Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സച്ചിന്‍ പിന്നിലാവും! ചരിത്ര നേട്ടത്തിലേക്ക് ഷമി- കാത്തിരിക്കുന്ന 5 റെക്കോഡുകളിതാ

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാനാവാത്ത ഇന്ത്യക്ക് തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്തുവിലകൊടുത്തും നേടേണ്ടതായുണ്ട്. കരുത്തുറ്റ താരനിരയ്‌ക്കൊപ്പം ഹോം ഗ്രൗണ്ടിന്റെ പിന്തുണയും ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പ്രതീക്ഷകളുമേറെ. എന്നാല്‍ ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുണ്ട്.

ഇക്കാരണത്താല്‍ ആതിഥേയരെന്ന നിലയില്‍ വലിയൊരു മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാനാവില്ല. എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഏകദിന ലോകകപ്പിലൂടെ ചില വമ്പന്‍ റെക്കോഡുകളും തകര്‍ക്കപ്പെട്ടേക്കും. ഇത്തരത്തില്‍ സൂപ്പര്‍ താരങ്ങളെ കാത്തിരിക്കുന്ന അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് സിക്‌സര്‍ റെക്കോഡാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോഡ് മറികടക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഹിറ്റ്മാന് മുന്നിലുള്ളത്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. അഞ്ച് ലോകകപ്പ് കളിച്ച ഗെയ്ല്‍ 49 സിക്‌സാണ് പറത്തിയത്. സൗരവ് ഗാംഗുലി 29 സിക്‌സും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 27 സിക്‌സുകളും പറത്തിയിട്ടുണ്ട്. രോഹിത് ശര്‍മ 23 സിക്‌സാണ് ലോകകപ്പില്‍ നേടിയത്. ഇത്തവണത്തെ ലോകകപ്പിലൂടെ ഇരുവരേയും മറികടക്കാന്‍ രോഹിത്തിന് സാധിച്ചേക്കും.

ഇന്ത്യയുടെ സൂപ്പര്‍ പേസറാണ് മുഹമ്മദ് ഷമി. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ ശേഷിയുള്ള ഷമിക്ക് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ സീറ്റുറപ്പാണ്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍മാരെന്ന റെക്കോഡ് സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ പേരിലാണ്. ഇരുവരും 44 വിക്കറ്റുകള്‍ വീതമാണ് നേടിയത്. ഈ റെക്കോഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഷമിക്ക് മുന്നിലുള്ളത്.

mohammed shami

നിലവില്‍ 31 വിക്കറ്റുകളാണ് ഏകദിന ലോകകപ്പില്‍ ഷമി വീഴ്ത്തിയത്. സമീപകാലത്ത് മികച്ച ഫോമിലുള്ള ഷമിക്ക് 14 വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താം. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. മുന്‍ ഓസീസ് നായകനും സൂപ്പര്‍ താരവുമായ റിക്കി പോണ്ടിങ്ങിന്റെ പേരിലുള്ള സിക്‌സര്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് മുന്നിലുണ്ട്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 31 സിക്‌സുകളുമായി ഓസീസ് താരങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് പോണ്ടിങ്ങാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ 21 സിക്‌സുകളാണ് ലോകകപ്പില്‍ നേടിയത്. 11 സിക്‌സുകള്‍ പറത്താനായാല്‍ പോണ്ടിങ്ങിനെ മറികടന്ന് ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ മാക്‌സ്‌വെല്ലിനാവും. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ള മാക്‌സ്‌വെല്‍ ഈ റെക്കോഡ് സ്വന്തമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ വിക്കറ്റ് റെക്കോഡ് തകര്‍ക്കാനുള്ള അവസരം ഓസീസ് പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നിലുണ്ട്.

39 മത്സരത്തില്‍ നിന്ന് 71 വിക്കറ്റുകളാണ് മഗ്രാത്ത് വീഴ്ത്തിയത്. സ്റ്റാര്‍ക്ക് 49 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയിട്ടുണ്ട്. 2019ല്‍ 27 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പോക്കറ്റിലാക്കിയത്. ഇത്തവണയും മികവ് ആവര്‍ത്തിച്ചാല്‍ ഈ റെക്കോഡില്‍ മഗ്രാത്തിനെ മറികടക്കാന്‍ സ്റ്റാര്‍ക്കിന് സാധിക്കും. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്കിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ഓസീസ് പേസ് നിരയില്‍ എല്ലാവരും ഭയക്കുന്ന താരമാണ് സ്റ്റാര്‍ക്ക്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. നിലവില്‍ ആറ് സെഞ്ച്വറികള്‍ വീതം നേടിയ സച്ചിനും രോഹിതും ഇന്ത്യയുടെ ഏകദിന ലോകകപ്പ് സെഞ്ച്വറി നേട്ടക്കാരിലെ ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഇത്തവണ ഒരു സെഞ്ച്വറി നേടിയാല്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ഹിറ്റ്മാനാവും. സമീപകാലത്ത് രോഹിത് മോശം ഫോമിലാണെങ്കിലും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ സച്ചിനെ മറികടക്കാം.

Story first published: Saturday, July 1, 2023, 15:24 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+