Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 100നു മുകളില്‍ ബോള്‍ കളിച്ചു, എന്നിട്ടും കോലിക്ക് അതിനായില്ല! മോശം റെക്കോര്‍ഡ്

മുന്‍ ചാംപ്യന്‍മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടത്തോടെ ലോകകപ്പിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ബാറ്റര്‍മാരുടെ പ്രകടനമെടുത്താല്‍ ഒരു മോശം റെക്കോര്‍ഡില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വിരാട് കോലി.

ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടിലെ മല്‍സരങ്ങളില്‍ ഒരു സിക്‌സര്‍ പോലുമടിക്കാതെ ഏറ്റവുമധികം ബോളുകള്‍ നേരിട്ട താരമായാണ് കോലി മാറിയിരിക്കുന്നത്. 116 ബോളുകളാണ് അദ്ദേഹം കളിച്ചത്. പക്ഷെ ഇവയില്‍ ഒരു സിക്‌സര്‍ പോലുമടിക്കാന്‍ കോലിക്കായില്ല. ഓസീസുമായുള്ള കളിഞ്ഞ മല്‍സരത്തില്‍ 116 ബോളില്‍ 85 റണ്‍സാണ് അദ്ദേഹം നേടിയത്. ആറു ബൗണ്ടറികളോടെയായിരുന്നു ഇത്.

VIRAT KOHLI

കോലി കഴിഞ്ഞാല്‍ സിക്‌സറില്ലാതെ ആദ്യറൗണ്ടില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടത് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസ്, ഓസ്‌ട്രേലിയന്‍ ജോടികളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ്. റിസ്വാന്‍ സിക്‌സറില്ലാതെ 75ഉം മിറാസ് 73ഉം ബോളുകളാണ് ആദ്യ റൗണ്ടില്‍ നേരിട്ടത്.

നെതര്‍ലാന്‍ഡ്‌സുമായി ഹൈദരാബാദില്‍ നടന്ന കളിയിലായിരുന്നു റിസ്വാന്‍ സിക്‌സറടിക്കാതെ 75 ബോളുകള്‍ കളിച്ചത്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ നാലാമനായി ക്രീസിലെത്തിയ അദ്ദേഹം 75 ബോളില്‍ എട്ടു ഫോറുകളടക്കം 68 റണ്‍സെടുത്ത് ക്രീസ് വിടുകയയിരുന്നു. മല്‍സരത്തില്‍ പാകിസ്താന്റെ ടോപ്‌സ്‌കോറര്‍മരില്‍ ഒരാള്‍ കൂടിയായിരുന്നു റിസ്വാന്‍. അദ്ദേഹത്തെക്കൂടാത സൗദ് ഷക്കീലും 68 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 52 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

ധര്‍മശാലയില്‍ അഫ്ഗാനിസ്താനുമായുള്ള കളിയിലായിരുന്നു സിക്‌സറില്ലാതെ മെഹ്ദി ഹസന്‍ മിറാസ് 73 ബോളുകള്‍ നേരിട്ടത്. ബംഗ്ലാദേശ് 157 റണ്‍സ് ചേസ് ചെയ്യവെ മൂന്നാം നമ്പറില്‍ ഇറങ്ങിയ മിറാസ് 73 ബോളില്‍ അഞ്ചു ഫോറുള്‍പ്പെടെ 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ജയിച്ച കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും മിറാസായിരുന്നു. നേരത്ത ബൗളിങില്‍ മൂന്നു വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

RIZWAN

സ്മിത്തും വാര്‍ണറും ഇന്ത്യക്കെതിരേ ചെപ്പോക്കില്‍ നടന്ന കളിയിലായിരുന്നു സിക്‌സറടിക്കാന്‍ മറന്നത്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ ഓസീസ് ബാറ്റിങ് നിരയിലെ എല്ലാവരും റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചിരുന്നു. കളിയില്‍ സ്മിത്ത് 71 ബോളില്‍ അഞ്ചു ഫോറടക്കം 46 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ഓസീസിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. വാര്‍ണറാവട്ടെ 52 ബോളില്‍ ആറു ഫോറുകളടക്കം 41 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

അതേസമയം, ഒരു ഫോര്‍ പോലുമില്ലാതെ കൂടുതല്‍ ബോളുകള്‍ നേരിട്ട താരങ്ങളില്‍ രണ്ടു പേര്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ്. രണ്ടു പേരും ഓസ്‌ട്രേലിയന്‍ താരങ്ങളാണെന്നതാണ് കൗതുകകരമായ കാര്യം. ഓസീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും സ്പിന്നര്‍ ആദം സാംപയും ഒരു ഫോര്‍ പോലുമടിക്കാതെ 20 ബോളുകള്‍ വീതം ഇന്ത്യക്കെതിരായ ആദ്യ കളിയില്‍ നേരിട്ടിരുന്നു.

Story first published: Monday, October 9, 2023, 18:25 [IST]
Other articles published on Oct 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+