Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാക് സെമി കളിക്കുമോ? വന്നാല്‍ ഇന്ത്യക്കു പുതിയ വേദി! വാംഖഡെയില്‍ നടക്കില്ല

ലോകകപ്പില്‍ ഇത്തവണ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം സെമി ഫൈനലിനു വേണ്ടിയാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. നിലവിലെ സഹചര്യത്തില്‍ അതു സംഭവിക്കാന്‍ സാധ്യത കുറവാണെങ്കിലും സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. നിലവിലെ ഷെഡ്യൂള്‍ പ്രകാരം പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലുള്ള ആദ്യ സെമി 15നു മുംബൈയിലെ വാംഖഡെയിലാണ്. ഇന്ത്യ ഒന്നാംസ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പാകിസ്താനു നാലാമത് ഫിനിഷ് ചെയ്യാനാവുമോയെന്നാണ് ഇനി അറിയാനുള്ളത്.

പാകിസ്താനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി വരുന്നതെങ്കില്‍ മല്‍സരം മുംബൈയില്‍ നടക്കില്ല. വാംഖഡെയ്ക്കു പകരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും ഇന്ത്യ-പാക് സെമി പോരാട്ടം നടക്കുക. പക്ഷെ പാകിസ്താനൊഴികെ മറ്റേത് ടീം സെമി ഫൈനലില്‍ എതിരാളിയായി വന്നാലും ഇന്ത്യ വാംഖഡെയില്‍ തന്നെ കളിക്കും.

IND PAK

ഇന്ത്യയും പാകിസ്താനും തമ്മിലാണ് ആദ്യ സെമി ഫൈനലെങ്കില്‍ അതു മുംബൈയിലെ വാംഖഡെയില്‍ നടക്കില്ലെന്നു ഐസിസി അറിയിച്ചുകഴിഞ്ഞു. പക്ഷെ എന്തുകൊണ്ടാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനല്‍ മുബൈയിലെ വാംഖഡെയില്‍ നടക്കാത്തതെന്നു വ്യക്തമല്ല. പിസിബിയുടെ മുന്‍ മേധാവികള്‍ മുംബൈയില്‍ കളിക്കാന്‍ നേരത്തേ വേണ്ടത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതു തന്നെയാവും സെമിക്കു വാംഖഡെ വേദിയാവാത്തതിനു കാരണമെന്നാണ് സൂചനകള്‍.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനല്‍ കൊല്‍ക്കത്തയില്‍ നടക്കുകയാണെങ്കില്‍ നേരത്തേ ഇവിടെ ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ടാം സെമി മുംബൈയിലേക്കു മാറ്റുകയും ചെയ്യും. പോയിന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരായ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാവും രണ്ടാം സെമിയെന്ന് ഉറപ്പായിക്കഴിഞ്ഞു.

പാകിസ്താനെക്കൂടാതെ രണ്ടു ടീമുകള്‍ കൂടി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ മല്‍സരരംഗത്തുണ്ട്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരാണിത്. ലീഗ് ഘട്ടത്തില്‍ ഒരു മല്‍സരം മാത്രം ബാക്കിനില്‍ക്കെ ഇവര്‍ക്കെല്ലാം എട്ടു പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ് മുന്നില്‍ നില്‍ക്കുമ്പോള്‍ പാകിസ്താന്‍ രണ്ടാമതും അഫ്ഗാന്‍ മൂന്നാമതുമാണ്.

ROHIT BABAR

അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷം മാത്രമേ ആരാവും സെമിയില്‍ കടക്കുകയെന്നു വ്യക്തമാവുകയുള്ളൂ. ന്യൂസിലാന്‍ഡ് ശ്രീലങ്കയെയും പാകിസ്താന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാന്‍ സൗത്താഫ്രിക്കയെയുമാണ് അവസാന കളിയില്‍ നേരിടുക. ലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് ജയിക്കുകയാണെങ്കില്‍ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കും. കിവികള്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിനെതിരേ 130 റണ്‍സിനോ, അതിനു മുകളിലോ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ പാകിസ്താന്‍ സെമിയില്‍ കടക്കുകയുള്ളൂ.

എന്നാല്‍ ലങ്കയോടു ന്യൂസിലാന്‍ഡ് പരാജയപ്പെട്ടാല്‍ പാകിസ്താനു പ്രതീക്ഷയ്ക്കു വകയുണ്ട്. ഇതു സംഭവിച്ചാല്‍ ഇംഗ്ലണ്ടിനതിരേ പാകിസ്താന് ജയം മാത്രം മതി. 10 പോയിന്റുമായി പാക് പട സെമിയിലേക്കു മുന്നേറുകയും ചെയ്യും. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുുമുട്ടിയപ്പോള്‍ പാകിസ്താനെതിരേ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

Story first published: Wednesday, November 8, 2023, 14:50 [IST]
Other articles published on Nov 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+