For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സിറാജ് ഇത്ര ദുരന്തമോ? വന്‍ നാണക്കേട് | പാകിസ്താന്‍ ചിരിക്കേണ്ട, റൗഫുമുണ്ട്!

ലോകകപ്പിലെ നാലാം റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും ടൂര്‍ണമെന്റില്‍ നാലു മല്‍സരങ്ങള്‍ വീതം കളിച്ചുകഴിഞ്ഞപ്പോള്‍ ഇനിയും തോല്‍വിയറിയാത്ത ടീമുകള്‍ ഇന്ത്യയും ന്യൂസിലാന്‍ഡും മാത്രമാണ്. അഞ്ചാം റൗണ്ടില്‍ ഇവരിലൊരു ടീമിനു ഈ റെക്കോര്‍ഡ് നഷ്ടമാവുമെന്നുറപ്പാണ്. കാരണം അഞ്ചാം റൗണ്ടില്‍ ഇന്ത്യയും കിവീസും തന്നെയാണ് നേര്‍ക്കുനേര്‍ വരുന്നത്.

നാലു റൗണ്ടുകളിലെ മല്‍സരങ്ങളിലെ പ്രകടനം പരിശോധിക്കുമ്പോള്‍ വലിയൊരു നാണക്കേടിന് അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. ടൂര്‍ണമെന്റില്‍ ഇത്തവണ ഏറ്റവുമധികം ബൗണ്ടറികള്‍ വഴങ്ങിയ ബൗളറെന്ന മോശം റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ലോകകപ്പിനു മുമ്പ് ഉജ്ജ്വല ഫോമിലായിരുന്ന സിറാജിന് പക്ഷെ ടൂര്‍ണമെന്റില്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.

MOHAMMED SIRAJ

നാലു മല്‍സരങ്ങളില്‍ നിന്നും 30 ഫോറുകള്‍ വഴങ്ങിയാണ് നാണക്കേടിന്റെ റെക്കോര്‍ഡിനു സിറാജ് അവകാശിയായത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് അദ്ദേഹം ഇതിനകം കളിച്ചത്. കുടുതല്‍ ഫോറുകള്‍ വഴങ്ങുക മാത്രമല്ല വിക്കറ്റുകളെടുക്കുന്നതിലും സിറാജ് നിറംമങ്ങിയതായി കാണാം. 6.32 ഇക്കോണമി റേറ്റില്‍ വെറും അഞ്ചു വിക്കറ്റുകള്‍ മാത്രമേ സിറാജിനു വീഴ്ത്താനായിട്ടുള്ളൂ.

കൂടുതല്‍ ഫോറുകള്‍ വഴങ്ങിയ ബൗളര്‍മാരില്‍ സിറാജിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ഷൊരിഫുല്‍ ഇസ്ലാമാണ്. 27 ഫോറുകളാണ് നാലു മല്‍സങ്ങളില്‍ അദ്ദേഹം വിട്ടുകൊടുത്തിരിക്കുന്നത്. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുഷങ്ക തൊട്ടുതാഴെയുണ്ട്.

26 ഫോറുകള്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വിട്ടുകൊടുത്തു. ഫോറുകള്‍ വാരിക്കോരി നല്‍കിയെങ്കിലും വിക്കറ്റുകളെടുക്കുന്നതിലും മധുഷങ്ക മോശമാക്കിയിട്ടില്ല. 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും മധുഷങ്ക തന്നെ.

സൗത്താഫ്രിക്കന്‍ ഫാസ്റ്റ്ബൗളര്‍ മാര്‍ക്കോ യാന്‍സനാണ് കൂടുതല്‍ ഫോറുകള്‍ വഴങ്ങിയ നാലാമത്തെ ബൗളര്‍. 25 ഫോറുകളാണ് അദ്ദേഹം വിട്ടുകൊടുത്തത്. നാലു ഇന്നിങ്‌സുകളില്‍ നിന്നാണിത്. 6.93 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ യാന്‍സണ്‍ വീഴ്ത്തുകയും ചെയ്തു.

HARIS RAUF

കൂടുതല്‍ ഫോറുകള്‍ വഴങ്ങിയ അഞ്ചാമത്തെ ബൗളര്‍ ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ മാര്‍ക്ക് വുഡാണ്. 24 ഫോറുകളാണ് അദ്ദേഹത്തിനെതിരേ വിവിധ ടീമുകളിലെ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. വുഡിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു ലോകകപ്പ് തന്നെയായിരിക്കും ഇത്. കാരണം നാലു മല്‍സരങ്ങളില്‍ നിന്നും 6.77 എന്ന മോശം ഇക്കോണമി റേറ്റില്‍ വെറും മൂന്നു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു വീഴ്ത്താനായിട്ടുള്ളൂ.

അതേസമയം, കൂടുതല്‍ സിക്‌സറുകള്‍ ടൂര്‍ണമെന്റില്‍ വഴങ്ങിയ ബൗളര്‍മാരെയെടുത്താല്‍ ആദ്യത്തെ അഞ്ചില്‍ ഇന്ത്യയുടെ ആരുമില്ലെന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നു. ഈ ലിസ്റ്റിലെ രാജാവ് പാകിസ്താന്റെ അതിവേഗ ബൗളര്‍ ഹാരിസ് റൗഫാണെന്നു കാണാം.

സിക്‌സറുകള്‍ വാരിക്കോരി നല്‍കുന്നതില്‍ മറ്റുള്ള ബൗളര്‍മാരേക്കാള്‍ ഒരുപടി മുന്നിലാണ് അദ്ദേഹം നില്‍ക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നായി ഹാരിസ് ദാനം ചെയ്തിരിക്കുന്നത് 11 സിക്‌സറുകളാണ്. ലോകകപ്പില്‍ മറ്റൊരു ബൗളറും സിക്‌സര്‍ വിട്ടുകൊടുക്കുന്നതില്‍ രണ്ടക്കത്തിലെത്തിയിട്ടില്ല.

150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഹാരിസിനു നാലു മല്‍സരങ്ങളില്‍ നിന്നും വീഴ്ത്താനായത് എട്ടു വിക്കറ്റുകളാണ്. 7.06 എന്ന മോശം ഇക്കോണമി റേറ്റിലാണിത്. കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയവരില്‍ ഹാരിസിനു പിറകില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിന്‍സ്, സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സണ്‍ എന്നിവരാണ്. ഇരുവരും എട്ടു സിക്‌സറുകള്‍ വീതമാണ് നാലു മല്‍സരങ്ങളില്‍ വഴങ്ങിയിരിക്കുന്നത്.

കമ്മിന്‍സ്, യാന്‍സണ്‍ എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയവരില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് സൗത്താഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്‌സെ, പാകിസ്താന്‍ പേസര്‍ ഹസന്‍ അലി എന്നിവരാണ്. ഇരുവരും ഏഴു സിക്‌സറുകള്‍ വീതം ടൂര്‍ണമെന്റില്‍ വിട്ടുകൊടുത്തു.

Story first published: Sunday, October 22, 2023, 13:54 [IST]
Other articles published on Oct 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+