For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 12 വര്‍ഷം മുമ്പ് ലോകകപ്പില്‍ കളിച്ചു, ഇവര്‍ ഇത്തവണയുമുണ്ടാവും! ഇന്ത്യയുടെ ഒരാള്‍

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമായ ഐസിസി ലോകകപ്പ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ വീണ്ടും വിരുന്നെത്തുകയാണ്. ഇന്ത്യക്കാണ് ക്രിക്കറ്റ് മാമാങ്കത്തിനു ആതിഥേയത്വം വഹിക്കാന്‍ നറുക്കുവീണിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിനു ആരവമുയരുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ലോകകപ്പിലെ കന്നിയങ്കം. 2019ലെ കഴിഞ്ഞ എഡിഷനിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. ഇന്ത്യയുടെ ആദ്യ പോരാട്ടം മുന്‍ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായിട്ടാണ്. ഒക്ടോബര്‍ എട്ടിനു ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ത്രില്ലര്‍. അതേസമയം, 2011നു ശേഷം ആദ്യത്തെ ലോകകപ്പ് കിരീട വിജയമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.

VIRAT KOHLI

2011ല്‍ ഇന്ത്യ സംയുക്ത വേദിയായ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മുംബൈയിലെ വാംഖഡെയിലായിരുന്നു. അന്നു ശ്രീലങ്കയെ തകര്‍ത്താണ് എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ 1983നു ശേഷം ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്. 2011ല്‍ വിവിധ ടീമുകള്‍ക്കായി ലോകകപ്പില്‍ മാറ്റുരച്ച ചില കളിക്കാരെ 12 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇത്തവണത്തെ ടൂര്‍ണമെന്റിലും നമുക്കു കാണാന്‍ സാധിക്കും. ആരൊക്കെയാണ് ഈ മൂന്നു താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

ബംഗ്ലാദേശിന്റെ ഓപ്പണിങ് ബാറ്റര്‍ തമീം ഇഖ്ബാലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2007ല്‍ ബംഗ്ലാദേശിനായി അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നാണ് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്. അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന താരം കൂടിയാണ് ഇടംകൈയന്‍ കൂടിയായ തമീം. 2011ലെ ലോകകപ്പിലുള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഇപ്പോള്‍ 34 വയസ്സിലെത്തി നില്‍ക്കുന്ന തമീം ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരാനിരിക്കുന്ന ലോകകപ്പിലും അദ്ദേഹം ബംഗ്ലാദേശ് ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തമീമിന്റെ അവസാനത്തെ ലോകകപ്പും കൂടിയായിരിക്കും ഇത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് 2011ലെ ലോകകപ്പിന്റെ ഭാഗമാവുകയും ഇത്തവണയും ടീമിനൊപ്പം കാണുകയും ചെയ്യുമെന്നുറപ്പുള്ള രണ്ടാമത്തെയാള്‍. കോലിയുടെ കരിയറിലെ കന്നി ലോകകപ്പായിരുന്നു 2011ലേത്. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹത്തിനു കന്നി ലോകകപ്പില്‍ തന്നെ ടീമിനൊപ്പം കിരീടമുയര്‍ത്താനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു.

TIM SOUTHEE

അന്നു ഫൈനലിലടക്കം കളിച്ച കോലി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. 2011ല്‍ വെറുമൊരു തുടക്കക്കാരനായിരുന്നു അദ്ദേഹമെങ്കില്‍ ഇത്തവണ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളെന്ന തലയെടുപ്പിലാണ് കോലിയെ കാണുക. ബാറ്റിങില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ ചേര്‍ത്തുകഴിഞ്ഞു. ഇത്തവണ ഇന്ത്യക്കൊപ്പം വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിടുന്നത് സ്വപ്‌നം കാണുകയാണ് കോലി.

ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ പേസര്‍ ടിം സൗത്തിയാണ് 2011ലെ ലോകകപ്പില്‍ കളിക്കുകയും ഇത്തവണയും കളിക്കാനൊരുങ്ങുകയും ചെയ്യുന്ന മൂന്നാമത്തെ താരം. വിരാട് കോലി തുടങ്ങിയ 2008ല്‍ തന്നെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള സൗത്തി പിന്നീട് കിവി ബൗളിങ് ആക്രമണത്തിലെ സ്ഥിരം സാന്നിധ്യമായി തീര്‍ന്നു.

പിന്നീട് ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും സൗത്തി കൂടുതല്‍ അപകടകാരിയായി മാറിക്കൊണ്ടിരുന്നു. തുടക്കത്തില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ള സൗത്തി തന്റെ ബൗളിങില്‍ ലൈനിന്റെയും ലെങ്ത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറുമല്ല.

Story first published: Friday, June 30, 2023, 16:30 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+