Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യയുടെ തോല്‍വി, പരിഹാസവുമായി ഷമിയുടെ മുന്‍ ഭാര്യ! രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യ കിരീട പോരാട്ടത്തില്‍ കളി മറക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 240 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയത്. ഇന്ത്യയുടെ പോരാട്ടവീര്യം ഫൈനലില്‍ കാണാനായില്ല.

ഇന്ത്യയുടെ തോല്‍വി ആരാധകരെ സംബന്ധിച്ച് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. ഇത്തവണ വലിയ കിരീട പ്രതീക്ഷയിലായിരുന്നതിനാല്‍ത്തന്നെ ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയതിന്റെ നിരാശയിലാണ് ആരാധകര്‍. കൂടുതല്‍ പ്രമുഖരും ഇന്ത്യയെ ആശ്വസിപ്പിച്ചുള്ള പോസ്റ്റുകളാണ് പങ്കുവെക്കുന്നത്. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ടീമിനെ പരിഹസിച്ച് രംഗത്തെത്തിയത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.

സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് പരോക്ഷമായി ഇന്ത്യയെ പരിഹസിക്കുന്ന പരാമര്‍ശം ഹസിന്‍ ജഹാന്‍ നടത്തിയത്. ' അന്തിമ വിജയം നല്ല ഹൃദയം ഉള്ളവര്‍ക്കായിരിക്കും' എന്നാണ് ഹസിന്‍ പറയുന്നത്. മുഹമ്മദ് ഷമിയോടുള്ള വിരോധമാണ് ഹസിന്റെ ഇത്തരമൊരു പരാമര്‍ശത്തിന് പിന്നിലെന്ന് വ്യക്തം. ഇത്തവണ ഷമി ഗംഭീര പ്രകടനമാണ് നടത്തിയത്. ഷമിയെ എല്ലാവരും പ്രശംസിച്ചപ്പോഴും ഷമിയെ നിരുത്സാഹപ്പെടുത്തിയാണ് ഹസിന്‍ സംസാരിച്ചത്.

ഇന്ത്യ ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഷമി ഹീറോയാകരുതെന്നും ഹസിന്‍ പറഞ്ഞിരുന്നു. കൂടാതെ ഷമി രാജ്യത്തിനായി മികവ് കാട്ടുന്നതുപോലെ നല്ല ഭര്‍ത്താവും അച്ഛനുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും ഹസിന്‍ പറഞ്ഞിരുന്നു. ഹസിനുമായുള്ള കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വലിയ തിരിച്ചടി നേരിട്ട താരമാണ് ഷമി. ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ഷമി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

india, cricket

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും ഷമി തുറന്ന് പറഞ്ഞിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ഇന്ത്യക്കായി ഏകദിന ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡടക്കം നിരവധി നേട്ടങ്ങളിലേക്കെത്താന്‍ ഷമിക്ക് സാധിച്ചു. ഇന്ത്യക്ക് ലോകകപ്പ് നേടാനായില്ലെങ്കിലും ഇന്ത്യയുടെ ഹീറോയായി തല ഉയര്‍ത്തിയാണ് ഷമിയുടെ മടക്കം. ഇത് ഹസിനെ അസ്വസ്തയാക്കുന്നുണ്ട്.

ഇതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. എന്തായാലും ഹസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു രാജ്യത്തിനെയാകെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹസിന്‍ മാപ്പ് പറയണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. ഇനിയെങ്കിലും ഷമിയെ വെറുതേ വിടണമെന്നും സ്വകാര്യത ഏതൊരാളും ആഗ്രഹിക്കുന്നുണ്ടെന്നുമെല്ലാം ആരാധകര്‍ കുറിക്കുന്നു.

എന്തായാലും ഹസിന്റെ പ്രതികരണത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2011ന് ശേഷം ഏകദിന ലോകകപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. ഇത്രയും മികച്ച ടീമിനേയും തട്ടകത്തിന്റെ ആധിപത്യവും ഇനി ഇന്ത്യക്ക് ലഭിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇനി ഏകദിന ലോകകപ്പിലേക്കെത്താന്‍ ഇന്ത്യക്ക് വലിയ കാത്തിരിപ്പ് തന്നെ വേണ്ടിവന്നേക്കും.

ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തിരിച്ചടിയായത്. നായകന്‍ രോഹിത് ശര്‍മ നിര്‍ണ്ണായക സമയത്ത് മോശം ഷോട്ട് കളിച്ച് പുറത്തായി. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വലിയൊരു ഇന്നിങ്‌സായി ഇത് മാറിയില്ല.

ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി. ഫൈനലില്‍ ആറാം ബൗളറുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നു. എന്തായാലും ഇന്ത്യക്ക് പെട്ടെന്ന് മറക്കാനാവാത്ത തോല്‍വിയാണ് ഇത്തവണത്തെ ഫൈനലിലേതെന്ന് പറയാം.

Story first published: Tuesday, November 21, 2023, 7:56 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+