For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: നിങ്ങള്‍ക്ക് നാണമില്ലേ, ഹസന്‍ റാസ മണ്ടന്‍! പാക് താരത്തിന്റെ വായടപ്പിച്ച് ഷമി

മുംബൈ: ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെക്കുന്നത്. മിക്ക മത്സരങ്ങളിലും എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ നാണംകെടുത്തുന്ന ബൗളിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയെപ്പോലും ആതിഥേയ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേകം പന്ത് നല്‍കുന്നുണ്ടെന്ന് മുന്‍ പാക് താരം ഹസന്‍ റാസ ആരോപിച്ചിരുന്നു.

ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐയും ഐസിസിയും ഒത്തുകളിക്കുകയാണെന്നാണ് ഹസന്‍ റാസ ആരോപിച്ചത്. ഇപ്പോഴിതാ ഹസന്‍ റാസക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി. 'അല്‍പ്പമെങ്കിലും നാണമുണ്ടോ. ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കാതെ ഇത്തരം മണ്ടത്തരങ്ങള്‍ ചര്‍ച്ചചെയ്യുന്നു. മറ്റുള്ളവരുടെ നേട്ടങ്ങളും വല്ലപ്പോഴും ആഘോഷിക്കാന്‍ ശ്രമിക്കൂ.

ഇത് ഐസിസി ടൂര്‍ണമെന്റാണ്. അല്ലാതെ പ്രാദേശികമായ മത്സരമല്ല. നിങ്ങളൊരു ക്രിക്കറ്റ് താരമല്ലേ. വസിം അക്രം തന്നെ നിങ്ങള്‍ക്ക് മറുപടി നല്‍കിയില്ലേ. നിങ്ങളുടെ താരമല്ലേ അദ്ദേഹം'-ഷമി എക്‌സിലൂടെ പ്രതികരിച്ചു. ഒരിക്കലും സംഭവിക്കാത്ത തരത്തിലുള്ള വിചിത്ര ആരോപണങ്ങളാണ് ഹസന്‍ റാസ ഉന്നയിച്ചത്. എതിരാളികള്‍ ഉപയോഗിക്കുന്ന പന്ത് അല്ല ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കുന്നതെന്നും സവിശേഷമായ പന്ത് അവര്‍ക്ക് രഹസ്യമായി നല്‍കുന്നുണ്ടെന്നുമാണ് ഹസന്‍ റാസ ആരോപിച്ചത്.

ഇതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വളരെ പ്രയാസമുള്ള പിച്ചിലും മികച്ച സ്വിങ് കണ്ടെത്താന്‍ സാധിക്കുന്നത്. അല്ലാതെ ബൗളര്‍മാരുടെ മികവല്ലെന്നുമാണ് റാസ അഭിപ്രായപ്പെട്ടത്. കൂടാതെ ഡിആര്‍എസിലും ഒത്തുകളി നടക്കുന്നുണ്ടെന്ന് ഹസന്‍ റാസ ആരോപിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ നല്‍കുന്ന റിവ്യൂ എല്ലാം അനുകൂലമാകുന്നുവെന്നും സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്ത് പോലും ഡിആര്‍എസ് വരുമ്പോള്‍ സ്റ്റംപിലേക്ക് വരുന്നതായാണ് കാണിക്കുന്നത്.

mohammed shami

ഇതെല്ലാം തിരിമറിയിലൂടെയാണെന്നും ഡിആര്‍എസിലും ഇന്ത്യ തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഹസന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. ഇന്ത്യയുടെ പ്രകടന മികവിനെ അഭിനന്ദിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അസൂയകൊണ്ട് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയല്ല വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. വിചിത്രമായ വാദങ്ങളാണ് ഹസന്‍ നടത്തുന്നതെന്നും പാകിസ്താനെ ഉപദേശിച്ച് നന്നാക്കാന്‍ സമയം കണ്ടെത്തിയിട്ട് ഇന്ത്യക്കു നേരെ വരൂവെന്നുമാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ മറ്റ് പാകിസ്താന്റെ പ്രമുഖ താരങ്ങളെല്ലാം ഇന്ത്യയുടെ ബൗളിങ് പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തത്. വസിം അക്രമടക്കം ഇന്ത്യയുടെ ബൗളിങ് നിലവാരത്തെ പ്രശംസിച്ചിരുന്നു. ആദ്യ ഓവറില്‍ ജസ്പ്രീത് ബുംറ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പിന്നാലെ എത്തുന്ന മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഈ സമ്മര്‍ദ്ദം നിലനിര്‍ത്തി മുന്നോട്ട് പോകുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്നുകൊണ്ടും മികവ് കാട്ടുന്നു.

ഇന്ത്യന്‍ പേസര്‍മാര്‍ മറ്റ് ബൗളര്‍മാരെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ്. ഇന്ത്യയിലാണ് ഇത്തവണത്തെ ലോകകപ്പ് എന്നതിനാല്‍ സ്വന്തം തട്ടകത്തിന്റെ സ്വഭാവം മറ്റ് ബൗളര്‍മാരെക്കാള്‍ നന്നായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്കറിയാം. ഇത് മുതലാക്കി പന്തെറിയുന്നതാണ് ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് കാരണം. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നന്നായി പന്ത് സ്വിങ് ചെയ്യിക്കുന്നവരാണ്. പിച്ചില്‍ അല്‍പ്പം സ്വിങ്ങുംകൂടി ലഭിക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ മിടുക്കുകാട്ടുന്നു.

ഇന്ത്യന്‍ ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇത്തവണത്തെ ഇന്ത്യയുടെ കിരീട പ്രതീക്ഷ സജീവമാക്കുന്നത്. എല്ലാ ബൗളര്‍മാരും മികച്ച ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. സെമിയിലും ഇതേ മികവ് കാട്ടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണയും ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം സെമിയില്‍ പ്രതീക്ഷിക്കാം. 2019ലെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോയെന്നത് കണ്ടറിയാം.

Story first published: Thursday, November 9, 2023, 9:44 [IST]
Other articles published on Nov 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+