Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ശാര്‍ദ്ദുലിനെ ഇന്ത്യ പ്ലേയിങ് 11നിന്ന് ഒഴിവാക്കണോ? വേണ്ടേ വേണ്ട! കാരണങ്ങളിതാ

മുംബൈ: ഏകദിന ലോകകപ്പില്‍ ഹാട്രിക് ജയങ്ങളുമായി ഇന്ത്യ മുന്നേറുകയാണ്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചു. ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ബംഗ്ലാദേശാണ്. സംതുലിതമായ ഇന്ത്യന്‍ ടീം വിജയം തുടരാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ലെ ഒരു താരത്തിന്റെ സാന്നിധ്യം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

അത് മറ്റാരുമല്ല പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ഠാക്കൂറാണ്. പേസ് ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ ശാര്‍ദ്ദുലിനാവുന്നില്ല. എന്നിട്ടും ശാര്‍ദ്ദുല്‍ പ്ലേയിങ് 11ല്‍ തുടരുന്നു. മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോള്‍ ശാര്‍ദ്ദുലിനെ പരിഗണിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്. എന്നാല്‍ ഇന്ത്യ ശാര്‍ദ്ദുലിനെ പ്ലേയിങ് 11ല്‍ നിലനിര്‍ത്തണം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം.

ഒന്നാമത്തെ കാര്യം ശാര്‍ദ്ദുല്‍ ടീമിന്റെ ഭാഗ്യതാരമാണെന്നതാണ്. ശാര്‍ദ്ദുല്‍ ടീമിനൊപ്പമുള്ള മിക്ക സമയത്തും ടീം വിജയിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറയാനാവില്ല. പല പ്രമുഖ താരങ്ങളും ചില പ്രത്യേക വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നു. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സഹതാരങ്ങളുമെല്ലാം ശാര്‍ദ്ദുലിനെ ഭാഗ്യതാരമായാണ് കാണുന്നത്. വിശ്വാസമോ അന്ധവിശ്വാസമോ എന്ന് പറയാനാവില്ലെങ്കിലും ശാര്‍ദ്ദുലുള്ളപ്പോള്‍ ടീമിന് വലിയ ജയങ്ങള്‍ നേടാന്‍ സാധിക്കുന്നുണ്ട്.

രണ്ടാമത്തെ കാര്യം ശാര്‍ദ്ദുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ബാറ്റിങ് കരുത്ത് ഉയര്‍ത്താനാവും. ശാര്‍ദ്ദുല്‍ സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മാനല്ല. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനായി അവസരത്തിനൊത്ത് ഉയരാന്‍ ശാര്‍ദ്ദുലിന് സാധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മികവ് കാട്ടുന്നതുകൊണ്ടാണ് ശാര്‍ദ്ദുലിനെ ലോര്‍ഡ് ശാര്‍ദ്ദുലെന്ന് ആരാധകര്‍ വിളിക്കുന്നത്. ഏകദിന ലോകകപ്പില്‍ ശാര്‍ദ്ദുലിനെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല.

shardul thakur

കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് ശാര്‍ദ്ദുലെന്നതാണ് എടുത്തു പറയേണ്ടത്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാറില്ല. സ്ലോ ബോളുകളിലൂടെയും കട്ടറുകളിലൂടെയും വിക്കറ്റ് വീഴ്ത്തുന്ന താരമാണ് ശാര്‍ദ്ദുല്‍. പക്ഷെ വിശ്വസ്തനെന്ന് അദ്ദേഹത്തെ വിളിക്കാനാവില്ല. എങ്കിലും നിര്‍ണ്ണായക അവസരങ്ങളില്‍ ഇന്ത്യക്ക് ശാര്‍ദ്ദുല്‍ സഹായിയായി മാറാറുണ്ട്. ഇതാണ് അദ്ദേഹം ടീമില്‍ തുടരാനുള്ള പ്രധാന കാരണം.

ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദ്ദുല്‍ ടാക്കൂറുമാണുള്ളത്. മുഹമ്മദ് ഷമി അനുഭവസമ്പന്നനായ സീനിയര്‍ പേസറാണ്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മോശമാണ്. സമീപകാലത്തായി ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് വാലറ്റത്തിന്റെ മോശം ബാറ്റിങ് പ്രകടനമാണ്. ശാര്‍ദ്ദുലിനെക്കൂടി മാറ്റിനിര്‍ത്തിയാല്‍ വാലറ്റം ബാറ്റുകൊണ്ട് ഒന്നും ചെയ്യാത്തവരുടെ നിരയായി മാറും. ഇത് സംഭവിക്കാതിരിക്കാന്‍ ശാര്‍ദ്ദുല്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുന്നതാണ് നല്ലത്.

ശാര്‍ദ്ദുല്‍ മികച്ച ഫീല്‍ഡറാണെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ബൗണ്ടറി ലൈനിനരികെ മികച്ച സേവുകളും ക്യാച്ചുകളുമായി കളം നിറയാന്‍ ശാര്‍ദ്ദുലിനാവും. ആര്‍ അശ്വിനെ ഇന്ത്യ ഏകദിനത്തില്‍ നിന്ന് നേരത്തെ തഴഞ്ഞതിന് കാരണം മോശം ഫീല്‍ഡിങ്ങാണ്. ഷമിയും മികച്ച ഫീല്‍ഡറല്ല. ഫീല്‍ഡിങ് കരുത്തുകൂടി പരിഗണിക്കുമ്പോള്‍ അശ്വിനേയും ഷമിയേയും മറികടന്ന് ശാര്‍ദ്ദുല്‍ പ്ലേയിങ് 11ലേക്കെത്തും. ഇന്ത്യയുടെ ഭാഗ്യ താരമായി ശാര്‍ദ്ദുല്‍ പ്ലേയിങ് 11ല്‍ തുടരുന്നതാണ് നല്ലത്.

Story first published: Monday, October 16, 2023, 23:06 [IST]
Other articles published on Oct 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+