For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അന്നു സച്ചിനായി ഞങ്ങള്‍ നേടി, ഇത്തവണ അവനു വേണ്ടി നേടൂ! വീരു പറയുന്നു

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള മല്‍സരക്രമം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലാണ്. ഒക്ടോബര്‍ അഞ്ചു മുതലാണ് ഇന്ത്യയിലെ വിവിധ വേദികളായി ക്രിക്കറ്റ് മാമാങ്കം അരങ്ങേറുന്നത്. ഇന്ത്യയുടെ പല വമ്പന്‍ താരങ്ങള്‍ക്കും ഇതു വിടവാങ്ങല്‍ ലോകകപ്പായിരിക്കും. ഇനിയുമൊരു ടൂര്‍ണമെന്റിനു ചിലര്‍ക്കു ബാല്യം കാണില്ല.

അവസാനത്തെ ലോകകപ്പ് കളിക്കുന്നവരുടെ കൂട്ടത്തില്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുമുണ്ട്. ഇത്തവണ ലോക കിരീടം കോലിക്കു വേണ്ടി ഇന്ത്യ സ്വന്തമാക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

VIRAT KOHLI

2011ലെ ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായിട്ടുള്ള താരമാണ് സെവാഗ്. ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ കരിയറില്‍ എല്ലാ വലിയ നേട്ടങ്ങളും കൈവരിച്ചിട്ടും ലോകകപ്പ് ട്രോഫിയില്ലെന്നത് സച്ചിന്റെ ഏറ്റവും വലിയ ദുഖമായിരുന്നു.

ഇതു അവസാനിപ്പിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു 2011ലേത്. അന്നു സച്ചിനു വേണ്ടി തങ്ങള്‍ ലോകകപ്പ് നേടിയതു പോലെ ഇത്തവണ കോലിക്കു വേണ്ടി ടീം ജേതാക്കളാവേണ്ട സമയമായിരിക്കുകയാണെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരുടെ നിരയിലാണ് കോലിയുടെ സ്ഥാനം. ബാറ്റിങില്‍ നിരവധി റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഏകദിനത്തില്‍ 274 മല്‍സരങ്ങളില്‍ നിന്നായി 57.32 ശരാശരിയില്‍ 12,898 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 2011ല്‍ ലോക ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരം കൂടിയാണ് അദ്ദേഹം. കരിയറിലെ രണ്ടാമത്തെ ലോക കിരീടമായിരിക്കും കോലി ഇത്തവണ സ്വപ്‌നം കാണുന്നത്.

ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു വിരാട് കോലിക്കായി ഇന്ത്യ കിരീടം നേടേണ്ടതുണ്ടെന്നു വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടത്. ഞങ്ങള്‍ 2011ലെ ലോകകപ്പ് കളിച്ചത് ടെണ്ടുല്‍ക്കര്‍ക്കു വേണ്ടിയായിരുന്നു. ഞങ്ങള്‍ക്കു ലോകകപ്പ് വിജയിക്കാന്‍ കഴിഞ്ഞാല്‍ അതു സച്ചിന്‍ പാജിക്കു നല്ലൊരു വിടവാങ്ങല്‍ ആയിരിക്കുമെന്നു കരുതി.

ഇപ്പോള്‍ വിരാട് കോലിയും അങ്ങനെ തന്നെയാണ്. ഇന്ത്യന്‍ ടീമിലെ എല്ലാവരും അദ്ദേഹത്തിനായി ട്രോഫി സ്വന്തമാക്കാനായിരിക്കും ആഗ്രഹിക്കുക. എല്ലായ്‌പ്പോഴും കളിക്കളത്തില്‍ 100 ശതമാനത്തിനു മുകളില്‍ നല്‍കാറുള്ള താരമാണ് കോലിയെന്നും സെവാഗ് വിലയിരുത്തി.

വിരാട് കോലിയും ഈ ലോകകപ്പില്‍ കിരീടത്തിലേക്കായിരിക്കും നോക്കുന്നുണ്ടാവുകയെന്നു ഞാന്‍ കരുതുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 1,00,000 പേരായിരിക്കും നിങ്ങളെ (കോലി) കാണാനുണ്ടാവുക.

പിച്ചുകള്‍ എങ്ങനെയായിയിരിക്കും പെരുമാറുകയെന്നു വിരാടിനറിയാം. അദ്ദേഹം ഒരുപാട് റണ്‍സ് ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്യുമെന്നു എനിക്കുറപ്പാണ്. ഇന്ത്യക്കു വേണ്ടി ലോകകപ്പ് ജയിക്കുന്നതിനായി വിരാട് തന്റെ പരാമവധി തന്നെ ശ്രമിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

virender sehwag

2019ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് വിരാട് കോലിയായിരുന്നു. അന്നു ടൂര്‍ണമെന്റലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഇന്ത്യ സെമി ഫൈനലിലുമെത്തിയിരുന്നു. പക്ഷെ സെമിയില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങുകയായിരുന്നു. ബാറ്റിങ് നിരയുടെ ദയനീയ പ്രകടമായിരുന്നു ഇന്ത്യയെ ചതിച്ചത്.

2011ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ടൂര്‍ണമെന്റിലുടനീളം ധോണി കിച്ചടി കഴിച്ചിരുന്നതായും അതു അദ്ദേഹത്തിന്റെ ഒരു അന്ധവിശ്വാസമായിരുന്നുവെന്നും വീരു വെളിപ്പെടുത്തി. ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ അന്നു ലോക കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ഇന്ത്യയുടെ റണ്‍ചേസില്‍ ധോണി പുറത്താവാതെ 91 റണ്‍സുമായി ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, June 27, 2023, 16:50 [IST]
Other articles published on Jun 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+