Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇവരുടെ ഏകദിന കരിയര്‍ തീര്‍ന്നു, ഇനി ഇന്ത്യക്കായി കളിക്കില്ല! പ്രമുഖരും പട്ടികയില്‍

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ ആറ് വിക്കറ്റിനാണ് സന്ദര്‍ശകരായ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇത്തവണ ആതിഥേയരായ ഇന്ത്യ കപ്പുറപ്പിച്ചാണ് മുന്നോട്ട് പോയതെങ്കിലും കലാശപ്പോരാട്ടത്തില്‍ കാലിടറുകയായിരുന്നു. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയയോട് കണക്കുവീട്ടാനാണ് ഇന്ത്യ ഇറങ്ങിയത്.

എന്നാല്‍ ഈ ജയത്തിന്റെ 20ാം വാര്‍ഷികം ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ് ചെയ്തത്. ഇത്തവണത്തെ ലോകകപ്പിന് ശേഷം ചിലരുടെ ഏകദിന കരിയറിന്റെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. വലിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണത്തെ ഏകദിന ലോകകപ്പിന് ശേഷം ഇനി ഇന്ത്യക്കായി ഏകദിനം കളിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്.

വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ ഫിനിഷറുമായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഏകദിന ലോകകപ്പിലേക്ക് പരിഗണിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ പ്ലേയിങ് 11ലേക്ക് എത്തിപ്പെട്ട സൂര്യകുമാര്‍ ഏഴ് മത്സരം കളിച്ചെങ്കിലും കാര്യമായ ഇംപാക്ട് സൃഷ്ടിച്ചില്ല. ഫൈനലിലടക്കം നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. സൂര്യയെ ഏകദിനം കളിപ്പിക്കുന്നതിനെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെ പല പ്രതിഭകളും സൂര്യയെക്കാള്‍ മുന്നിട്ട് നിന്നിട്ടും ലോകകപ്പില്‍ സൂര്യയെ കളിപ്പിച്ചതില്‍ മുംബൈ ലോബിയുടെ ഇടപെടലാണ് എന്ന ആക്ഷേപവും ശക്തമാണ്. അതേ സമയം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് സൂര്യകുമാറാണ്. ടി20യില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് സൂര്യകുമാറെങ്കിലും ഏകദിനത്തില്‍ ഈ മികവില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇനി അദ്ദേഹം ഏകദിനം കളിക്കാന്‍ സാധ്യത വളരെ കുറവാണ്.

rohit sharma

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇനി പരിമിത ഓവര്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് രോഹിത്താണ്. എന്നാല്‍ കിരീടത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ രോഹിത് നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രോഹിത് അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുണ്ടാവില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പുതിയ ഓപ്പണറെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരണം.

ഇതിനായി രോഹിത് വഴിമാറിക്കൊടുത്തേക്കും. പരിമിത ഓവര്‍ പൂര്‍ണ്ണമായും മതിയാക്കി രോഹിത് ടെസ്റ്റിലേക്ക് മാത്രം ഒതുങ്ങാനാണ് സാധ്യത. ഇതിനോടകം രോഹിത്തിനെ ടി20യില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഏകദിനത്തിലെ സീറ്റും തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രോഹിത്തിന് പകരം ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാളിനെയാണ് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത.

ആര്‍ അശ്വിനെ ഇന്ത്യ ഏകദിന ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഒരു മത്സരം മാത്രമാണ് അശ്വിന്‍ കളിച്ചത്. ഫൈനലില്‍ അശ്വിന്‍ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യ കളിപ്പിച്ചില്ല. ഇനി അശ്വിനെ ഏകദിന ഫോര്‍മാറ്റില്‍ കാണാനാവില്ലെന്നുറപ്പാണ്. ടി20യില്‍ നിന്ന് നേരത്തെ തഴയപ്പെട്ട അശ്വിന്‍ ഇനിയും ടെസ്റ്റില്‍ കളി തുടരും. എന്നാല്‍ പരിമിത ഓവറില്‍ ഇനി കളിക്കില്ലെന്നുറപ്പ്.

ശാര്‍ദ്ദുല്‍ ഠാക്കൂറാണ് മറ്റൊരാള്‍. പേസ് ഓള്‍റൗണ്ടറെന്ന് പേരിനുമാത്രം വിളിക്കാവുന്ന ശാര്‍ദ്ദുലിനെ ഇന്ത്യ ഒഴിവാക്കിയേക്കും. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യക്ക് ആവശ്യം. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ ഉത്തമ പകരക്കാരില്ലാതെ പോയതാണ് ലോകകപ്പ് ഫൈനലിലടക്കം ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ തഴഞ്ഞ് പുതിയ യുവ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനാവും ഇന്ത്യ ശ്രമിക്കുകയെന്നുറപ്പ്. വലിയ അഴിച്ചുപണി തന്നെ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പിച്ച് തന്നെ പറയാം.

Story first published: Tuesday, November 21, 2023, 12:21 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+