For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 3 കാര്യം ശ്രദ്ധിക്കൂ, ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനാവും! ഭയന്നത് സംഭവിക്കുമോ?

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഏകദിന ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ജയം ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്കാണ് മുന്‍തൂക്കം. നിലവിലെ ഇന്ത്യയുടെ ഫോം പരിഗണിക്കുമ്പോള്‍ പാകിസ്താനെ തകര്‍ക്കാനാണ് സാധ്യത.

എന്നാല്‍ ഇന്ത്യ തോല്‍പ്പിക്കാന്‍ സാധിക്കാത്തവരുടെ നിരയല്ല. മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ പാകിസ്താന് ഇന്ത്യയെ വീഴ്ത്താന്‍ സാധിക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പവര്‍പ്ലേയിലെ പ്രകടനമാണ്. പവര്‍പ്ലേ പൂര്‍ത്തിയാകുന്നതിന് മുമ്പ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ കൂടാരം കയറ്റാനായാല്‍ പാകിസ്താന് വിജയസാധ്യത കൂടുതലാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ തുടക്കത്തിലേ തകര്‍ന്നാല്‍ ഇന്ത്യക്ക് തിരിച്ചുവരവ് പ്രയാസമാവും.

ഷഹീന്‍ ഷാ അഫ്രീദിയുടെ ന്യൂബോളിലെ മികവിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ അഫ്ഗാനെതിരേ സെഞ്ച്വറി നേടി മികച്ച ഫോമിലാണെത്തുന്നത്. കോലി തുടര്‍ച്ചയായി രണ്ട് ഫിഫ്റ്റിയും നേടിക്കഴിഞ്ഞു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇരുവരേയും മടക്കാതെ രക്ഷയില്ല. അതുകൊണ്ടുതന്നെ ഇടം കൈ പേസര്‍മാരെ നേരിടുന്നതിലെ ഇന്ത്യയുടെ ദൗര്‍ബല്യം മുതലാക്കി ഷഹീന്‍ ഷാ അഫ്രീദിക്ക് ഇന്ത്യയുടെ ടോപ് ഓഡറിനെ വീഴ്ത്താനായാല്‍ പാകിസ്താന്റെ ജയ സാധ്യത ഉയരും.

എന്നാല്‍ ഷഹീന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. പ്രതീക്ഷിച്ച പോലെ ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല റണ്‍സ് വിട്ടുകൊടുക്കുന്നതിലും താരം പിശുക്കുകാട്ടുന്നില്ല. ഇത് രണ്ടും പാകിസ്താനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇന്ത്യക്കെതിരേ ഇതിന് മുമ്പ് മികച്ച പ്രകടനമാണ് ഷഹീന്‍ നടത്തിയത്. ഇതേ മികവ് തുടരാന്‍ ഷഹീന് സാധിച്ചാല്‍ ഇന്ത്യയെ തളക്കാന്‍ പാകിസ്താന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്.

india, cricket

പ്രധാന മത്സരങ്ങളില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഇടം കൈ പേസിന് മുന്നില്‍ തകര്‍ന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാമത്തെ കാര്യം പാകിസ്താന്റെ ഓപ്പണര്‍മാര്‍ തിളങ്ങണം. ആദ്യ രണ്ട് മത്സരത്തിലും പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നില്ല. പ്രതീക്ഷിച്ച കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പിന്നീടെത്തുന്ന ബാബര്‍ ആസമും സമ്മര്‍ദ്ദത്തിലാവുന്നു.

മികച്ച തുടക്കം പാകിസ്താന് ലഭിച്ചാല്‍ പിന്നീട് കത്തിക്കയറാന്‍ കഴിവുള്ള താരനിരയാണ് പാക് ടീമിനൊപ്പമുള്ളത്. അതുകൊണ്ടുതന്നെ മികച്ച തുടക്കം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മോശം ഫോമിലുള്ള ഫഖര്‍ സമാനെ പാകിസ്താന്‍ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇമാം ഉല്‍ ഹഖും അബ്ദുല്ല ഷഫീഖും തന്നെയാവും പാകിസ്താന്റെ ഓപ്പണര്‍മാര്‍. അബ്ദുല്ല ശ്രീലങ്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയത് പാകിസ്താന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.

നന്നായി തുടങ്ങാനായാല്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയാം. പാകിസ്താന്‍ നിലവില്‍ രണ്ട് സ്പിന്നര്‍മാരെയാണ് കളിപ്പിക്കുന്നത്. മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നീ രണ്ട് സ്പിന്നര്‍മാരാണ് പാകിസ്താനൊപ്പമുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരേ ഈ സ്പിന്‍നിരകൊണ്ട് കാര്യമില്ല. പാകിസ്താന്‍ ഒരു പേസറെക്കൂടി പ്ലേയിങ് 11ലേക്കെത്തിക്കേണ്ടതായുണ്ട്. മുഹമ്മദ് വാസിമിനെക്കൂടി ടീമിലേക്ക് പരിഗണിച്ച് പേസ് കരുത്ത് ഉയര്‍ത്താന്‍ പാകിസ്താന്‍ ശ്രദ്ധിക്കണം.

ഇതെല്ലാം അനുകൂലമായാല്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറും. ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യാനാവും ടോസ് നേടുന്ന ടീം കൂടുതല്‍ താല്‍പര്യപ്പെടുക.

Story first published: Saturday, October 14, 2023, 9:59 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+