Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: എട്ടിലും ജയിച്ചു, ഇന്ത്യയുടെ കുതിപ്പിന്റെ രഹസ്യമെന്താണ്? 5 കാര്യങ്ങളിതാ

മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ മുന്നേറുകയാണ്. ആദ്യത്തെ എട്ട് മത്സരത്തിലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമി കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി ന്യൂസീലന്‍ഡ്, പാകിസ്താന്‍ ടീമുകളിലൊന്ന് എത്താനാണ് കൂടുതല്‍ സാധ്യത. എന്തായാലും സ്വപ്‌നതുല്യമായ പ്രകടനമാണ് ഇത്തവണ ഇന്ത്യ കാഴ്ചവെക്കുന്നത്.

ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ വിജയക്കുതിപ്പ് നടത്താന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ്. ആദ്യ 10 ഓവര്‍ നന്നായി മുതലാക്കാന്‍ ഇന്ത്യക്കാവുന്നു. രോഹിത് തുടക്കം മുതല്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും എതിര്‍ ബൗളര്‍മാരെയത് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറ പാകുന്നു.

മിക്ക മത്സരങ്ങളിലും 50ന് മുകളില്‍ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നു. ഇതാണ് ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ അടിസ്ഥാനം. സെമിയിലും മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാമത്തെ കാര്യം സംതുലിതമായ താരനിരയാണെന്നതാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരനിരയെ ഇത്തവണ ഇന്ത്യക്ക് ലഭിച്ചു. പരിക്ക് മാറി പ്രധാന താരങ്ങളെല്ലാം ലോകകപ്പ് ടീമിലേക്കെത്തിയതോടെ ടീമിന്റെ നിലവാരം മാറി.

ലോകകപ്പിനിടെ പരിക്കേറ്റ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായിട്ടും ഇതിനെ മറികടക്കാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ഇത്തരത്തില്‍ സംതുലിതമായ താരനിരയെ ഇത്തവണ ലഭിച്ചത് ടീമിന്റെ മുന്നേറ്റത്തിന്റെ രഹസ്യമായിത്തന്നെ പറയാം. അനുഭവസമ്പന്നരായ താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. അതുകൊണ്ടുതന്നെ സാഹചര്യത്തിനനുസരിച്ച് ഉയരാന്‍ ഇവര്‍ക്ക് സാധിക്കുന്നു. മൂന്നാമത്തെ കാരണം ബൗളര്‍മാരുടെ മികച്ച ഫോമാണ്. ജസ്പ്രീത് ബുംറക്കാണ് കൂടുതല്‍ കൈയടിക്കേണ്ടത്.

india, cricket

കാരണം ആദ്യ ഓവറില്‍ത്തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ബുംറക്ക് സാധിക്കുന്നു. ഇതാണ് പിന്നാലെയെത്തുന്ന ബൗളര്‍മാര്‍ മുതലാക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്ന ബുംറയുടെ ബൗളിങ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും വിക്കറ്റ് വീഴ്ത്തി കരുത്തുകാട്ടുമ്പോള്‍ മധ്യനിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും എറിഞ്ഞൊതുക്കുന്നു. ഇന്ത്യയിലെ മൈതാനങ്ങളെ നന്നായി അറിയാവുന്ന ബൗളര്‍മാരാണ് ഇത്തവണയുള്ളത്.

അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നു. ഇത്തവണത്തെ ഇന്ത്യയുടെ മറ്റൊരു പ്രധാന കരുത്ത് മധ്യനിരയുടെ പ്രകടനമാണ്. എല്ലാത്തവണയും മധ്യനിര ഇന്ത്യക്ക് വലിയ തലവേദനയായിരുന്നു. എന്നാല്‍ ഇത്തവണ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിര കരുത്തുറ്റതാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ചെറിയ തിരിച്ചടിയാണ്. പകരക്കാരനായെത്തുന്ന സൂര്യകുമാറിന് എത്രത്തോളം മികവ് കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്.

ഇതുവരെ ഭേദപ്പെട്ട പ്രകടനം സൂര്യകുമാര്‍ നടത്തി. രവീന്ദ്ര ജഡേജയും ബാറ്റിങ്ങില്‍ തിളങ്ങുന്നു. അതും ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമായി മാറുന്നു. ഇന്ത്യയുടെ വജ്രായുധം നായകന്‍ രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ രോഹിത് മെനയുന്ന തന്ത്രങ്ങള്‍ ഇന്ത്യക്ക് വിലപ്പെട്ടതാണ്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ രോഹിത്തിനാവുന്നു. കൂടാതെ മികച്ച ഫീല്‍ഡിങ് വിന്യാസവും രോഹിത് നടത്തുന്നു. ഇതും ഇന്ത്യയുടെ വിജയക്കുതിപ്പില്‍ നിര്‍ണ്ണായകമാവുന്നു.

ഇത്തവണത്തെ ഈ കുതിപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിര്‍ഭാഗ്യം നോക്കൗട്ടില്‍ ഇന്ത്യയെ വേട്ടയാടുകയാണ്. ഇതിന് ഇത്തവണ അറുതിയുണ്ടായി 2011ന് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം ചൂടാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, November 9, 2023, 15:51 [IST]
Other articles published on Nov 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+