സിഡ്‌നി: ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വിശ്വകിരീടം ചൂടുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് ഓപ്പണര്‍ ട്രവിസ് ഹെഡാണ്. പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ബാറ്റിങ്ങുകൊണ്ടും ഓസ്‌ട്രേലിയയുടെ മാച്ച് വിന്നറായി മാറാന്‍ ഹെഡിന് സാധിച്ചു. രോഹിത് ശര്‍മയെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് നിരവധി റണ്‍സ് ഫീല്‍ഡിങ്ങിലൂടെ സേവ് ചെയ്യുകയും ചെയ്തു. 241 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഓസ്‌ട്രേലിയക്കായി 120 പന്തില്‍ 137 റണ്‍സും ഹെഡ് നേടി.
15 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഹെഡിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഓസ്‌ട്രേലിയക്കായി ഹെഡ് കസറുമ്പോള്‍ കൈയടികളോടെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ ഭാര്യ മൈതാനത്തുണ്ടായിരുന്നു. ഹെഡിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ആരാണ് ഹെഡിന്റെ ഭാര്യ ജെസീക്ക ഡേവിസ്? സൂപ്പര്‍ താരത്തിന്റെ ഭാര്യയുടെ എല്ലാ വിവരങ്ങളും ഇതാ.
1999ല്‍ ജനിച്ച ജെസീക്ക കഴിയുന്ന മത്സരങ്ങളിലെല്ലാം തന്റെ ഭര്‍ത്താവിനെ പിന്തുണക്കാന്‍ മൈതാനത്തേക്ക് എത്താറുണ്ട്. 2021 മാര്‍ച്ചിലായിരുന്നു ഹെഡും ജെസീക്കയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഏപ്രില്‍ 2023നായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്. ചെറുപ്പം മുതല്‍ ഇരുവരും പരിചയക്കാരായിരുന്നു. ഹെഡിന്റെ ബാല്യകാല സഖിയായിരുന്നു ജെസീക്ക. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ആഘോഷ പൂര്‍വ്വമായ വിവാഹമായിരുന്നു ഇവരുടേത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുമുണ്ട്. ഹെഡ് ക്രിക്കറ്റിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നതെങ്കിലും ഭാര്യ ജെസീക്ക ബിസിനസിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. സിഡ്‌നിയിലും കാന്‍ബേറയിലും ജെസീക്കയ്ക്ക് റസ്‌റ്റോറന്റുകളുണ്ട്. ജെസീക്ക സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയുള്ളയാളാണ്. ഹെഡിനൊപ്പമുള്ള ചിത്രങ്ങളും റസ്റ്റോറന്റിന്റെ ചിത്രങ്ങളുമെല്ലാം ജെസീക്ക സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. 27.8 കെ ഫോളോവേഴ്‌സാണ് ജെസീക്കയ്ക്കുള്ളത്.

ഫൈനലില്‍ ഹെഡിനെ പിന്തുണച്ച് ജെസീക്ക മൈതാനത്തില്‍ നിറഞ്ഞ് നിന്നിരുന്നു. എന്തായാലും ഭര്‍ത്താവിന്റെ നേട്ടത്തില്‍ ജെസീക്കയ്ക്കും അഭിമാനിക്കാം. നിര്‍ണ്ണായക മത്സരത്തില്‍ ഗംഭീര പ്രകടനത്തോടെ ഓസ്‌ട്രേലിയയുടെ വിജയ ശില്‍പ്പിയാവാന്‍ ഹെഡിന് സാധിച്ചിരിക്കുകയാണ്. ഇത്തവണത്തെ കിരീടം ഓസ്‌ട്രേലിയ നേടിയെടുത്തതില്‍ വലിയ അഭിനന്ദനം അവര്‍ അര്‍ഹിക്കുന്നു.
ഇന്ത്യയിലെ സാഹചര്യത്തില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ആരാധകരെ സാക്ഷിയാക്കിയാണ് രോഹിത് ശര്‍മയേയും സംഘത്തേയും ഓസ്‌ട്രേലിയ മുട്ടുകുത്തിച്ചത്. ഫൈനലില്‍ സമ്മര്‍ദ്ദമില്ലാതെ കളിച്ച് ജയം നേടാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമായ പ്രകടനമാണ് കാഴ്ചവെച്ചത്. വ്യക്തമായ പദ്ധതികളോടെ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് അത് കൃത്യമായി നടപ്പിലാക്കാനും സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ മണ്ടത്തരങ്ങളാണ് കലാശക്കളിയിലെ തോല്‍വിക്ക് കാരണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. സ്ലോ പിച്ചാകുമെന്ന് ക്യുറേറ്റര്‍ പറഞ്ഞിട്ടും ഇതൊന്നും പരിഗണിക്കാതെ യാതൊരു പദ്ധതിയുമില്ലാതെ കളിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നായകന്‍ രോഹിത് ശര്‍മയും ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞു. രോഹിത്തിന്റെ വിക്കറ്റ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്തു.
രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ചില്‍ മഞ്ഞിന്റെ ആനുകൂല്യം ഉണ്ടായിരുന്നു. ഇത് ഓസീസ് താരങ്ങള്‍ നന്നായി മുതലാക്കി. ഹെഡിന്റെ ബാറ്റിങ് ക്ലാസ് തന്നെയായിരുന്നു. ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ കടന്നാക്രിക്കാന്‍ ഹെഡിനായി. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജക്കും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇരുവരേയും കടന്നാക്രമിക്കാന്‍ ഹെഡ് ധൈര്യം കാട്ടി. ഈ തന്ത്രം ഫലിക്കുകയും ചെയ്തു.