For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കപ്പടിക്കുന്നത് മനസ്സില്‍ കണ്ടു! സഹായിച്ചത് അവന്‍ | ഹെയ്ഡന്‍ പറയുന്നു

ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇന്ത്യയെ കിരീട നേട്ടത്തിലേക്കു നയിക്കാന്‍ ശേഷിയുള്ള ഒരു താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളിലും ജയിച്ചാണ് രോഹിത് ശര്‍മയും ഇത്തവണ സെമി ഫൈനലിലെത്തിയ ആദ്യത്തെ ടീമായി മാറിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായ ടീം ന്യൂസിലാന്‍ഡായിരുന്നു. പക്ഷെ 2003നു ശേഷം കിവികളെയും ഇത്തവണ തകര്‍ത്തുവിടാന്‍ ഇന്ത്യക്കു സാധിച്ചു.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യയുടെ മൂന്നാമത് ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ള താരത്തെ ഹെയ്ഡന്‍ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് ഹെയ്ഡന്റെ സ്ഥാനം. കംഗാരുപ്പടയ്ക്കായി 273 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 15,066 റണ്‍സും സ്‌കോര്‍ ചെയ്തു. 40 സെഞ്ച്വറികളുള്‍പ്പെടെയാണിത്.

KULDEEP YADAV

ഉജ്ജ്വലമായ ക്രിക്കറ്റ് കരിയറിനു തിരശീലയിട്ട ശേഷം കമന്റററി രംത്തും സജീവമാണ് ഹെയ്ഡന്‍. കൂടാത കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത്, റണ്‍ മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയൊന്നുമല്ല ഇന്ത്യയെ ലോക കിരീടത്തിലേക്കു നയിക്കാന്‍ കെല്‍പ്പുള്ള താരമായി ഹെയ്ഡന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മറിച്ച് ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരമെന്നാണ് ഹെയ്ഡന്റെ വിലയിരുത്തല്‍. ഈ മാസം 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയെ കുല്‍ദീപ് കിരീടത്തിലേക്കു നയിക്കുന്നത് തനിക്കു ഭാവനയില്‍ കാണാന്‍ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദില്‍ കുല്‍ദീപ് യാദവ് ബൗളിങിലൂടെ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കുന്നത് കണ്ണുകളടയ്ക്കുമ്പോള്‍ എനിക്കു കാണാന്‍ സാധിക്കുന്നു. ശ്രീലങ്കയുമായുള്ള മല്‍സരത്തില്‍ കുല്‍ദീപിനു ബൗളിങില്‍ കാര്യമായൊന്നും ചെയ്യേണ്ടി വരിക പോലും ചെയ്തില്ല. രവീന്ദ്ര ജഡേജയുടെ സേവനവും ഇന്ത്യക്കു ആവശ്യം വന്നില്ലെന്നും ഹെയ്ഡന്‍ നിരീക്ഷിച്ചു.

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്നു എല്ലാവരും ഉറപ്പിച്ചയിടത്തു നിന്നാണ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി ടീമിലേക്കു മടങ്ങിയെത്തിയ കുല്‍ദീപ് സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറിയത്. അടുത്ത സുഹൃത്ത് കൂടിയായ യുസ്വേന്ദ്ര ചഹലിനെ പിന്തള്ളിയാണ് അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിച്ചത്.

INDIA

ഏതു തരത്തിലുള്ള പിച്ചുകളിലും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറായി അദ്ദേഹം വളര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പ് കിരീട വിജയത്തിലടക്കം സമീപകാലത്തെ ഇന്ത്യയുടെ നേട്ടങ്ങളിലെല്ലാം കുല്‍ദീപിനു പങ്കുണ്ടായിരുന്നു. ഈ ലോകകപ്പിലും അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 4.4 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, ലോകകപ്പില്‍ ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ പരാജയമറിയാത്ത ഏക ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടു തുടങ്ങിയ ഇന്ത്യക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനും ചിരവൈരികളായ പാകിസ്താനെ ഏഴു വിക്കറ്റിനും ബംഗ്ലാദേശിനെയും ഇതേ മാര്‍ജിനിലും ഇന്ത്യ തോല്‍പ്പിച്ചു. ഇതിനു ശേഷം ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനു ഇംഗ്ലണ്ടിനെ 100 റണ്‍സിനും ശ്രീലങ്കയെ 302 റണ്‍സിനും ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു.

Story first published: Sunday, November 5, 2023, 13:37 [IST]
Other articles published on Nov 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+