഖാനെയും (8) മുജീബുര്‍ റഹ്‌മാനെയും (4) ഫെര്‍ഗൂസന്‍ മടക്കി. നവീന്‍ ഉല്‍ ഹഖിനെ (0) സാന്റ്‌നര്‍ ഗോള്‍ഡന്‍ ഡക്കാക്കി. ഫസല്‍ഹഖ് ഫറൂഖിയേയും (0) പുറത്താക്കി സാന്റ്‌നര്‍ അഫ്ഗാന്റെ പോരാട്ടം അവസാനിപ്പിച്ചു.

പ്ലേയിങ് 11- ന്യൂസീലന്‍ഡ്- ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാദം (c), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ട്രന്റ് ബോള്‍ട്ട്

അഫ്ഗാനിസ്ഥാന്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷാഹിദി (c), ഇക്രം അലിഖില്‍, അസ്മത്തുല്ല ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ഹഖ്

Story first published: Wednesday, October 18, 2023, 12:24 [IST]
Other articles published on Oct 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+