Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 2011ല്‍ യുവി, ഇത്തവണ ആരാവും ലോകകപ്പിലെ താരം? ഇവരിലൊരാള്‍

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. 2011ന് ശേഷം ഇന്ത്യയുടെ മണ്ണിലേക്ക് ഏകദിന ലോകകപ്പെത്തുമ്പോള്‍ ആവേശം വാനോളം. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ച് മിക്ക വിദേശ താരങ്ങള്‍ക്കും സുപരിചിതമാണ്. അതുകൊണ്ടുതന്നെ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യയെ അധികം സഹായിച്ചേക്കില്ല. ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഇന്ത്യയെ വിറപ്പിക്കാന്‍ കഴിവുള്ളവരാണ്.

ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്. പക്ഷെ പരിക്കും ഫോമുമെല്ലാം ഇന്ത്യക്ക് വലിയ തലവേദനയാവുമെന്ന കാര്യം ഉറപ്പാണ്. 2011ലെ ലോകകപ്പില്‍ താരമായത് ഇന്ത്യയുടെ യുവരാജ് സിങ്ങായിരുന്നു. ഇത്തവണ ആരാവും ഈ നേട്ടത്തിലേക്കെത്തുക? സാധ്യതാ പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം വിരാട് കോലിയാണ്. ഇന്ത്യന്‍ മൈതാനങ്ങളില്‍ എല്ലാവരേയും വിറപ്പിക്കുന്ന റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. സമീപകാലത്തായി അദ്ദേഹം മികച്ച ഫോമിലാണ്. ഇത്തവണ ഇന്ത്യ ഏകദിന ലോകകപ്പ് കിരീട നേടണമെങ്കില്‍ കോലിയുടെ മികച്ച പ്രകടനം നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്.

കോലി ഫോമിലേക്കെത്തിയാല്‍ തടുത്തുനിര്‍ത്തുക പ്രയാസമായിരിക്കും. തുടര്‍ സെഞ്ച്വറികളോടെ കോലി ലോകകപ്പ് ആഘോഷിച്ചാല്‍ ടൂര്‍ണമെന്റിലെ താരമായി മാറാന്‍ കോലിക്ക് സാധിച്ചേക്കും. രണ്ടാമത്തെ താരം ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് ഹാര്‍ദിക്. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

jos buttler

2011ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ യുവരാജ് നടത്തിയ ഓള്‍റൗണ്ട് ഷോ ഇത്തവണ ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളവനാണ് ഹാര്‍ദിക്. ന്യൂബോളിലും മധ്യ ഓവറുകളിലും പന്തുകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ഹാര്‍ദിക്കെന്ന് പറയാം. മൂന്നാമത്തെ താരം ജോസ് ബട്‌ലറാണ്. ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബട്‌ലര്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ്.

ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരെ കരയിപ്പിക്കാന്‍ ബട്‌ലര്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇത്തവണ ടൂര്‍ണമെന്റിലെ താരമായി മാറാന്‍ കഴിവുള്ളവനാണ് ബട്‌ലറെന്ന് നിസംശയം പറയാം. മിച്ചല്‍ മാര്‍ഷാണ് മറ്റൊരാള്‍. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് മാര്‍ഷ്. അടിച്ചു തകര്‍ത്തു കളിക്കുന്ന മാര്‍ഷ് പന്തുകൊണ്ടും ഉപകാരിയാണ്. സ്ലോ കട്ടറുകളിലൂടെയും ബൗണ്‍സറുകളിലൂടെയും വിക്കറ്റ് വീഴ്ത്തുന്നവനാണ് മാര്‍ഷ്.

ടോപ് ഓഡറിലും ഡെത്തോവറിലുമെല്ലാം കളിച്ച് മികവുകാട്ടാന്‍ മാര്‍ഷിന് സാധിക്കും. ഇന്ത്യന്‍ പിച്ചുകളില്‍ കസറാന്‍ തനിക്ക് സാധിക്കുമെന്ന് ഐപിഎല്ലിലൂടെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിലെ താരമായി മാര്‍ഷ് മാറാനുള്ള സാധ്യതകള്‍ കൂടുതലാണ്. അഞ്ചാമത്തെ താരം കുല്‍ദീപ് യാദവാണ്. കേള്‍ക്കുമ്പോള്‍ സംശയം തോന്നാമെങ്കിലും ഇത്തവണ ലോകകപ്പിലെ നിര്‍ണ്ണായക താരമായി കുല്‍ദീപ് മാറിയേക്കും.

സമീപകാലത്തായി മികച്ച ഫോമിലാണ് കുല്‍ദീപ് പന്തെറിയുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. അനുഭവസമ്പന്നനായ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തെ മുതലാക്കി പന്തെറിയാന്‍ കഴിവുണ്ട്. ഇത്തവണ എതിര്‍ ടീം ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപാണ്. നിശബ്ദമായി തന്റെ ജോലി നന്നായി ചെയ്യുന്ന ബൗളറാണ് കുല്‍ദീപ് യാദവ്.

ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നവരില്‍ മറ്റൊരാള്‍. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്ക് മിന്നല്‍ യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ളവനാണ്. ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങി അനുഭവസമ്പത്തുള്ള താരമാണ് സ്റ്റാര്‍ക്ക്. അതുകൊണ്ടുതന്നെ ഇത്തവണ ലോകകപ്പിലെ താരമാവാന്‍ സ്റ്റാര്‍ക്കിന് സാധിച്ചേക്കും. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ സ്റ്റാര്‍ക്ക് മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Thursday, August 10, 2023, 19:43 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+