For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ലോകകപ്പ് കളിച്ചു, പക്ഷെ ഒറ്റ മത്സരം പോലും ജയിച്ചില്ല! നാണംകെട്ട 4 ടീമുകളിതാ

മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒക്ടോബര്‍ 5ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു. യോഗ്യതാ മത്സരങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിക്കുന്നു. ഇത്തവണ വെസ്റ്റ് ഇന്‍ഡീസില്ലാതെ ലോകകപ്പ് നടക്കാനുള്ള സാധ്യതയാണുള്ളത്. യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ വിന്‍ഡീസ് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇത്തവണ പുതിയ ടീമുകള്‍ അട്ടിമറി പ്രകടനം നടത്തി ലോകകപ്പിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ചില ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ അത്ഭുത പ്രകടനം നടത്തി ലോകകപ്പ് കളിക്കാനുള്ള യോഗ്യത നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ നാല് ടീമുകള്‍ ലോകകപ്പില്‍ കളിച്ചെങ്കിലും ഒരു ജയം പോലും നേടാതെ നാണംകെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നാല് ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ ടീം സ്‌കോട്ട്‌ലന്‍ഡാണ്. 1999 മുതല്‍ 2015വരെയുള്ള ലോകകപ്പുകളില്‍ സ്‌കോട്ട്‌ലന്‍ഡുമുണ്ടായിരുന്നു. 14 കളികള്‍ ലോകകപ്പില്‍ ഇവര്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ഒരു മത്സരം പോലും ജയിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടായില്ല. ഇത്തവണയും ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ സ്‌കോട്ട്‌ലന്‍ഡ് കളിക്കുന്നുണ്ട്. രണ്ട് മത്സരത്തില്‍ നിന്ന് ഓരോ ജയവും തോല്‍വിയും വഴങ്ങിയ ടീം ലോകകപ്പ് കളിക്കാനുള്ള സാധ്യത ചുരുക്കമാണെന്ന് പറയാം.

ചില മികച്ച പ്രകടനങ്ങള്‍ സ്‌കോട്ട്‌ലന്‍ഡ് ടീം നടത്തിയിട്ടുണ്ടെങ്കിലും ലോകകപ്പില്‍ ഒരു തവണ പോലും ജയിക്കാന്‍ ടീമിന് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയെടുത്ത് ചരിത്രത്തിലെ ആദ്യ ജയം നേടാന്‍ ടീമിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. രണ്ടാമത്തെ ടീം നമീബിയയാണ്. ആഫ്രിക്കന്‍ ടീമായ നമീബിയ 2003ലെ ലോകകപ്പിലാണ് കളിച്ചത്. ആറ് മത്സരങ്ങള്‍ ടീം കളിച്ചിട്ടും ഒരു മത്സരം പോലും ജയിക്കാന്‍ സാധിച്ചില്ല.

scotland

ഇപ്പോള്‍ ചിത്രത്തിലേ ഇല്ലാത്ത ടീമാണ് നമീബിയ. ഇനിയൊരു തിരിച്ചുവരവ് നമീബിയക്ക് പ്രയാസമാണ്. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന ടീമാണ് നമീബിയ. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടീമിനെ ലോകകപ്പിലേക്കെത്തിക്കുകയെന്നത് അവരെ സംബന്ധിച്ച് വളരെ പ്രയാസമാണ്. മൂന്നാമത്തെ ടീം ഈസ്റ്റ് ആഫ്രിക്കയാണ്. ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ലെങ്കിലും എല്ലാ കാലത്തും കരുത്തരുടെ നിരയാണ് ദക്ഷിണാഫ്രിക്ക.

പക്ഷെ ഈസ്റ്റ് ആഫ്രിക്ക വലിയ ചലനം സൃഷ്ടിക്കാനാവാത്ത ടീമാണ്. 1975ലെ ലോകകപ്പിന്റെ ഭാഗമായിരുന്ന ഈസ്റ്റ് ആഫ്രിക്ക മൂന്ന് മത്സരങ്ങളാണ് കളിച്ചത്. ഈ മൂന്ന് മത്സരവും തോറ്റു. 1989തോടെ ഐസിസിയുടെ പദവി ഈസ്റ്റ് ആഫ്രിക്കയ്ക്ക് നഷ്ടമായി. ഇപ്പോള്‍ ആരാധകരുടെ ഓര്‍മയില്‍ പോലും ഇല്ലാത്ത ടീമായി ഈസ്റ്റ് ആഫ്രിക്ക മാറി. ഇനിയൊരു തിരിച്ചുവരവ് സാധ്യതയുമില്ലെന്ന് തന്നെ പറയാം.

നാലാമത്തെ ടീമാണ് ബെര്‍മൂഡ. ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാത്ത ടീമുകളിലൊന്നാണ് ബെര്‍മൂഡ. 2007ലെ ലോകകപ്പിലാണ് ബെര്‍മൂഡ കളിച്ചത്. ബെര്‍മൂഡയ്‌ക്കെതിരേ ഇന്ത്യ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇപ്പോഴും ആരാധക മനസിലുണ്ട്. ലോകകപ്പില്‍ മൂന്ന് മത്സരം മാത്രമാണ് ബെര്‍മൂഡ കളിച്ചത്. എന്നാല്‍ ഒരു തവണ പോലും ജയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ബെര്‍മൂഡ കളിക്കുന്നില്ല. അടുത്തൊന്നും തിരിച്ചുവരവ് നടത്താനുള്ള സാധ്യതയുമില്ല.

ഒരു കാലത്ത് ലോകകപ്പിലെ വന്‍ ശക്തികളായിരുന്ന ചില ടീമുകളും ഇപ്പോള്‍ ഓര്‍മകളില്‍ മാത്രമാണുള്ളത്. കെനിയയാണ് ഇത്തരം ടീമുകളിലൊന്ന്. 2003ലെ ലോകകപ്പില്‍ അത്ഭുത കുതിപ്പ് നടത്തിയ കെനിയ ഇപ്പോള്‍ ഐസിസി പദവിയില്‍ നിന്നടക്കം പുറത്താണ്. സാമ്പത്തികമായ പ്രശ്‌നങ്ങളാണ് ടീമിനെ തകര്‍ത്തത്. ഓസ്‌ട്രേലിയയെ അടക്കം അട്ടിമറിച്ച ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് കെനിയ.

Story first published: Saturday, July 1, 2023, 12:43 [IST]
Other articles published on Jul 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+