For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഐസിസി ടൂര്‍ണമെന്റിലെ കിങ് കോലി തന്നെ! വമ്പന്‍ റെക്കോര്‍ഡ്, ആര്‍ക്കുമില്ല

ഐസിസി ടൂര്‍ണമെന്റുകളിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ഈ ലോകകപ്പില്‍ അവിസ്മരണീയ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ന്യൂസിലാന്‍ഡിനതെിരേയും മോശമാക്കിയില്ല. റണ്‍ചേസില്‍ വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സുമായി കോലി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. കിവീസിനെതിരായ ഇന്നിങ്‌സിനിടെയാണ് ഒരു അപൂര്‍വ്വ റെക്കോര്‍ഡും കോലിയെ തേടിയെത്തിയത്.

ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ (ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) എന്നിവയില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമായാണ് അദ്ദേഹം മാറിയത്. കോലി കഴിഞ്ഞാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 2942 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

VIRAT KOHLI

ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളെടുക്കുകയാണെങ്കില്‍ 1000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള 67 താരങ്ങളുണ്ട്. 2000ത്തിനു മുകളില്‍ റണ്‍സ് നേടിയവരുടെ എലൈറ്റ് ക്ലബ്ബിലുള്ളത് 14 പേരുമാണ്. എന്നാല്‍ 3000 റണ്‍സ് ക്ലബ്ബിലെ ആദ്യത്തെ അംഗമായി കോലി മാറിയിരിക്കുകയാണ്.

ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരിലും കോലി ഒന്നാംസ്ഥാനത്തേക്കു കയറി. കോലിയും ടീംഗവും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ക്കായി പരസ്പരം മല്‍സരിച്ചു കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള ഈ മല്‍സരത്തില്‍ 46 റണ്‍സ് നേടിയ ശേഷം റണ്‍വേട്ടയില്‍ ഒന്നാമനായിരുന്നു ഹിറ്റ്മാന്‍.

പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ 294 റണ്‍സുമായി രണ്ടാംസ്ഥാനത്തും കോലി മൂന്നാംസ്ഥാനത്തുമായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ഒന്നാംസ്ഥാനത്തിനു മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റിസ്വാനെയും രോഹിത്തിനെയും പിന്തള്ളി കോലി കിങായി മാറുകയായിരുന്നു.

വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ന്യൂസിലാന്‍ഡിനെയും തകര്‍ത്ത് ലോകകപ്പില്‍ ടീം ഇന്ത്യ വിജയക്കുതിപ്പ് തുടര്‍ന്നു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരില്‍ കിവികളെ ഇന്ത്യ നാലു വിക്കറ്റിനു തുരത്തുരയായിരുന്നു. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ അവര്‍ക്കെതിരേ ഇന്ത്യയുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്.

274 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. കോലിയായിരുന്നു ഇന്ത്യയുടെ ഹീറോ. 95 റണ്‍സുമായി അദ്ദേഹം ടീമിനെ വീണ്ടുമൊരു വിജയത്തിലേക്കു കൈപിടിച്ചു നയിക്കുകയായിരുന്നു. 104 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

IND VS NZ

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (46), രവീന്ദ്ര ജഡേജ (39*), ശ്രേയസ് അയ്യര്‍ (33), കെഎല്‍ രാഹുല്‍ (27), ശുഭ്മന്‍ ഗില്‍ (26) എന്നിവരും വിജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. നേരത്തേ മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ന്യൂസിലാന്‍ഡിനെ 273 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ന്യൂസിലാന്‍ഡിനായി ഡാരില്‍ മിച്ചെല്‍ (130) സെഞ്ച്വറി നേടിയപ്പോള്‍ രചിന്‍ രവീന്ദ്ര 75 റണ്‍സുമെടുത്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.

Story first published: Sunday, October 22, 2023, 22:01 [IST]
Other articles published on Oct 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+