Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ കപ്പടിക്കുമോ? 3 പിഴവ് ആവര്‍ത്തിക്കരുത്! ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. ആതിഥേയരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലാവും കിരീടത്തിനായി പോരടിക്കുക. അഹമ്മദാബാദിലെ 1,30,000 കാണികള്‍ക്ക് മുന്നിലാവും ഇന്ത്യ-ഓസീസ് ഫൈനല്‍ നടക്കുക. ഇന്ത്യ തുടര്‍ച്ചയായ 10 ജയങ്ങളോടെയാണ് ഫൈനലിലേക്കെത്തിയിരിക്കുന്നത്. ഇത്തവണ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യ ഫൈനലിലും ജയിച്ച് മൂന്നാം ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

എട്ടാം തവണ ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഓസീസ് അഞ്ച് തവണയാണ് കിരീടം ചൂടിയിട്ടുള്ളത്. മികച്ച താരനിരയുള്ള ഓസ്‌ട്രേലിയ ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നതില്‍ തര്‍ക്കമില്ല. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. ഇത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും ഫൈനലില്‍ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുമോയെന്നതാണ് കണ്ടറിയേണ്ടത്. ലോകകപ്പ് ഫൈനലിനിറങ്ങുമ്പോള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ടോപ് ഓഡറിന്റെ ബാറ്റിങ്ങാണ്. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ടോപ് ഓഡര്‍ നിരാശപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ വന്നതിലും വേഗമാണ് മടങ്ങിയത്. വിരാട് കോലിയും കെ എല്‍ രാഹുലും നടത്തിയ പ്രകടനമാണ് ഇന്ത്യക്ക് അന്ന് ജയമൊരുക്കിയത്. ഇത്തവണത്തെ ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ അടിത്തറ ടോപ് ഓഡറാണ്. രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കത്തിലൂന്നിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.

അത് ലഭിക്കാതെ പോയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ടോപ് ഓഡറിന്റെ പ്രകടനം ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഓസീസ് പേസ് നിര നിലവില്‍ മികച്ച ഫോമിലാണ്.

india, cricket

പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് പേസ് ത്രയത്തെ കരുതിത്തന്നെ ഇന്ത്യ ഇറങ്ങേണ്ടതായുണ്ട്. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ ടീം പദ്ധതിയാണ്. സ്പിന്‍ പിച്ചൊരുക്കി ഇന്ത്യ ഓസീസിനെ വീഴ്ത്താനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആര്‍ അശ്വിനെ ഇന്ത്യ സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തുമോയന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്‍ കരുത്ത് ഉയര്‍ത്തുന്നത് കലാശപ്പോരില്‍ ഗുണം ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. മൂന്നാമത്തെ കാര്യം ഇന്ത്യയുടെ ഫീല്‍ഡിങ്ങാണ്. ഓസീസ് ഗംഭീരമായി ഫീല്‍ഡ് ചെയ്യുന്ന ടീമാണ്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നന്നായി ഫീല്‍ഡ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു പിഴവിന് പോലും വലിയ വില നല്‍കേണ്ടിവരുമെന്നുറപ്പ്. ഇന്ത്യക്കൊപ്പം മികച്ച ഫീല്‍ഡര്‍മാരുണ്ട്. എന്നാല്‍ നിര്‍ണ്ണായക സമയത്ത് ക്യാച്ചുകളടക്കം കൈവിടുന്നതാണ് ടീമിന്റെ ശീലം.

ന്യൂസീലന്‍ഡിനെതിരേ മുഹമ്മദ് ഷമി കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് വിട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ഒരു ക്യാച്ച് പാഴാക്കിയാല്‍ പോലും മത്സരഫലത്തെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ ഇന്ത്യ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് നിസംശയം പറയാം. അഹമ്മദാബാദിലെ വലിയ പിച്ചാണ്. എന്നാല്‍ ബാറ്റിങ്ങിന് വലിയ പിന്തുണയുണ്ട്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

ടോസ് ലഭിച്ചാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. കരുത്തുറ്റ ബൗളിങ് നിര ഇന്ത്യക്കുള്ളതിനാല്‍ പ്രതിരോധിക്കാനാവും ഇന്ത്യ കൂടുതല്‍ താല്‍പര്യം കാട്ടുക. രോഹിത് ശര്‍മയെന്ന നായകന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് എതിരാളികളെ കുടുക്കാന്‍ മിടുക്കരാണ്. അതുകൊണ്ടുതന്നെ ഇന്ത്യ രണ്ടാമത് പന്തെറിയാനാവും കൂടുതല്‍ താല്‍പര്യം കാട്ടുകയെന്നുറപ്പ്.

Story first published: Friday, November 17, 2023, 7:53 [IST]
Other articles published on Nov 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+