For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കടുവകള്‍ 'കണ്ടം വഴി' ഓടി, ഇന്ത്യക്ക് വമ്പന്‍ ജയം- കോലിക്ക് സെഞ്ച്വറി

പൂനെ: ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 256 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വിരാട് കോലിയുടെ (103*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്.

97 പന്തില്‍ 6 ഫോറും 4 സിക്‌സുമാണ് കോലി നേടിയത്. ശുബ്മാന്‍ ഗില്ലും (53), രോഹിത് ശര്‍മയും (48) കെ എല്‍ രാഹുലും (34*) ഇന്ത്യക്കായി തിളങ്ങി. 48ാം ഏകദിന സെഞ്ച്വറിയോടെ സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡിന് തൊട്ടടുത്തെത്താനും കോലിക്കായി.

ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. തന്‍സിദ് ഹസനും (51) ലിറ്റന്‍ ദാസും (66) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 43 പന്ത് നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയ തന്‍സിദ് ഹസനെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ മികച്ച തുടക്കത്തെ മുതലാക്കാന്‍ ബംഗ്ലാദേശിനെ ഇന്ത്യ അനുവദിച്ചില്ല.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (8) രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കി. മെഹതി ഹസന്‍ മിറാസിനെ (3) മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഒരുവശത്ത് പിടിച്ചുനിന്ന ലിറ്റന്‍ ദാസനെ ജഡേജയാണ് മടക്കിയത്. 7 ബൗണ്ടറികളാണ് താരം നേടിയത്. തൗഹിദോയിയെ (16) ശാര്‍ദ്ദുല്‍ ടാക്കൂറാണ് മടക്കിയത്.

virat kohli

എന്നാല്‍ മുഷ്ഫിഖര്‍ റഹീമും (38) മഹമ്മൂദുല്ലയും (46) ചേര്‍ന്ന് ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. മുഷ്ഫിഖര്‍ 46 പന്തില്‍ ഓരോ സിക്‌സും ഫോറും പറത്തിയപ്പോള്‍ മഹമ്മൂദുല്ല 36 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും അടിച്ചെടുത്തു. മുഷ്ഫിഖറിനെ ബുംറയാണ് പുറത്താക്കിയത്. നസും അഹമ്മദിനെ (14) സിറാജ് രാഹുലിന്റെ കൈയിലെത്തിച്ചപ്പോള്‍ മഹമ്മൂദുല്ലയെ ബുംറ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

മുസ്തഫിസുര്‍ റഹ്‌മാനും (1) ഷൊറിഫുല്‍ ഇസ്ലാമും (7) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ശാര്‍ദ്ദുല്‍ ടാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും (48) ശുബ്മാന്‍ ഗില്ലും (53) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. അടിച്ചുകളിച്ച രോഹിത് 40 പന്തില്‍ 7 ഫോറും 2 സിക്‌സും പറത്തി ഫിഫ്റ്റിയോടടുക്കവെ ഹസന്‍ മഹമ്മൂദ് മടക്കി. സിക്‌സര്‍ പറത്താനുള്ള രോഹിത്തിന്റെ ശ്രമം ബൗണ്ടറി ലൈനില്‍ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഗില്‍ ഒരുവശത്ത് ആക്രമണം തുടര്‍ന്ന് ഏകദിന ലോകകപ്പിലെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കി.

55 പന്തില്‍ 5 ഫോറും 2 സിക്‌സും പറത്തിയ ഗില്ലിനെ മെഹതി ഹസന്‍ മിറാസാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച ഗില്ലിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മഹമ്മൂദുല്ല മടക്കിയത്. ശ്രേയസ് അയ്യര്‍ (19) നിരാശപ്പെടുത്തിയെങ്കിലും കോലിയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

പ്ലേയിങ് 11-ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ് - ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍, മെഹതി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), മുഷ്ഫിഖര്‍ റഹിം, തൗഹിദ് ഹൃദോയ്, മഹമ്മൂദുല്ല, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹമ്മൂദ്‌

Story first published: Thursday, October 19, 2023, 12:04 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+