For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വമ്പന്‍ റെക്കോഡിടാന്‍ കോലിയും അശ്വിനും, പക്ഷെ എളുപ്പമല്ല! അത് നടക്കണം

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ബാക്കിയുള്ളത്. അഞ്ചാം തീയ്യതി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ലോകകപ്പാണ് വരാന്‍ പോകുന്നത്. അവസാനമായി ആതിഥേയരായപ്പോള്‍ ഇന്ത്യയാണ് കിരീടം നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് പ്രതീക്ഷകളേറെ.

രോഹിത് ശര്‍മക്ക് കീഴില്‍ ഇത്തവണ ഗംഭീര താരനിരയാണ് ഇന്ത്യക്കുള്ളത്. ഏഷ്യയിലെ രാജാക്കന്മാരായതിന് പിന്നാലെ ഓസീസിനെതിരായ ഏകദിന പരമ്പരയും അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ലോകകപ്പില്‍ ഇന്ത്യക്ക് വലിയ കിരീട സാധ്യതയുണ്ട്. ഇന്ത്യന്‍ താരങ്ങളെ കാത്ത് പല വമ്പന്‍ റെക്കോഡുകളുമുണ്ട്. ഇതില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയേയും വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനേയും സവിശേഷമായൊരു റെക്കോഡും കാത്തിരിക്കുന്നുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.

രണ്ട് ഏകദിന ലോകകപ്പ് കിരീടം നേടുന്ന ഇന്ത്യക്കാരെന്ന അപൂര്‍വ്വ റെക്കോഡാണ് ഇരുവരേയും കാത്തിരിക്കുന്നത്. ഇത്തവണ ഇന്ത്യക്ക് കിരീടത്തിലേക്കെത്തിയാലേ മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡിലേക്കെത്താന്‍ കോലിക്കും അശ്വിനും സാധിക്കുകയുള്ളൂ. 2011ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ വിരാട് കോലിയും അശ്വിനും ടീമിന്റെ ഭാഗമായുണ്ടായിരുന്നു.

12 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ അശ്വിനും കോലിക്കും സാധിച്ചിരിക്കുകയാണ്. രോഹിത്തിന്റെ ഇന്ത്യന്‍ ടീം കപ്പിലേക്കെത്തിയാല്‍ രണ്ട് ഏകദിന ലോകകപ്പ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരങ്ങളായി കോലിയും അശ്വിനും മാറും.

india, cricket

ഇരുവര്‍ക്കും അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ആര്‍ അശ്വിന്‍ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കെത്തിയത്. ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ അശ്വിന് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നേരത്തെ വലം കൈയന്‍ സ്പിന്നര്‍മാരില്ലായിരുന്നു. എന്നാല്‍ അശ്വിനെത്തിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി.

ഓസീസ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ലോകകപ്പില്‍ പ്ലേയിങ് 11ല്‍ ഇടം നേടാനുള്ള സാധ്യതയും കൂടുതലാണ്. വിരാട് കോലിയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. കോലി കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ലോകകപ്പ് കളിക്കുന്നതെന്ന് പറയാം. ഇനിയൊരു ലോകകപ്പില്‍ ഇതേ ഫോമില്‍ കളിക്കാന്‍ കോലിക്ക് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.

നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോം ടീമിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. എന്നാല്‍ നിലവിലെ ഫോം ലോകകപ്പിലും നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ റണ്ണൊഴുകുമെന്ന കാര്യം ഉറപ്പാണ്. സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എല്ലാ തരത്തിലും ഇന്ത്യ സംതുലിതമാണ്. തട്ടകത്തിന്റെ ആധിപത്യവും ഇന്ത്യക്ക് അനുകൂലമായതിനാല്‍ ടീം കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം ഫിറ്റ്‌നസും ഫോമും വീണ്ടെടുത്തു. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസമേറെ. വാലറ്റം ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. രവീന്ദ്ര ജഡേജ പന്തുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റുകൊണ്ട് പ്രതീക്ഷിച്ച പ്രകടനം കാട്ടാനാവുന്നില്ല. ഇത് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്.

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ (ര), ഹാര്‍ദിക് പാണ്ഡ്യ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.

Story first published: Saturday, September 30, 2023, 13:25 [IST]
Other articles published on Sep 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+