Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സംഗയെ പിന്നിലാക്കി, റെക്കോഡ് സെഞ്ച്വറിയുമായി കുശാല്‍! ഇനി തലപ്പത്ത്

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കുകയാണ് കുശാല്‍ മെന്‍ഡിസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പാകിസ്താനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് കുശാല്‍. പാകിസ്താനെതിരേ 77 പന്തില്‍ 14 ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 122 റണ്‍സാണ് കുശാല്‍ നേടിയത്. 158ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് കുശാല്‍ കസറിയത്.

ഇതോടെ വമ്പനൊരു റെക്കോഡും കുശാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ ശ്രീലങ്കന്‍ താരത്തിന്റെ വേഗ സെഞ്ച്വറിയെന്ന റെക്കോഡാണ് കുശാല്‍ സ്വന്തം പേരിലാക്കിയത്. 65 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കുശാല്‍ ചരിത്ര നേട്ടത്തിലേക്കെത്തിയത്. 2015ല്‍ ഇംഗ്ലണ്ടിനെതിരേ കുമാര്‍ സംഗക്കാര 70 പന്തില്‍ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് കുശാല്‍ മെന്‍ഡിസ് തകര്‍ത്തത്. 2015ല്‍ ബംഗ്ലാദേശിനെതിരേ കുമാര്‍ സംഗക്കാര 73 പന്തിലും സെഞ്ച്വറി നേടിയിരുന്നു.

80 പന്തില്‍ സെഞ്ച്വറി നേടിയ മഹേല ജയവര്‍ധനയാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ഇവരുടെയെല്ലാം റെക്കോഡ് തകര്‍ത്താണ് കുശാല്‍ തലപ്പത്തേക്കെത്തിയത്. പാകിസ്താന്‍ കരുത്തുറ്റ ബൗളിങ് നിരയെ തല്ലിപ്പറത്തിയാണ് കുശാല്‍ ഈ നേട്ടത്തിലേക്കെത്തിയതെന്നതാണ് എടുത്തു പറയേണ്ടത്. ശ്രീലങ്കയുടെ വമ്പനടിക്കാരന്മാരായ സനത് ജയസൂര്യക്കും തിലകരത്‌ന ദില്‍ഷനുമൊന്നും സാധിക്കാതെ പോയ നേട്ടമാണ് കുശാല്‍ നേടിയെടുത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 42 പന്തില്‍ 76 റണ്‍സാണ് കുശാല്‍ നേടിയത്. 180.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കുശാലിന്റെ പ്രകടനം. പാകിസ്താനെതിരേ 158.44 ആണ് കുശാലിന്റെ സ്‌ട്രൈക്ക് റേറ്റ്. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 50ലധികം റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി മാറാന്‍ കുശാല്‍ മെന്‍ഡിസിന് സാധിച്ചു. എംഎസ് ധോണി, ആദം ഗില്‍ക്രിസ്റ്റ്, കുമാര്‍ സംഗക്കാര തുടങ്ങിയ പല പ്രമുഖ വിക്കറ്റ് കീപ്പര്‍മാര്‍ക്കും സാധിക്കാത്ത നേട്ടമാണ് മെന്‍ഡിസ് നേടിയത്.

kusal mendis

കൂടാതെ ലോകകപ്പില്‍ 150ന് മുകളില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും കുശാല്‍ മെന്‍ഡിസിനായി. മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ ബ്രണ്ടന്‍ മക്കല്ലവും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ശ്രീലങ്കയെ മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റിങ് പ്രകടനമാണ് കുശാല്‍ കാഴ്ചവെക്കുന്നത്. 119 പന്ത് നേരിട്ട് 198 റണ്‍സ് നേടിയ കുശാല്‍ 18 ഫോറും 14 സിക്‌സുമാണ് ഇതിനോടകം അടിച്ചെടുത്തത്.

സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ 87 പന്തില്‍ 18 റണ്‍സുമായി കുശാല്‍ തിളങ്ങിയിരുന്നു. ഇതേ ഫോം ലോകകപ്പിലും കാഴ്ചവെക്കാന്‍ കുശാലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ ശ്രീലങ്ക ഫൈനലിലേക്കെത്തിയാല്‍ കുശാല്‍ മെന്‍ഡിസ് നട്ടെല്ലായി മാറുമെന്നുറപ്പ്. ഇത്തവണത്തെ ലോകകപ്പില്‍ കൂടുതല്‍ സിക്‌സ്, മികച്ച സ്‌ട്രൈക്ക് റേറ്റ്, കൂടുതല്‍ അര്‍ധ സെഞ്ച്വറി, കൂടുതല്‍ സെഞ്ച്വറി, ലോകകപ്പിലെ ശ്രീലങ്കക്കാരന്റെ രണ്ടാമത്തെ വേഗ അര്‍ധ സെഞ്ച്വറി തുടങ്ങിയവയെല്ലാം കുശാലിന്റെ പേരിലാണ്.

ലോകകപ്പിന് മുമ്പുവരെ ഏറ്റവും മികച്ച ബൗളിങ് കരുത്തുള്ള ടീമെന്ന വിശേഷണം പാകിസ്താനായിരുന്നു. എന്നാല്‍ ലോകകപ്പ് പുരോഗമിക്കവെ ഏറ്റവും മോശം ബൗളിങ് പ്രകടനം നടത്തുന്ന ടീമുകളിലൊന്നായി പാകിസ്താന്‍ മാറുന്നു. പാകിസ്താന്റെ വജ്രായുധമായ ഷഹീന്‍ ഷാക്ക് പവര്‍പ്ലേയില്‍ പഴയ മൂര്‍ച്ചയില്ല. നസീം ഷായുടെ അഭാവം പാക് ബൗളിങ് നിരയിലുണ്ട്. ഹസന്‍ അലി വിക്കറ്റ് നേടുമ്പോളും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. ഹാരിസ് റഊഫിന് സ്ഥിരതയില്ല. നസീമിന്റെ അഭാവം പാകിസ്താനെ കാര്യമായി ബാധിച്ചുവെന്ന് നിസംശയം പറയാം.

Story first published: Tuesday, October 10, 2023, 17:45 [IST]
Other articles published on Oct 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+