മുംബൈ: ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആതിഥേയരായ ഇന്ത്യ കിരീടം നേടിയാലും ഇല്ലെങ്കിലും വലിയ മാറ്റങ്ങളാണ് ടീമിനെ കാത്തിരിക്കുന്നത്. പല താരങ്ങളും ടീമിന് പുറത്താവുമ്പോള്‍ പരിശീലക സംഘത്തിലും വമ്പന്‍ മാറ്റമുണ്ടാവും. ഈ ലോകകപ്പിന് ശേഷം രോഹിത് ശര്‍മ നായകസ്ഥാനം ഒഴിയാനാണ് സാധ്യത കൂടുതല്‍. കപ്പടിച്ചാലും രോഹിത് നായകസ്ഥാനത്ത് തുടര്‍ന്നേക്കില്ല.
അവസരം കാത്തിരിക്കുന്ന താരങ്ങള്‍ക്കായി രോഹിത് വഴിമാറിക്കൊടുക്കുമെന്നുറപ്പ്. ഈ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അഞ്ച് മാറ്റങ്ങളെക്കുറിച്ചറിയാം. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകനായി ഹാര്‍ദിക് പാണ്ഡ്യയെത്തും. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെ പരിഗണിക്കാനാണ് സാധ്യത. ഹാര്‍ദിക് പാണ്ഡ്യക്ക് നായകസ്ഥാനം കൈമാറാനുള്ള ശരിയായ സമയമാണിത്.
കാരണം അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഹാര്‍ദിക്കിന് നായകസ്ഥാനം കൈമാറേണ്ടതായുണ്ട്. ലോകകപ്പിന് പിന്നാലെ തന്നെ നായകനെ ഇന്ത്യ മാറ്റാനാണ് കൂടുതല്‍ സാധ്യത. രണ്ടാമത്തെ മാറ്റം പരിശീലകന്‍ മാറുമെന്നതാണ്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുമെന്ന് രാഹുല്‍ ദ്രാവിഡ് സൂചന നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകനെത്തിയേക്കും.
രാഹുല്‍ ദ്രാവിഡിന് പകരം വിദേശ പരിശീലകനെത്താനാണ് സാധ്യത കൂടുതല്‍. രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇന്ത്യക്കാരായ പരിശീലകരായിരുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് വിദേശ പരിശീലകനെ ഇന്ത്യ ഒപ്പം കൂട്ടിയേക്കും. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ വിദേശ പരിശീലകനെ കൊണ്ടുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

മൂന്നാമത്തെ കാര്യം ഇന്ത്യയുടെ ഉപദേഷ്ടാവായി എംഎസ് ധോണിയെത്താന്‍ സാധ്യതയുണ്ടെന്നതാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ സഹായിക്കാന്‍ ധോണിയെപ്പോലൊരു താരത്തെ ഇന്ത്യ ഒപ്പം കൂട്ടുന്നത് കരുത്താവും. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. വെടിക്കെട്ട് ബാറ്റിങ് പഠിപ്പിക്കാന്‍ അത്തരത്തില്‍ മികവ് കാട്ടിയിട്ടുള്ള താരങ്ങളെയാണ് ഇന്ത്യ ഒപ്പം കൂട്ടേണ്ടത്.
വിദേശ താരത്തെ ഇന്ത്യ മെന്ററായി ഒപ്പം കൂട്ടാന്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപനം എത്തേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകരില്‍ മാറ്റം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സെവാഗും യുവരാജും ഇന്ത്യയുടെ പരിശീല സംഘത്തിന്റെ ഭാഗമാവാന്‍ നേരത്തെ താല്‍പര്യം അറിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മുന്‍ ചാമ്പ്യന്മാരെ ഒപ്പം കൂട്ടാനുള്ള സാധ്യതയാണ് കൂടുതല്‍.
ഫീല്‍ഡിങ് പരിശീലകനായി ഇന്ത്യ മുഹമ്മദ് കൈഫിനെ കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്. ഏറെ നാളുകളായി മോശം ഫീല്‍ഡിങ് ഇന്ത്യക്ക് തലവേദനയാണ്. ഏകദിന ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ശരിയായ നിലവാരത്തിനൊത്ത് ഉയരുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ ഫീല്‍ഡിങ്ങിലും ഇന്ത്യക്ക് മികച്ചൊരു പരിശീലകനെ വേണം. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഫീല്‍ഡറായ മുഹമ്മദ് കൈഫിനെ ഫീല്‍ഡിങ് കോച്ചായി കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
നിലവിലെ ചില സൂപ്പര്‍ താരങ്ങള്‍ ഒരു ഫോര്‍മാറ്റിലേക്ക് മാത്രമായി ഒതുക്കപ്പെട്ടേക്കും. രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാത്രമായി കളമൊഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റിലേക്കൊതുങ്ങിയേക്കും. പുതിയ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് കടന്നുവന്നേക്കും. എന്നാല്‍ സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട. ഇന്ത്യയുടെ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ത്തന്നെ വന്നേക്കുമെന്ന കാര്യം ഉറപ്പാണ്.