Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി നോക്കൗട്ടിലെ പുലികള്‍, ശരാശരി 50ന് മുകളില്‍- നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം

മുംബൈ: എംഎസ് ധോണിയെന്ന നായകന് കീഴില്‍ 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. ഐസിസി കിരീടമെന്നത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് കിട്ടാക്കനിയാണ്. വിരാട് കോലി തലകുത്തിക്കിടന്ന് നോക്കിയിട്ടും ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാനായില്ല. ഇനി രോഹിത് ശര്‍മയുടെ അവസരമാണ്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഗ്രൂപ്പുഘട്ടത്തില്‍ കസറാന്‍ ഇന്ത്യക്കാവുന്നുണ്ടെങ്കിലും നോക്കൗട്ട് മത്സരങ്ങളിലേക്ക് വരുമ്പോള്‍ കാലിടറുന്നു. ഇന്നത്തെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നോക്കൗട്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ 50ന് മുകളില്‍ ശരാശരിയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. ഈ മൂന്നുപേരും ഇന്ത്യയുടെ വിശ്വസ്തന്‍മാരുമായിരുന്നു. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

sachin tendulkar

മുന്‍ ഇന്ത്യന്‍ നായകനും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ സൗരവ് ഗാംഗുലിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകനാണ് ഗാംഗുലി. ദൗര്‍ഭാഗ്യവശാല്‍ കിരീട പോരാട്ടത്തില്‍ ഓസീസിനോട് തോല്‍ക്കേണ്ടി വന്നെങ്കിലും എന്നും ആരാധകരുടെ ഹീറോയാണ് ഗാംഗുലി. ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷ മികവുകാട്ടിയിരുന്ന ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം.

ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ശരാശരിയില്‍ ഇന്ത്യക്കാരില്‍ മുന്നിലുള്ളത് ഗാംഗുലിയാണ്. 85.66 ആണ് ആരാധകര്‍ ദാദയെന്ന് വാഴ്ത്തുന്ന ഗാംഗുലിയുടെ ശരാശരി. ടോപ് ഓഡറില്‍ കസറിയിരുന്ന ഗാംഗുലിയെപ്പോലൊരു ഇടം കൈയനെ ഇന്ന് ഇന്ത്യ മിസ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ഗൗതം ഗംഭീറാണ്. ഇടം കൈയന്‍ ഓപ്പണറായിരുന്ന ഗംഭീര്‍ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്.

രണ്ട് ലോകകപ്പിന്റെയും ഫൈനലില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറികള്‍ നേടാന്‍ ഗംഭീറിനായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ അര്‍ഹിച്ച കൈയടികള്‍ ലഭിക്കാതെ പോയ ബാറ്റ്‌സ്മാനാണ് ഗംഭീറെന്ന് പറയാം. ഗംഭീറിനെപ്പോലെ സ്ഥിരതകാട്ടുന്ന മികച്ചൊരു ബാറ്റ്‌സ്മാനെയും ഇപ്പോള്‍ ഇന്ത്യ മിസ് ചെയ്യുന്നു. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാത്ത പ്രശ്‌നം ഇന്നത്തെ ഇന്ത്യന്‍ ടീമിലുണ്ട്.

മൂന്നാമത്തെ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആറ് ഏകദിന ലോകകപ്പുകള്‍ കളിച്ച സച്ചിന് 2011ലെ ഏകദിന ലോകകപ്പിലൂടെയാണ് വിശ്വകിരീടം നേടിയെടുക്കാനായത്. ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ സച്ചിനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. 50.53 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ട്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിനാണ്. 45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സാണ് അദ്ദേഹം നേിയത്. ആറ് സെഞ്ച്വറിയും 15 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയാണ് പ്രധാന ബാറ്റ്‌സ്മാന്‍മാരായി കാണാനാവുക. രണ്ടുപേരും ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. 48.78 ആണ് കോലിയുടെ ബാറ്റിങ് ശരാശരിയെങ്കില്‍ 44.28 ആണ് രോഹിത് ശര്‍മയുടെ ശരാശരി. 40.16 ശരാശരിയുള്ള ശിഖര്‍ ധവാന് ഇത്തവണത്തെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

Story first published: Sunday, July 9, 2023, 17:37 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+