Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: നോട്ടമിട്ടിട്ട് കാര്യമില്ല, തകര്‍ക്കാന്‍ പറ്റില്ല! 5 വമ്പന്‍ റെക്കോഡുകളിതാ

മുംബൈ: നാലുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മറ്റൊരു ഏകദിന ലോകകപ്പെത്തുകയാണ്. ഇത്തവണ ഇന്ത്യയുടെ മണ്ണിലാണ് ലോകകപ്പെന്നത് കൂടുതല്‍ ആവേശം നല്‍കുന്ന കാര്യമാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാനാവാത്ത ഇന്ത്യക്ക് ഇടവേളക്കുശേഷം വിശ്വവിജയികളാവാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണയും കരുത്തരുടെ നിരയാണ്.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ശക്തരാണെന്നതിനാല്‍ ആതിഥേയരാണെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. പല വമ്പന്‍ റെക്കോഡുകളും ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ കാത്തിരിക്കുന്നുണ്ട്. ഇതിഹാസങ്ങളുടെ പല നേട്ടങ്ങളും ഇത്തവണ തകര്‍ക്കപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ചില റെക്കോഡുകളുണ്ട്. അത്തരത്തിലുള്ള അഞ്ച് റെക്കോഡുകളെക്കുറിച്ചറിയാം.

ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 2278 റണ്‍സാണ് സച്ചിന്‍ ഏകദിന ലോകകപ്പില്‍ നേടിയത്. ആറ് ലോകകപ്പുകളുടെ ഭാഗമാവാന്‍ സച്ചിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇത്രയും ലോകകപ്പുകളുടെ ഭാഗമാവുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. രണ്ടിലധികം ഏകദിന ലോകകപ്പ് കളിച്ച താരങ്ങള്‍ പോലും ചുരുക്കമാണ്. അതുകൊണ്ടുതന്നെ സച്ചിന്റെ ഈ റെക്കോഡ് തകര്‍ക്കുക പ്രയാസമാണ്.

വിരാട് കോലിക്ക് 1030 റണ്‍സാണ് നേടാനായത്. ഇത്തവണത്തെ ലോകകപ്പ് കളിച്ചാലും കോലിക്ക് സച്ചിന്റെ റെക്കോഡിനെ മറികടക്കുക പ്രയാസമാണ്. സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു ഇതിഹാസം ജനിക്കേണ്ടിയിരിക്കുന്നു. രണ്ടാമത്തെ റെക്കോഡ് കപില്‍ ദേവ് സ്വന്തമാക്കിയതാണ്. ഏകദിന ലോകകപ്പ് കിരീടം നേടുന്ന പ്രായം കുറഞ്ഞ നായകനെന്ന റെക്കോഡ് ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലാണ്. 1983ല്‍ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കുമ്പോള്‍ 24 വയസായിരുന്നു ക്യാപ്റ്റനായ കപിലിന്റെ പ്രായം.

sachin tendulkar

ഇത്രയും ചെറുപ്രായത്തില്‍ ലോകകപ്പില്‍ നയിക്കാന്‍ ഭാഗ്യം ലഭിക്കുകയെന്നത് പോലും പ്രയാസമാണ്. അതുകൊണ്ടുതന്നെ 24ാം വയസില്‍ ലോകകപ്പ് കിരീടം നേടിയ നായകനെന്ന കപിലിന്റെ നേട്ടം ആവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിച്ചേക്കില്ല. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ തോല്‍വി അറിയാതെ കൂടുതല്‍ മത്സരം ജയിച്ച ടീമെന്ന റെക്കോഡ് ഓസ്‌ട്രേലിയയുടെ പേരിലാണ്. 1999-2011 കാലയളവില്‍ തോല്‍വി അറിയാതെ 34 ലോകകപ്പ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിച്ചത്.

ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുകയെന്നത് വളരെ പ്രയാസമാണ്. 2011ലെ ലോകകപ്പില്‍ പാകിസ്താനോട് തോറ്റതോടെയാണ് ഓസീസിന്റെ കുതിപ്പ് അവസാനിച്ചത്. കംഗാരുക്കളുടെ പേരിനൊപ്പമുള്ള ഈ റെക്കോഡ് കാലമെത്ര കഴിഞ്ഞാലും തകരാന്‍ സാധ്യതയില്ല. ഒരു കാലത്ത് ഓസീസ് എതിരാളികളില്ലാത്ത വന്‍ ശക്തികളായിരുന്നു. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തെയും മികച്ച ടീമെന്ന് തന്നെ ഓസീസിനെ വിശേഷിപ്പിക്കാം.

ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരിലാണ്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയാണ് രോഹിത് നേടിയത്. ഇന്ത്യക്ക് കിരീടം നേടാനായില്ലെങ്കിലും രോഹിത് തകര്‍ത്താടിയ ലോകകപ്പായിരുന്നു ഇത്. സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയിറങ്ങുമ്പോള്‍ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന് കണ്ടറിയാം.

കൂടുതല്‍ ഏകദിന ലോകകപ്പ് കളിച്ച താരങ്ങളെന്ന റെക്കോഡ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും പാകിസ്താന്റെ ജാവേദ് മിയാന്‍ദാദിന്റെയും പേരിലാണ്. ഇരുവരും ആറ് ലോകകപ്പുകളാണ് കളിച്ചത്. ഈ റെക്കോഡ് തകര്‍ക്കുകയെന്നത് വളരെ പ്രയാസമാണ്. അസാധ്യ മികവില്ലാത്ത പക്ഷം ആറ് ലോകകപ്പ് കളിക്കാനാവില്ല. ഇന്നത്തെ കാലത്ത് പ്രതിഭകളുടെ ധാരാളിത്തം മിക്ക ടീമുകളിലുമുണ്ട്. അതുകൊണ്ടുതന്നെ ഒന്നിലധികം ലോകകപ്പ് കളിക്കുന്നത് പോലും ദുഷ്‌കരമാണ്.

ഈ സാഹചര്യത്തില്‍ സച്ചിന്റെയും ജാവേദിന്റെയും പേരിലുള്ള ഈ ഗംഭീര റെക്കോഡ് മറികടക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ല. വിരാട് കോലിക്ക് പോലും സാധിക്കാത്ത ഈ നേട്ടം ഇനിയാര്‍ക്കെങ്കിലും സാധിച്ചാല്‍ അത് ചരിത്ര സംഭവമായിരിക്കും.

Story first published: Tuesday, July 4, 2023, 14:26 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+