For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അതു സംഭവിക്കരുതായിരുന്നു, വലിയ പിഴവ്! തുറന്നു പറഞ്ഞ് രോഹിത്

നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും തകര്‍ത്ത് ലോകകപ്പില്‍ തുടര്‍ച്ചയായ ആറാമത്തെ വിജയം കൊയ്‌തെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂര്‍ണമായും ഹാപ്പിയല്ല. ചില കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിനെ 100 റണ്‍സിനു തകര്‍ത്ത് സെമി ഫൈനലിനു തൊട്ടിരികിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.

229 റണ്‍സെന്ന ചെറിയ ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിച്ചത് ബൗളര്‍മാരുടെ മിടുക്ക് കൊണ്ടാണെന്നു രോഹിത് ചൂണ്ടിക്കാട്ടി. ഇത്തരമൊരു ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ നിങ്ങള്‍ക്കു എല്ലാ ദിവസും ഇതു കാണാന്‍ സാധിക്കിക്കില്ല. നമ്മുടെ സീമര്‍മാര്‍ സാഹചര്യങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തുകയായിരുന്നു. പിച്ചില്‍ നല്ല സ്വിങും മൂവ്‌മെന്റും ലഭിച്ചിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.

ROHIT SHARMA

ബൗളിങില്‍ നമുക്ക് നല്ല ബാലന്‍സുണ്ടായിരുന്നു. സ്പിന്നര്‍മാരും പേസര്‍മാരും അവരുടെ അനുഭവസമ്പത്ത് പുറത്തെടുക്കുകയും ചെയ്തു. നിങ്ങള്‍ക്കു ഈ തരത്തിലുള്ള മികച്ച ബൗളിങ് ലൈനപ്പുണ്ടെങ്കില്‍ അവര്‍ക്കു എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരം ബാറ്റര്‍മാര്‍ നല്‍കേണ്ടത് പ്രധാനമാണ്. എങ്കില്‍ മാത്രമേ ബൗളര്‍ക്കു തങ്ങളുടെ മാജിക്ക് പുറത്തെടുക്കാന്‍ സാധിക്കൂയെന്നു ബാറ്റര്‍മാരെ പരോക്ഷമായി വിമര്‍ശിച്ച് രോഹിത് പറഞ്ഞു.

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ മികവ് ലോകത്തിനു കാണിച്ചുകൊടുത്തു. പ്രത്യേകിച്ചും അനുഭവസമ്പത്തുള്ള കളിക്കാര്‍ ശരിയായ സമയത്തു തന്നെ ടീമിനു വേണ്ടി തലയുയര്‍ത്തി മുന്നിലേക്കു വന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ യഥാര്‍ഥ കരുത്ത് പ്രകടിപ്പിച്ച മല്‍സരം കൂടിയാണിത്. പരിചയസമ്പത്തുള്ള മുഴുവന്‍ താരങ്ങളും അതു പുറത്തെടുക്കുകയും ഗെയിമില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തതായി രോഹിത് വിലയിരുത്തി.

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും നമ്മള്‍ രണ്ടാമതായിരുന്നു ബാറ്റ് ചെയ്തത്. പക്ഷെ ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടതായി വന്നു. അതു വെല്ലുവിളി തന്നെയായിരുന്നു. പിച്ചില്‍ എന്തോ ഉണ്ടെന്നു ഞങ്ങള്‍ക്കു അറിയാമായിരുന്നു. ബൗളിങില്‍ അനുഭവസമ്പത്തുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഭേദപ്പെട്ട ടോട്ടല്‍ നേടണമെന്നു ആഗ്രഹിക്കുകയും ചെയ്തിരുന്നതായി രോഹിത് വിശദമാക്കി.

SHAMI INDIA

പക്ഷെ ബാറ്റിങില്‍ ഞങ്ങളുടെ പ്രകടനം അത്ര നല്ലതായിരുന്നില്ല. ആദ്യത്തെ പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയെന്നത് അനുയോജ്യമായ സാഹചര്യമല്ല. അപ്പോള്‍ നിങ്ങള്‍ക്കു വലിയൊരു കൂട്ടുകെട്ട് ഉണ്ടാക്കേണ്ടതായി വരും, അതു ഞങ്ങള്‍ക്കു സാധിക്കുകയും ചെയ്തു.

പക്ഷെ അതിനു ശേഷം ഞങ്ങള്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. എന്റെ വിക്കറ്റും ഇതിലുള്‍പ്പെടും. ഓവറോള്‍ നോക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു 30 റണ്‍സെങ്കിലും കുറവായിരുന്നുവെന്നും രോഹിത് വിലയിരുത്തി.

87 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി മാറിയ രോഹിത് സ്വന്തം ബാറ്റിങിനെക്കുറിച്ചും സംസാരിച്ചു. 10 ഓവറുകള്‍ക്കു ശേഷം നല്ലൊരു കൂട്ടുകെട്ട് ഉണ്ടാക്കുകയെന്നതു പ്രധാനമായിരുന്നു. നിങ്ങളുടെ ഷോട്ടുകള്‍ മാത്രം കളിക്കാതെ സാഹചര്യം കൂടി മനസ്സിലാക്കി കളിക്കേണ്ടത് ആവശ്യമായിരുനന്നു. നിങ്ങള്‍ക്കു അനുഭവസമ്പത്തുണ്ടെങ്കില്‍ അതു ഉപയോഗിക്കുക തന്നെ വേണം.

എങ്കിലും 20-30 റണ്‍സെങ്കിലും കുറച്ചാണ് ഞങ്ങള്‍ നേടിയതെന്നു ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നു. ന്യൂബോളിനെതിരേ കളിക്കുകയെന്നത് അല്‍പ്പം വെല്ലുവിളിയായിരുന്നു. എന്നാല്‍ മല്‍സരം പുരോഗമിക്കവെ ബോള്‍ കൂടുതല്‍ സോഫ്റ്റായി മാറി. പക്ഷെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയെന്നതു എളുപ്പമായിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 30, 2023, 11:03 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+