For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഹര്‍ദിക്കിനെ വിശ്വസിക്കരുത്! എപ്പോഴും ഒരു പ്രശ്‌നമുണ്ട്- ചൂണ്ടിക്കാട്ടി കപില്‍

മുംബൈ: ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. നിലവിലെ ഇന്ത്യയുടെ ഏക പേസ് ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാവുന്ന ഹര്‍ദിക് രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കെത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ലോകകപ്പില്‍ ഹര്‍ദിക്കിന്റെ പ്രകടനം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമാവും.

ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ അമിതമായി വിശ്വസിക്കരുതെന്നും ഫിറ്റ്‌നസ് എപ്പോഴും ഭയപ്പെടുത്തുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് 1983ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. 'പരിക്ക് എല്ലാ കായിക താരങ്ങളുടെയും ജീവിതത്തിന്റെ ഭാരമാണ്. സാഹചര്യം മാറിയിട്ടുണ്ടെന്നതാണ് പ്രതീക്ഷ. ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ചോര്‍ത്ത് എപ്പോഴും ഭയമുണ്ട്. വളരെ പെട്ടെന്ന് പരിക്കേല്‍ക്കുന്ന താരമാണവന്‍.

എല്ലാ താരങ്ങളും പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ ഇന്ത്യ അതി ശക്തരായ ടീമായി മാറും'- കപില്‍ ദേവ് പറഞ്ഞു. പുറം വേദനയെത്തുടര്‍ന്ന് ഏറെ നാള്‍ ടീമിന് പുറത്തുനിന്ന കളിക്കാരനാണ് ഹര്‍ദിക്. ശസ്ത്രക്രിയയടക്കം നടത്തി ഏറെക്കാലം വിശ്രമത്തിലായിരുന്നു. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അവസാന ഐപിഎല്ലിനിടെയിലും പരിക്ക് ഹര്‍ദിക്കിനെ അലട്ടിയിരുന്നു. അവസാന മത്സരങ്ങളില്‍ പന്തെറിയാന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് കളിക്കുമെങ്കിലും 10 ഓവര്‍ എറിയുന്ന ബൗളറായി പരിഗണിക്കാനാവില്ല. പാര്‍ട് ടൈം പേസറെന്ന നിലയില്‍ മാത്രമെ ഹര്‍ദിക്കിനെ പരിഗണിക്കാനാവൂ. 10 ഓവര്‍ ഹര്‍ദിക് പന്തെറിഞ്ഞാല്‍ ഹര്‍ദിക്കിന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. ലോകകപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പ് ഹര്‍ദിക് പരിക്കേറ്റ് പുറത്തായാല്‍ ഇന്ത്യക്ക് നികത്താനാവാത്ത വിടവായി അത് മാറും. നിലവില്‍ ഹര്‍ദിക്കിന്റെ മികച്ച ബാക്കപ്പ് ഇന്ത്യക്കില്ല.

hardik pandya

ശര്‍ദുല്‍ ഠാക്കൂറിനെ ഹര്‍ദിക്കിന്റെ ബാക്കപ്പായി പരിഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നുറപ്പാണ്. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെങ്കിലും സമീപകാലത്തെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. സ്ഥിരതയോടെ കളിക്കാനും പന്തുകൊണ്ട് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനും ഹര്‍ദിക്കിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജഴ്‌സിയിലെ ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയാം. ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ദിക്.

ഏകദിന ലോകകപ്പിന് മുമ്പ് പരിക്ക് ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതില്‍ ശ്രേയസ് അയ്യരും റിഷഭ് പന്തും ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. കെ എല്‍ രാഹുലും ജസ്പ്രീത് ബുംറയും ലോകകപ്പിന് മുമ്പ് മടങ്ങിയെത്തിയേക്കും.

എന്നാല്‍ ഇവര്‍ക്ക് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കും ഫോമിലേക്കുമെത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയിലാണ് ഇത്തവണ ലോകകപ്പെന്നതിനാല്‍ പ്രധാനപ്പെട്ട താരങ്ങളെയെല്ലാം നിലനിര്‍ത്തി ടീമിന് മുന്നോട്ട് പോകേണ്ടതായുണ്ട്. പരിക്കേറ്റ് പുറത്തുള്ള നാലുപേരും മികച്ച റെക്കോഡുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ വേഗത്തില്‍ ഫിറ്റ്‌നസിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യയുടെ അടുത്ത പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. 2 മത്സര ടെസ്റ്റ്, 3 മത്സര ഏകദിനം, 5 മത്സര ടി20 പരമ്പരകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഇതിന് ശേഷം ഇന്ത്യ അയര്‍ലന്‍ഡിനെതിരേ 3 മത്സര ടി20 പരമ്പര കളിക്കും. ശേഷം ഏഷ്യാ കപ്പിലും പങ്കെടുക്കും. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരം ശ്രീലങ്കയിലാണ് നടക്കുക. ഈ ടൂര്‍ണമെന്റിന് ശേഷമാണ് ഇന്ത്യ ലോകകപ്പിലേക്ക് കടക്കുന്നത്.

2011ന് ശേഷം ലോകകപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2013ന് ശേഷം ഐസിസി കിരീടം നേടാത്ത ഇന്ത്യക്ക് ഇത്തവണ കപ്പടിക്കാനായില്ലെങ്കില്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, June 29, 2023, 17:30 [IST]
Other articles published on Jun 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+