For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വിരമിക്കല്‍ പിന്‍വലിക്കൂ, തിരിച്ചുവരൂ! ഇവരെ വീണ്ടും കാണാന്‍ ഫാന്‍സിനു മോഹം

ഐസിസിയുടെ ഏകദിന ലോകകപ്പ് നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ടൂര്‍ണമെന്റും, ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ടൈയില്‍ പിരിഞ്ഞ ത്രില്ലിങ് ഫൈനലുമൊന്നും ആരാധകര്‍ മറന്നുകാണില്ല. വീണ്ടുമൊരു ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയിലേക്കു വിരുന്നെത്തുമ്പോള്‍ പല തീപ്പൊരി പോരാട്ടങ്ങളും കാണാന്‍ സാധിക്കുമെന്നുറപ്പാണ്.

ലോകകപ്പിന്റെ കഴിഞ്ഞ എഡിഷനില്‍ കളിച്ച ചില വമ്പന്‍ താരങ്ങളെ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ആരാധകര്‍ മിസ് ചെയ്യും. മല്‍സരരംഗത്തു നിന്നും വിരമിച്ചതിനാല്‍ ആരാധകര്‍ക്കു പ്രിയങ്കകരരായ ചില കളിക്കാരെ ഈ ലോകകപ്പില്‍ കാണാന്‍ സാധിക്കില്ല.

MS DHONI

എന്നാല്‍ വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടുമൊരിക്കല്‍ക്കൂടി ദേശീയ ടീമിന്റെ അവര്‍ ധരിച്ചിരുന്നെങ്കിലെന്നു ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാവും. വിരമിക്കല്‍ പിന്‍വലിച്ച് തിരികെ വരണമെന്നു ആരാധകര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റാക്‌സാണ് ഇവരില്‍ ആദ്യത്തെയാള്‍. മല്‍സരങ്ങളുടെ ആധിക്യം കാരണം കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ആരാധകരെ ഞെട്ടിച്ച് അദ്ദേഹം ഏകദിനത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ടെസ്റ്റ്, ടി20 എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നും സ്റ്റോക്‌സ് അറിയിച്ചിരുന്നു.

2019ലെ ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിന്റെ ഹീറോ കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിലും സ്‌റ്റോക്‌സുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ടി20യില്‍ അദ്ദേഹം ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ടീമിനെ നയിക്കുകയാണ് സ്റ്റോക്‌സ്. ഒരുപക്ഷെ വിരമിക്കല്‍ പിന്‍വലിച്ച് അടുത്ത ലോകകപ്പില്‍ അദ്ദേഹം ഇംഗ്ലണ്ടിനായി കളിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ദേശീയ ടീമിലേക്കു മടങ്ങിയെത്തി ലോകകപ്പില്‍ കളിക്കണമെന്നു ആരാധകര്‍ ആഗ്രഹിക്കുന്ന രണ്ടാമത്തെയാള്‍. പക്ഷെ സ്റ്റോക്‌സിനെപ്പോലെ ധോണിയുടെ തിരിച്ചുവരവ് ഇനി അസംഭവ്യമാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ അദ്ദേഹം നിലവില്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ.

BEN STOKES

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കു കാരണം വരാനിരിക്കുന്ന ലോകകപ്പില്‍ കളിക്കാനിടയില്ലാത്തതിനാല്‍ മികച്ചൊരു പകരക്കാരനെ ഇന്ത്യക്കു ആവശ്യമാണ്. ഈ റോളില്‍ ധോണി കളിച്ചെങ്കില്‍ അതു അവിസ്മരണീയമായി മാറുമെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ അദ്ദേഹമൊരിക്കലും വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുമെന്നു ആരും പ്രതീക്ഷിക്കേണ്ടതില്ല.

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോമായിരിക്കും വിരമിക്കല്‍ പിന്‍വലിക്കണമെന്നു ആരാധകര്‍ ആഗ്രഹിക്കുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. കിവീസിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഗ്രാന്‍ഡോം. പക്ഷെ കരിയറില്‍ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു ഒരിക്കലും ലഭിച്ചില്ലെന്നു കാണാം.

2019ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ കിവീസിനായി ഗ്രാന്‍ഡോമിന്റെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിരുന്നു. പക്ഷെ ഫൈനലില്‍ കിവീസ് തോറ്റതിനാല്‍ ഈ മാജിക്കല്‍ സ്‌പെല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Story first published: Thursday, July 27, 2023, 17:07 [IST]
Other articles published on Jul 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+