For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യക്കു അടുത്ത ഷോക്ക്, ഒന്നാംസ്ഥാനം തെറിച്ചു! നെതര്‍ലാന്‍ഡ്‌സ് ഇനി തലപ്പത്ത്

ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ഇംഗ്ലണ്ടുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും കൊമ്പുകോര്‍ക്കുക. മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെങ്കിലും ഇംഗ്ലണ്ടിനെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്കു പണി കിട്ടിയേക്കും. കാരണം ഏതു ടീമിനെയും തകര്‍ത്തുവിടാനുള്ള പ്രഹരശേഷി ഇപ്പോഴും ഇംഗ്ലണ്ടിനുണ്ട്.

പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഇന്ത്യക്കു വെള്ളിയാഴ്ച നഷ്ടമായിരുന്നു. സൗത്താഫ്രിക്കയാണ് ഇന്ത്യയെ പിന്തള്ളി ഇപ്പോള്‍ തലപ്പത്തുള്ളത്. ഇപ്പോഴിതാ മറ്റൊരു ലിസ്റ്റില്‍ കൂടി ഇന്ത്യ ഒന്നാംസ്ഥാനം കൈവിട്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ആറാം റൗണ്ട് മല്‍സരങ്ങള്‍ പുരോഗമിക്കവെ ക്യാച്ചിങില്‍ ഏറ്റവുമധികം കാര്യക്ഷമതയുള്ള ടീമുകളുടെ ലിസ്റ്റ് ഐസിസി പുറത്തുവിട്ടിരിക്കുയാണ്.

NETHERLANDS

ഈ ലിസ്റ്റില്‍ നേരത്തേ ഒന്നാമതായിരുന്നു ഇന്ത്യ. ടീമിന്റെ ഫീല്‍ഡിങ് മികവിനെ എല്ലാവരും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. പക്ഷെ ന്യൂസിലാന്‍ഡുമായുള്ള അവസാന കളിയില്‍ ഫീല്‍ഡിങില്‍ ഇന്ത്യ നിരാശപ്പെടുത്തി. ചില സിംപിള്‍ ക്യാച്ചുകള്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യക്കു ഇപ്പോള്‍ ഒന്നാംസ്ഥാനവും നഷ്ടമായിരിക്കുന്നത്.

ഇന്ത്യയെ പിന്തള്ളി ഏറ്റവും മികച്ച ക്യാച്ചിങ് കാര്യക്ഷമതയുള്ള ടീമായി നെതര്‍ലാന്‍ഡ്‌സ് മാറിയിരിക്കുകയാണ്. പക്ഷെ ഇന്ത്യയെ വളരെ നേരിയ മാര്‍ജിനിലാണ് നെതര്‍ലാന്‍ഡ്‌സ് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയിരിക്കുന്നത്. 86 ശതമാനമാണ് നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ ക്യാച്ചിങ് കാര്യക്ഷമത.

ഇന്ത്യ തൊട്ടുതാഴെ തന്നെയുണ്ട്. 83 ശതമാനം കാര്യക്ഷമതയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുള്ളത്. പക്ഷെ ഇന്ത്യയുടെ രണ്ടാംസ്ഥാനം അത്ര ഭദ്രമല്ല. ഇംഗ്ലണ്ടും ഇന്ത്യക്കൊപ്പം തന്നെയുണ്ട്. 83 ശതമാനം തന്നെയാണ് അവര്‍ക്കുമുള്ളത്. ഈ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവരാണ്.

സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞെങ്കിലും ക്യാച്ചിങിന്റെ കാര്യത്തില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ സാധിച്ചുവെന്നതില്‍ പാകിസ്താനു ആഹ്ലാദിക്കാം. 83 ശതമാണ് പാക് ടീമിന്റെ ക്യാച്ചിങ് കാര്യക്ഷമതയെന്നു കണക്കുകള്‍ പറയുന്നു. അഞ്ചാംസ്ഥാനത്തുള്ള സൗത്താഫ്രിക്കയുടെ ക്യാച്ചിങിലെ കാര്യക്ഷമത 80 ശതമാനവുമാണ്.

പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലെത്തി സെമി ഫൈനല്‍ ഫേവറിറ്റുകളായി മാറിയിരിക്കുന്ന നാലു ടീമുകളില്‍ വെറും രണ്ടു പേര്‍ മാത്രമേ ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ ആദ്യ അഞ്ചിലുള്ളൂവെന്നത് കൗതുകമാണ്. ഇന്ത്യയും സൗത്താഫ്രിക്കയുമാണ് ഇവര്‍. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡും അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ക്യാച്ചിങിന്റെ കാര്യത്തില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്.

INDIA

അതേസമയം, ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ എല്ലാവരെയം ഞെട്ടിച്ച് തലപ്പത്ത് എത്തിയിരിക്കുന്ന അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സ് പ്രകടനത്തിന്റെ കാര്യത്തിലും ചില സര്‍പ്രൈസുകള്‍ നല്‍കിയിരുന്നു. ആറു മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞ അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. ആറു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ തോറ്റെങ്കിലും രണ്ടു അട്ടിമറി വിജയങ്ങള്‍ കുറിക്കാന്‍ ഡച്ച് പടയ്ക്കു സാധിച്ചു.

ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പുമായി മുന്നേറിയ കരുത്തരായ സൗത്താഫ്രിക്കയെയായിരുന്നു മൂന്നാം റൗണ്ടില്‍ നെതര്‍ലാന്‍ഡ്‌സ് ആദ്യം ഞെട്ടിച്ചത്. സൗത്താഫ്രിക്കയെ 38 റണ്‍സിനു ഡച്ച് ടീം അട്ടിമറിക്കുകയായിരുന്നു.

അതിനുശേഷം കഴിഞ്ഞ ദിവസം നടന്ന മല്‍സത്തില്‍ ബംഗ്ലാദേശിനും ഷോക്ക് നല്‍കാന്‍ നെതര്‍ലാന്‍ഡ്‌സിനായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ 87 റണ്‍സിനായിരുന്നു ബംഗ്ലാദേശിനെ നെതര്‍ലാന്‍ഡ്‌സ് തകര്‍ത്തുവിട്ടത്.

Story first published: Sunday, October 29, 2023, 8:10 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+