For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: റെക്കോഡുകളുടെ ചാകര, ഹിറ്റ്മാന് സച്ചിനൊപ്പമെത്താം- കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം

ബംഗളൂരു: ഏകദിന ലോകകപ്പിലെ സെമി ഫൈനലിന് മുമ്പുള്ള ഇന്ത്യയുടെ അവസാന മത്സരം നാളെ നടക്കാന്‍ പോവുകയാണ്. കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യത്തെ എട്ട് മത്സരവും ജയിച്ച ഇന്ത്യ നെതര്‍ലന്‍ഡ്‌സിനേയും തകര്‍ത്ത് തോല്‍വി അറിയാതെ സെമിയിലേക്കെത്താമെന്ന പ്രതീക്ഷയിലാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് വമ്പന്‍ ജയത്തോടെ ആത്മവിശ്വാസം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം സെമിയില്‍ വീണ ഇന്ത്യയെ ഇത്തവണ കരകയറ്റാന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എട്ട് മത്സരത്തില്‍ നിന്നായി 442 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ചില വമ്പന്‍ റെക്കോഡുകള്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒരു കലണ്ടര്‍വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡിലേക്ക് രോഹിത്തിനെത്താനാവും. ഇൗ വര്‍ഷം 58 സിക്‌സുകള്‍ രോഹിത് നേടിക്കഴിഞ്ഞു. 2015ല്‍ 58 സിക്‌സുകള്‍ പറത്തിയ എബി ഡിവില്ലിയേഴ്‌സിനൊപ്പമാണ് രോഹിത്. ഒരു സിക്‌സകലെ ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ രോഹിത്തിനാവും. 24 ഏകദിനത്തില്‍ നിന്നാണ് രോഹിത് 58 സിക്‌സര്‍ നേടിയത്. എന്നാല്‍ 20 ഏകദിനത്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടത്തിലേക്കെത്തിയത്.

ഏകദിന ലോകകപ്പില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. 45 സിക്‌സുകള്‍ രോഹിത് നേടിയിട്ടുണ്ട്. 49 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് മറികടക്കാനുള്ള അവസരമാണ് ഹിറ്റ്മാനുള്ളത്. നെതര്‍ലന്‍ഡ്‌സിനെതിരേ അഞ്ച് സിക്‌സുകള്‍ നേടിയാല്‍ രോഹിത്തിന് ഗെയ്‌ലിനെ മറികടക്കാം. രണ്ട് ലോകകപ്പുകളില്‍ 500 പ്ലസ് റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പമെത്താന്‍ രോഹിത്തിന് അവസരമുണ്ട്.

rohit sharma

1996ല്‍ 523 റണ്‍സും 2003ലെ ലോകകപ്പില്‍ 673 റണ്‍സുമാണ് സച്ചിന്‍ നേടിയത്. രോഹിത് 2019ലെ ലോകകപ്പില്‍ 648 റണ്‍സ് നേടിയിരുന്നു. ഇത്തവണ 442 റണ്‍സ് രോഹിത്തിന്റെ പേരിലുണ്ട്. 58 റണ്‍സ് നേടിയാല്‍ രോഹിത്തിന് ഈ റെക്കോഡിലേക്കെത്താം. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡില്‍ സൗരവ് ഗാംഗുലിയെ മറികടന്ന് തലപ്പത്തേക്കെത്താനുള്ള അവസരം ഹിറ്റ്മാന് മുന്നിലുണ്ട്. 2003ല്‍ 11 മത്സരത്തില്‍ നിന്ന് 465 റണ്‍സാണ് ഗാംഗുലി നേടിയത്.

24 റണ്‍സ് നേടിയാല്‍ ഗാംഗുലിയെ മറികടന്ന് ഒന്നാമനാവാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ തുടര്‍ ജയമെന്ന റെക്കോഡില്‍ സൗരവ് ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിന് അവസരമുണ്ട്. 2003ലെ ലോകകപ്പില്‍ എട്ട് തുടര്‍ ജയങ്ങളാണ് ഗാംഗുലി നേടിയത്. നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാല്‍ ഗാംഗുലിയെ രോഹിത് മറികടക്കും. 11 ജയങ്ങള്‍ നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ഏകദിന ലോകകപ്പില്‍ വേഗത്തില്‍ 1500 റണ്‍സെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള അവസരം രോഹിത്തിനെ കാത്തിരിക്കുന്നു. നെതര്‍ലന്‍ഡ്‌സിനെതിരേ 80ലധികം റണ്‍സ് നേടിയാല്‍ രോഹിത്തിന് ഈ റെക്കോഡില്‍ ഒന്നാമനാവാം. 26 ഇന്നിങ്‌സില്‍ നിന്ന് 1500 റണ്‍സിലേക്കെത്താനുള്ള അവസരമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

ഏകദിനത്തില്‍ 11 ടീമുകള്‍ക്കെതിരേയും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡില്‍ പേരുചേര്‍ക്കാന്‍ രോഹിത്തിനാവും. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരേ സെഞ്ച്വറി നേടാന്‍ സാധിക്കണം. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങ്ങുമാണ് ഈ റെക്കോഡിലുള്ളത്. ഇവരോടൊപ്പമെത്താന്‍ രോഹിത്തിന് സാധിക്കും. പവര്‍പ്ലേയില്‍ വെടിക്കെട്ടോടെ തുടങ്ങുന്ന രോഹിത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, November 11, 2023, 15:36 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+